‘എനിക്ക് അറിയാം നീ അങ്ങനെ ചെയ്യില്ലെന്ന്….’ മമ്മൂക്ക പറഞ്ഞ ആ വാക്കുകള്‍ സ്ക്രീന്‍ഷോര്‍ട്ട് എടുത്ത് സൂക്ഷിച്ച് വെച്ച് ടിനി ടോം
മലയാളികളുടെ പ്രിയ താരമാണ് ടിനി ടോം. കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരനാണ് ടിനി. നിരവധി സ്റ്റേജ് ഷോകളിലൂടെ ജനങ്ങളെ ചിരിപ്പിച്ചും മമ്മൂട്ടിയുടെ ഡ്യൂപ്പായ് അഭിനയിച്ചുമാണ് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ടിനി ടോം എത്തുന്ന ഏതൊരു പരിപാടിയിലും പ്രേക്ഷകരെ ചിരിപ്പിക്കുമെന്നതില്‍ സംശയമില്ലാത്ത ഒരു കാര്യമാണ്. അണ്ണന് തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തില്‍ ഭൂതം തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചു. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന് ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളില്‍ ടിനി ടോം അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയവയാണ്.
ആദ്യം ഡ്യൂപ്പാകാന്‍ മമ്മൂട്ടി തന്നെയാണ് വിളിച്ചതെന്ന് ഒരു അഭിമുഖത്തില്‍ ടിനി ടോം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു ഘട്ടമെത്തിയപ്പോള്‍ അത് നിര്‍ത്തണമെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ടിനി ടോം പറയുകയുണ്ടായി. ഇപ്പോഴിതാ ടിനി ടോമിന്റെ പുതിയൊരു അഭിമുഖമാണ് വൈറലാവുന്നത്. മമ്മൂക്ക തന്റെ ബിഗ് ബ്രദര്‍ ആണെന്നും മമ്മൂട്ടി തന്നെക്കുറിച്ച് മനസിലാക്കിയിരിക്കുന്ന ഒരു കാര്യവും അദ്ദേഹം വെളിപ്പെടുത്തുന്നു. ഈ അടുത്ത് പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പ്രമോഷനില്‍ ഞാന്‍ പറഞ്ഞുവെന്ന് പറഞ്ഞ് ഒരു തെറ്റായ വാര്‍ത്ത വന്നിരുന്നു. പഴശ്ശിരാജയുടെ നഷ്ടം നികത്തിയത് പത്തൊന്‍മ്പതാം നൂറ്റാണ്ട് സിനിമയാണെന്ന തരത്തിലായിരുന്നു വാര്‍ത്ത ഓണ്‍ലൈന്‍ പീപ്സില് വന്നത്. അത് മമ്മൂക്ക കണ്ട് എന്നോട് ഇതെന്താ ടിനി എന്ന് ചോദിച്ചെന്നും അദ്ദേഹം പറയുന്നു. പിന്നീട് അത് തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്നും ടിനി ടോം അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമപ്രവര്ത്തകന് പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തിലൂടെ എനിക്ക് ലഭിച്ച ഒരു മെസ്സേജുണ്ട്. മമ്മൂക്ക എന്നോട് പറഞ്ഞത് ‘എനിക്ക് അറിയാം നീ അങ്ങനെ ചെയ്യില്ലെന്ന്’. അതൊരു വിശ്വാസമാണ് ഞാന്‍ മമ്മൂക്കയോട് അങ്ങനെ ചെയ്യില്ലെന്നും ടിനി ടോം പറയുന്നു.
ഈ അടുത്ത് ഒരു സംഭവം ഉണ്ടായി. മഴവില്‍ മനോരമയുടെ അമ്മ എന്ന ഷോ നടക്കുന്നതിനിടയില്വെച്ച് മമ്മൂക്ക എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് വിളിച്ചു. എന്നോട് മമ്മൂക്ക ചോദിച്ചു നിനക്ക് ഈ ചാനലില്‍ നല്ല സ്വാദീനമാണോ എന്ന്. ഞാന്‍ പറഞ്ഞു ജോണി ലൂക്കാസ് സാറിനെ അറിയാം, സതീഷ് സാറിനെ അറിയാം. അപ്പോ മമ്മൂക്ക ചോദിച്ചു ‘ഒരു കട്ടന്‍ ചായ കിട്ടോ, വേറെ ആരെലും ആണെങ്കില്‍ അഞ്ചെണ്ണമൊക്കെ കൊണ്ട് വരും. നീ ആയത്കൊണ്ട് ഒരെണ്ണം കൊണ്ടുവരുള്ളൂ.’ഞാന്‍ അപ്പോള്‍ തന്നെ ക്യാന്റീനില്‍ പോയി ഞാന്‍ തന്നെ കട്ടന്‍ ചായ ഉണ്ടാക്കി മമ്മൂക്കയ്ക്ക് കൊടുത്തു. മമ്മൂക്ക ചോദിച്ചു നീ എന്തിനാ ഇത് ഉണ്ടാക്കി കൊണ്ട് വന്നതെന്ന്. അതൊക്കെ ഒരു പ്രിവിലേജാണ്. ഇതെല്ലാം ആരറിഞ്ഞാലും എനിക്ക് കുഴപ്പമില്ലെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി ദൃഡമായ ബന്ധമാണ്. അതെന്നും ഞാന്‍ മമ്മൂക്കയെ വിളിക്കാറില്ല. നല്ലൊരു സിനിമ ആണെങ്കില്‍ മാത്രമേ ഞാന്‍ അത് നല്ലതാണെന്ന് പറയാറുള്ളൂ. മമ്മൂക്ക റിയല്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.