
ബിജു മേനോൻ നായകനാകുന്ന തെക്കൻ തല്ല് യഥാർത്ഥ ജീവിത കഥ : തെക്കൻ തല്ല് കേസിന്റെ സുവർണ ജൂബിലി ആഘോഷിച്ചു
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾ ആണ്. ബിജു മേനോൻ, പത്മപ്രിയ, നിമിഷ സജയൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പാട്ടുകളും ട്രെയിലറും എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. അതിനിടയിൽ തെക്കൻ തല്ലു കേസിന്റെ ഓർമ്മകൾ പുതുക്കാനായി കൂട്ടത്തല്ലിന്റെ 9 അമ്പതാം വാർഷികം പാട്ടും ഓണസദ്യയുമായി ആഘോഷിച്ചിരിക്കുയാണ്. യുഡിഎഫ് കൺവീനർ എംഎം ഹസ്സനും കൂട്ടുകാരും . തെക്കൻ തല്ലു കേസിലെ സുവർണജൂബിലി ആഘോഷമാക്കിയ വാർത്ത അത്ഭുതത്തോടെയാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. തല്ലു കിട്ടിയതിനെ സുവർണജൂബിലി ആഘോഷം ഇത്രയേറെ ചർച്ചയാകുന്നത് സിനിമ ഇറങ്ങുന്ന സമയത്ത് ആയതുകൊണ്ട് തന്നെ ഏറെ പ്രേക്ഷക പിന്തുണ ലഭിക്കാൻ സാധ്യതയുണ്ട്.
ചെറിയാൻ ഫിലിപ്പ്, വി പ്രതാപചന്ദ്രൻ, ബിഎസ് ബാലചന്ദ്രൻ, പി കെ വേണുഗോപാൽ എന്നിവരായിരുന്നു അന്നത്തെ കാലത്ത് സംഘർഷത്തിൽ പ്രധാനകഥാപാത്രങ്ങൾ ഇവരും ഒത്തുചേർന്നാണ് വലിയ രീതിയിൽ തന്നെ തെക്കൻ തല്ലു കേസിന്റെ സുവർണജൂബിലി ആഘോഷം ആക്കിയത്. മോഡൽ ഹൈസ്കൂളിലെ കെഎസ്‌യു രൂപീകരണവുമായി ബന്ധപ്പെട്ട് ആയിരുന്നു അന്ന് കൂട്ടത്തിൽ നടന്നത്. 1972 സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഹസ്സൻ കെഎസ്‌യു അംഗങ്ങൾക്കൊപ്പം ജാഥയായി പ്രസിഡൻസി കോമ്പൗണ്ടിൽ എത്തിയതോടെയാണ് സംഘർഷമുണ്ടായത്. ഇടതു സംഘടനയിലെ ചില ആളുകൾ കൂവി വിളിച്ചത് പിന്നീട് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. കല്ലേറിൽ ഹസ്സന്റെ തല പൊട്ടുകയും, കെ എസ് യു നേതാവിന്റെ കത്തിയികൊണ്ട് ഇടതുപക്ഷ സഹയാത്രികനായ തൈക്കാട്ട് ജയന് കുത്തേറ്റ് ഇത് വലിയ സംഘർഷത്തിന് തന്നെ വഴിതെളിച്ചു.
അന്ന് തങ്ങൾ അനുഭവിച്ച ഭീതിയെ കുറിച്ചും അനുഭവത്തെ കുറിച്ചും കൃത്യമായി ഓരോ ആളുകളും തുറന്നുപറഞ്ഞു. അന്ന് ഓരോ ആളുകളും അനുഭവിച്ച സംഘർഷത്തെ കുറിച്ച് ഇന്ന് മറക്കാത്ത ഓർമ്മകൾ ആയി ചിരിച്ചുകൊണ്ട് തങ്ങളുടെ ഓരോ അനുഭവവും അവർ ഓർത്തെടുത്തു. ഹസ്സനെ അന്ന് സൈക്കിളിൽ ഇരുത്തി ആയിരുന്നു അപരിചിതനായ ഏതോ ഒരാൾ ആശുപത്രിയിലേക്ക് എത്തിച്ചത്. പേനാക്കത്തി കൊണ്ട് അന്ന് ജയന് നെഞ്ചിൽ ആയിരുന്നു മുറിവേറ്റത്. ഓണ സദ്യ കഴിച്ചു കൊണ്ടായിരുന്നു ഏവരും വേർപിരിഞ്ഞത്. സിനിമ ഇറങ്ങുന്ന സമയത്ത് തന്നെ ഇത്തരത്തിലുള്ള ഒരു പരിപാടി നടത്തിയത് കൊണ്ട് സിനിമയ്ക്ക് ആളുകൾ കയറാൻ സാധ്യത കൂടുതലാണ്. യഥാർത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമ ആയതുകൊണ്ടുതന്നെ തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിന് പ്രാധാന്യം ഏറുകയാണ്.