പ്രേക്ഷകരെ ദേഷ്യം പിടിപ്പിച്ച് ബിജു എന്ന കലിപ്പൻ കഥാപാത്രം… ആരാണ് ആ നടൻ സോഷ്യൽമീഡിയ തിരയുന്നു
1 min read

പ്രേക്ഷകരെ ദേഷ്യം പിടിപ്പിച്ച് ബിജു എന്ന കലിപ്പൻ കഥാപാത്രം… ആരാണ് ആ നടൻ സോഷ്യൽമീഡിയ തിരയുന്നു

നീണ്ട നാളുകളുടെ ഇടവേളയ്ക്കു ശേഷം സംവിധായകൻ മാർട്ടിൻ പ്രാക്കാട്ട് താരങ്ങളായ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പുതിയ മലയാള ചിത്രമാണ് നായാട്ട്. തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഗംഭീര അഭിപ്രായം നേടിക്കൊണ്ട് തിയേറ്ററുകളിൽ മികച്ച വിജയക്കുതിപ്പ് നടത്തി കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചിടുന്നത്. അതിനാൽ കൂടുതൽ പ്രേക്ഷകരിലേക്ക് എത്താതിരുന്ന ചിത്രം മെയ് 9ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്‍ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുകയായിരുന്നു. ഇതോടെ ചിത്രം വളരെ പെട്ടെന്ന് തന്നെ കൂടുതൽ പ്രേക്ഷകർ കാണുകയും ചിത്രത്തെക്കുറിച്ചുള്ള പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വർദ്ധിക്കുകയും ചെയ്തു. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ തുടങ്ങിയ മുൻനിര താരങ്ങളുടെ മികച്ച പ്രകടനത്തെ ഏവരും പ്രകീർത്തിക്കുമ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ അഭിനന്ദിക്കുന്നത് നായാട്ടിലെ വളരെ പ്രധാനപ്പെട്ട നെഗറ്റീവ് വേഷം ചെയ്ത ബിജു എന്ന കഥാപാത്രം അവതരിപ്പിച്ച നടനെയാണ്. ഇതിനുമുമ്പ് പ്രേക്ഷകർക്ക് ഒട്ടും സുപരിചിതമല്ലാത്ത ഒരു നടൻ മുൻനിര നായകന്മാർക്കൊപ്പത്തിനൊപ്പം ആശ്ചര്യപ്പെടുത്തുന്ന പ്രകടനം തന്നെയാണ് കാഴ്ചവച്ചിട്ടുള്ളത്. ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവച്ച ആ താരത്തെയാണ് ഇപ്പോൾ പ്രേക്ഷകർ തേടുന്നത്.

ചിത്രത്തിൽ ബിജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകർക്ക് വലിയ അസ്വസ്ഥത സമ്മാനിച്ച നടന്റെ പേര് ദിനീഷ് എന്നാണ്. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരെ എത്രത്തോളം അസ്വസ്ഥമാക്കിയിട്ടുണ്ട് എന്ന് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നും വളരെ വ്യക്തമാണ്. ആലപ്പുഴ സ്വദേശിയായ ദിനീഷ് അഭിനയമോഹം തലയ്ക്ക് പിടിച്ച് ഏറെ നാളുകളായി അലഞ്ഞ ഒരു സിനിമ മോഹിയാണ്. ഒടുവിൽ ഓഡിയേഷനിലൂടെയാണ് താരം നാട്ടിലെത്തിയത്. നായാട്ടിനു മുമ്പ് രണ്ടുമൂന്ന് ഓഡിയേഷൻ മുകളിൽ ദിനീഷ് പങ്കെടുത്തിട്ടുണ്ട്. ചഒരു ചിത്രങ്ങളിൽ ചെറിയ വേഷം അവതരിപ്പിച്ചിട്ടുമുണ്ട്. ഇത്രയും വലിയ ഒരു ചിത്രത്തിൽ അഭിനയിക്കാൻ തനിക്ക് സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് ഡാനീഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അപ്രതീക്ഷിതമായി ലഭിച്ച അവസരം ഏറ്റവും മികച്ച രീതിയിൽ തന്നെ ദിനീഷ് അഭിനയിച്ചു ഫലിപ്പിച്ചു. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ശാരീരികമായ കുറേ തയ്യാറെടുപ്പുകളും ഈ യുവനടൻ നടത്തിയിട്ടുണ്ട്. കഥാപാത്രത്തിനായി ശരീരഭാരം കുറച്ചു കുറക്കേണ്ടതായി വന്നു. സൈക്കിൾ ചവിട്ടിയും ഭക്ഷണം കുറച്ചും വ്യായാമം ചെയ്തു ഒക്കെ ചെറുതായി മെലിയാൻ സാധിച്ചു അങ്ങനെ ചെറിയ തയ്യാറെടുപ്പോടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ദിനീഷ് മലയാള സിനിമയ്ക്ക് ലഭിച്ച പുതിയ ഒരു താരം തന്നെയാണ്. ആദ്യചിത്രത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച യുവനടനിൽ നിന്നും ഇനിയും മികച്ച കഥാപാത്രങ്ങൾ ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.

Leave a Reply