” മോഹൻലാലിനെ പോലെ ആരുമില്ല, അന്നും ഇന്നും എന്നും മോഹൻലാലിന് പകരം മോഹൻലാൽ മാത്രമേയുള്ളൂ “
മോഹൻലാൽ എന്ന നടനെ കുറിച്ച് മലയാളസിനിമ പ്രേക്ഷകർക്കിടയിൽ ഒരു പ്രത്യേകമായ ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല. മലയാളികൾക്കെല്ലാം സുപരിചിതനാണ് അദ്ദേഹം. മലയാളികളുടെ ജീവിതത്തിലെ സമസ്ത വികാരങ്ങളിൽ നിന്ന് ഇറങ്ങി നിന്നിട്ടുള്ള കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുള്ള കലാകാരൻ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. വില്ലനായി വന്ന് പിന്നീട് സ്വന്തം കഴിവുകൊണ്ട് നായകനായി മാറി. ഇന്ന് മലയാള സിനിമാലോകത്തെ വിസ്മയമായി നിലനിൽക്കുന്ന മോഹൻലാൽ. മോഹൻലാലിനെ കുറിച്ച് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു സിനിമ ഗ്രൂപ്പിലാണ് ഈ കുറിപ്പ് എത്തിയിരിക്കുന്നത്. മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് എന്ന ഒരു വ്യക്തിയാണ് ഈ കുറിപ്പിൽ അദ്ദേഹം പറയുന്നത്. മോഹൻലാലിന്റെ സിനിമകളിലെ ചില പ്രത്യേകതകളെ കുറിച്ച് ഒക്കെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്..
മോഹൻലാൽ കടന്നുപോയ ഏറ്റവും വലിയ വിമർശന കാലയളവിൽ നടത്തിയ പ്രകടനങ്ങളിലൂടെയുള്ള ഒരു മിനിറ്റ് എക്സ്പ്രഷൻ പോലും വട്ടം വയ്ക്കുവാൻ മറ്റൊരാളെക്കൊണ്ട് ഇന്നും സാധിക്കുന്നില്ല എന്നതാണ് സത്യം. മോഹൻലാലിന്റെ അടുത്ത കാലത്ത് ഏറ്റവും വളരെയധികം പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു സ്റ്റീഫൻ നെടുമ്പള്ളി എന്ന ലൂസിഫറിലെ കഥാപാത്രം നന്നായി ചൂഷണം ചെയ്ത ഒരു സിനിമ തന്നെയാണ് ലൂസിഫർ എന്ന് പറയണം. കൈയ്യടികൾ നിരവധി തന്നെ ലഭിക്കേണ്ടിയിരിക്കുന്ന ഒരുപാട് പ്രത്യേകതകളുള്ള ഒരു കഥാപാത്രമാണ് അത്. വെറുമൊരു നോട്ടത്തിലും നടത്തത്തിനും പോലും അത്രത്തോളം മികവ് നൽകുന്നുണ്ട് സ്റ്റീഫൻ നെടുമ്പള്ളി. ചില സന്ദർഭങ്ങളിൽ അദ്ദേഹത്തിന് ലൂസിഫർ ആകേണ്ടി വരുന്നു. ഉള്ളിൽ ഒരു അഗ്നിപർവതം എരിയുമ്പോഴും പുറമേ മഞ്ഞുമല പോലെ ശാന്തത പേറുന്ന അത്രമേൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഒരു കഥാപാത്രമാണ് ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി.
വെറും ഒരു നോട്ടത്തിനു നടത്തത്തിനും പോലും അത്രമേൽ വില കൊടുക്കുന്നുണ്ട് ലൂസിഫറിലെ കഥാപാത്രം. മോഹൻലാൽ മോഹൻലാൽ മോഹൻലാലിനെ പോലെ ആരുമില്ല. അന്നും ഇന്നും എന്നും മോഹൻലാലിന് പകരം മോഹൻലാൽ മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ പരിചിതരും സുഹൃത്തുക്കളുമൊക്കെ പറയുന്നത് വിരൽ തുമ്പ് കൊണ്ട് പോലും അഭിനയിക്കുവാൻ സാധിക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ എന്നാണ്. കഥാപാത്രമായി മാറിക്കഴിഞ്ഞാൽ പിന്നെ മോഹൻലാൽ അതിലേക്ക് അത്രത്തോളം ആഴത്തിൽ കടന്നു ചെല്ലും. അതുതന്നെയാണ് ഓരോ മോഹൻലാൽ കഥാപാത്രവും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം തെളിമയോടെ തന്നെ നിലനിൽക്കുന്നതിന്റെ കാരണവും. അന്യഭാഷ നടൻമാർ പോലും പുകഴ്ത്തുന്ന മോഹൻലാലിന്റെ സ്വാഭാവിക അഭിനയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതുതന്നെയാണ്.