‘വെള്ളത്തിൽ മുതലയും ചീങ്കണ്ണിയും വരെ ഉണ്ടായിരുന്നു അതിലേക്കാണ് മോഹൻലാൽ എടുത്ത് ചാടിയത്’ ആർട്ട് ഡയറക്ടർ ജോസഫ് പറയുന്നു
മോഹൻലാലിന്റെ ഒരുപിടി നല്ല സിനിമകളിൽ ഒന്നാണ് 2005 ൽ ജോഷി, മോഹൻലാൽ, രഞ്ജൻ പ്രമോദ് കൂട്ടുകെട്ടിൽ പിറന്ന നരൻ എന്ന ചിത്രം. മലയാളത്തിലെ വലിയൊരു ഹിറ്റ് ചിത്രമായിരുന്നു നരൻ. മുള്ളൻകൊല്ലി വേലായുധനെ ആരാധകർ അങ്ങനെയാണ് സ്വീകരിച്ചത്. മുള്ളൻ കൊല്ലിയിലെ നീതി നിഷേധമായ എന്തു കാര്യം ഉണ്ടായാലയും അതിലെല്ലാം ഇടപെട്ട് അത് നീതിയുക്ത മാക്കുകയാണ് വേലായുധന്റെ ധർമം. വേലായുധൻ ആണ് മുള്ളൻ കൊല്ലിയിലെ പോലിസ് എന്നാണ് ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിൽ അത്രയേറെ ഹൃദയ സ്പർശിയായ രംഗങ്ങൾ ഉണ്ട്. ഓരോ ആക്ഷൻ രംഗങ്ങളും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. വളരെ നിശ്ചയദാർഢ്യമുള്ള കരുത്തുള്ള ഒരു കഥാപാത്രമാണ് മോഹൻലാൽ നരനിൽ അവധരിപ്പിച്ചത്. പുഴയിലേക് ഒഴുകി എത്തുന്ന തടി പിടിച്ചെടുക്കുന്ന രംഗങ്ങൾ എല്ലാം വളരെ ആവേശം കൊള്ളിക്കുന്ന രംഗങ്ങൾ ആയിരുന്നു.എന്നാൽ അത്രയധികം അപകടം നിറഞ്ഞതായിരുന്നു ഷൂട്ടിംഗ് എന്ന് പറയുകയാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ ആയ ജോസഫ് നെല്ലിക്കൽ. തമിഴ്നാട് – കർണ്ണാടക ബോർഡറിലുള്ള ഹെഗാനക്കലിൽ വെച്ചാണ് ചിത്രികരണം നടത്തിയത്. അന്ന് കർണാടകയിലെ ഡാം തുറന്നുവിട്ട സമയമായിരുന്നു.മുതലയും ചീങ്കണ്ണിയുമടക്കം ഒഴുകിഎത്തിയ പുഴയിലേക്കാണ് മോഹൻലാൽ എടുത്ത് ചാടിയതെന്ന് ജോസഫ് പറയുന്നു. ചിത്രം പുറത്തിറങ്ങിയിട്ട് കുറെ ആയാല്ലോ സിനിമ എല്ലാവരും എൻജോയ് ചെയ്തു ഇനിപ്പോ ഇതൊക്കെ വെളിപ്പെടുത്താമല്ലോ എന്നുള്ള രസകരമായിട്ടാണ് ഇദ്ദേഹം ഇങ്ങനെ പറയുന്നത്. ഷൂട്ടിംഗ് സമയത്ത് ഉണ്ടായ അവസ്ഥകളെ കുറിച്ച് വ്യക്തമാക്കി.
ലാലേട്ടൻ വളരെയധികം സഹകരിച്ചതുകൊണ്ടാണ് എന്നൊക്കെ പറയുന്നു.വെള്ളം അത്രയും ഉയർന്നു നിൽകുമ്പോൾ ലാലേട്ടൻ ചോദിക്കും ‘ഒക്കെ അല്ലെ,’ അപ്പൊ ആ ലാലേട്ടാ ഒക്കെ എന്നു പറയുമ്പോ ഞങ്ങളോടുള്ള ഒരു വിശ്വാസത്തിന്റെ പുറത്താണ് ആ വെള്ളത്തിലോട്ട് ഇറങ്ങാൻ തയ്യാറായത്. ഒരു ഡ്യൂപ്പ് ഇല്ലാതെ മോഹൻലാൽ തന്നെയാണ് ആ വെള്ളത്തിൽ ഇറങ്ങിട്ട് തടികൾ പിടിക്കുന്നത്.ഈ രംഗങ്ങൾ ഒക്കെ വളരെ കഷ്ടപ്പെട്ട് ചെയ്താതായിരുന്നു. ഒഴുകി വരുന്ന വെള്ളത്തിൽ ചീങ്കണ്ണി പോലുള്ള ജീവികൾ ആയിരുന്നു എന്നറിഞ്ഞിട്ടും ലാലേട്ടൻ ഇറങ്ങി അതിലോട്ട്. വളരെ അധികം ആവേശം കൊള്ളിക്കുന്നതും, കണ്ണീറിലാഴ്ത്തുന്നതുമായ രംഗങ്ങൾ ആയിരുന്നുവല്ലോ അതിനു പിന്നിലെ ഓരോ കഥയും തുറന്നു പറയുകയാണ് ജോസഫ്.