വിവാദമായ നടി അനുശ്രീയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വെച്ചതോടെ അനുശ്രീ പുലിവാല് പിടിച്ചത് പോലെയായി. വിമർശനങ്ങൾ ഉയർന്നപ്പോൾ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും അപ്രതീക്ഷിതവും ആവുകയും ചെയ്തു. മലയാള സിനിമയിലെ നായിക നടിമാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് നടി അനുശ്രീയുടെ സ്ഥാനം. 2012-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് നാളിതുവരെയായി മലയാള സിനിമാ ലോകത്ത് സജീവമായി തന്നെ നിലനിൽക്കുന്നു. മുൻനിര സൂപ്പർതാര ചിത്രങ്ങളുടെ ഭാഗമാവുകയും മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടുവാനും താരത്തിന് ചുരുങ്ങിയ കാലയളവ് കൊണ്ട് സാധിച്ചിട്ടുണ്ട്. സിനിമയിൽ എന്നതുപോലെതന്നെ സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഫോട്ടോഷൂട്ട് മേഖലയിൽ ചുവടുവെച്ച താരം നിരവധി തവണ പുതിയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആരാധകരെ ഞെട്ടിച്ചു. താരത്തിന്റെ എല്ലാ ഫോട്ടോഷൂട്ട് ചിത്രങ്ങളും വളരെ വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. കൂടുതലായും ഇൻസ്റ്റാഗ്രാമിൽ ആണ് താരം സജീവമായി കാണപ്പെടുന്ന.ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ വിമർശനം നേരിടുകയാണ്.

കഴിഞ്ഞ ദിവസമാണ് അനുശ്രീയുടെ പാളയം മാർക്കറ്റിൽ വെച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. പാളയം മാർക്കറ്റിന് ഒരു ട്രിബ്യൂട്ട് എന്ന നിലയിലാണ് ഈ ഫോട്ടോ ഷൂട്ട് നടത്തിയത്. എന്നാൽ ഈ ചിത്രങ്ങൾകൂടുതൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി വിമർശനങ്ങൾ ആണ് അനുശ്രീക്കെതിരെ ഉയർന്നു വരുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ തിരക്കുള്ള മാർക്കറ്റിൽ മാസ്ക് പോലും വയ്ക്കാതെയുള്ള അനുശ്രീയുടെ ചിത്രങ്ങൾ സാഹചര്യത്തിന് ഒട്ടും മാതൃകാപരം അല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ വിമർശനം ഉയരുന്നത്.നിതിൻ നാരായണൻ എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രം അതിമനോഹരമാണ് എങ്കിലും കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ വിമർശനം നേരിടുന്നു. ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത ചിത്രം ഇപ്പോൾ ഇവർ പിൻവലിച്ചിരിക്കുകയാണ്.

Related Posts

Leave a Reply