‘ലേ അയ്യപ്പൻ’ ഇതിനായി വളരെ കാലം കാത്തിരുന്നു;ശബരിമല വിഷയം പരിഹാസവുമായി റിമ കല്ലിങ്കൽ..??
1 min read

‘ലേ അയ്യപ്പൻ’ ഇതിനായി വളരെ കാലം കാത്തിരുന്നു;ശബരിമല വിഷയം പരിഹാസവുമായി റിമ കല്ലിങ്കൽ..??

നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നായിക റിമ കല്ലിങ്കൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ഈ പോസ്റ്റിലൂടെ താരം ബിജെപിയോടുള്ള വിയോജിപ്പ് തന്നെയാണ് പ്രകടിപ്പിച്ചിരിക്കുന്നതെ കരുതപ്പെടുന്നു. അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിനെ റിമ പരോക്ഷമായി വിമർശിക്കുകയാണ് ചെയ്തിരിക്കുന്നത്.” ലേ അയ്യപ്പൻ ” എന്ന അടിക്കുറിപോടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ പരിഹാസം.’ഇതിനായി വളരെ കാലം കാത്തിരുന്നു’ എന്നുകൂടെ ചിത്രത്തിന്റെ അടിക്കുറിപ്പയി നൽകിയിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രധാന പ്രചരണ വിഷയമായിരുന്നു ശബരിമല. എന്നാൽ കനത്ത തിരിച്ചടിയായിരുന്നു പാർട്ടിയെ കാത്തിരുന്നത്.ആകെ ഉള്ള ഒരു സിറ്റിങ് സീറ്റ് പോലും നഷ്ടമായി. അതേ തുടർന്നാണ് റിമ തന്റെ വിമർശനം വ്യക്തമാക്കിയത്. ഇങ്ങനെ ഒരു പോസ്റ്റ്‌ തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ്‌ ചെയ്തതോടെ കമന്റ് ബോക്സിൽ അഭിപ്രായങ്ങൾ കൊണ്ട് നിറയുകയായിരുന്നു.റിമയുടെ പോസ്റ്റിനെ കളിയാക്കിയും, പ്രോത്സാഹിപ്പിച്ചും ആരാധകരും ഈ പോസ്റ്റിനോട് പ്രതികരിച്ചു. താൻ ഒരു ഇടത് സഹയാത്രികയാണ് എന്നു റിമ കല്ലിങ്കൽ ഇതിനു മുമ്പ് നടന്ന പല വേദിയിലും വ്യക്തമാക്കിയതാണ്. അതിനൊരു കാരണം മുണ്ട് എന്നായിരുന്നു, എൽ ടി എഫ് സ്ഥാനാർഥിയുടെ പ്രചരണ പരിപാടിക്കിടെ വ്യക്തമാക്കിയതാണ്.

എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്ന സർക്കാരിന്റെ ഊർജ്ജമാണ് അവർക്ക് വേണ്ടി സംസാരിക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്നായിരുന്നു പറഞ്ഞിരുന്നത്.ഇടതു നേതൃത്വത്തിന് ഡയറക്ട്ട് എഫക്ട് ആണന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ എന്നും. കഴിഞ്ഞ അഞ്ചു വർഷമായി ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് നമ്മൾ കടന്നുപോയത്. കേരളത്തിൽ മാത്രം കണ്ട ഒരു പ്രത്യേകത എന്നു പറയുന്നത് നമ്മൾ എല്ലാവരും ഒരു മിച്ചുനിൽക്കുന്നത് കാണാൻ സാധിച്ചു എന്നതാണ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്നത്തോടെ തന്റെ ശക്തമായ നിലപാട് വ്യക്തമാക്കുകയാണ് റിമ തന്റെ പോസ്റ്റ്‌ പങ്കുവെക്കുന്നതിലൂടെ ഉദ്ദേശിച്ചത്.എന്നാൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിവാദങ്ങളോ ഓളങ്ങളോ ഒന്നും തന്നെയും റിമ കല്ലിങ്കലിന്റെ ഈ പ്രതികരണത്തിലൂടെ ഉണ്ടായിട്ടില്ല.

Leave a Reply