കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യക്ക് വളരെ വലിയ പ്രഹരമാണ് ഏൽപ്പിച്ചിട്ടുള്ളത്. ഇതോടെ ഇന്ത്യ എല്ലാ മേഖലയിലും തകരുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ യാതൊരു വേർതിരിവും ഇല്ലാതെ രാജ്യത്തെ ജനങ്ങൾ ഏവരും ഒരേ പോലെ വലിയ ദുരന്തമാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ രണ്ടാം തരംഗത്തിൽ ഉദാഹരണങ്ങൾ നിരവധി ഉണ്ടായിരുന്നുവെങ്കിലും.വേണ്ട നടപടികൾ ഉചിതമായ സമയത്ത് സ്വീകരിക്കാത്തതിനാൽ വലിയ ദുരന്തം കേന്ദ്രസർക്കാരും മറ്റ് സംസ്ഥാന ഗവൺമെന്റ്കളും വരുത്തിവെച്ചു എന്ന ആരോപണം ലോകവ്യാപകമായി ഉയർന്നു വരുന്ന സാഹചര്യത്തിൽ, ഇപ്പോഴിതാ ഇന്ത്യക്ക് വലിയ പ്രഹരം ഏൽപ്പിക്കുന്ന കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഏറ്റവും വലിയ കാരണക്കാർ ആരാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.ഏപ്രിൽ മാസത്തിൽ ഹരിദ്വാറിൽ വച്ച് നടന്ന കുംഭമേളയാണ് ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വ്യാപനത്തിന് നിർണായക പങ്കുവഹിച്ചിട്ടുള്ളത് എന്ന് പുതിയ റിപ്പോർട്ടുകൾ തെളിയിക്കുന്നു. ബിബിസിയാണ് പ്രധാനപ്പെട്ട റിപ്പോർട്ട് പുറത്തു വിട്ടിട്ടുള്ളത്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ തീർഥാടകർ കുംഭമേളയിൽ പങ്കെടുക്കുകയുംതിരിച്ച് അവരവരുടെ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുകയുംഅതോടെ രോഗ വ്യാപനം വർദ്ധിക്കാൻ കാരണമാവുകയുംചെയ്തു എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇതോടെ രാജ്യത്ത് കോവിഡിന്റെ ‘സൂപ്പർ സ്പ്രെഡ്’ ആയി കുംഭമേള പ്രവർത്തിച്ചു എന്നാണ് റിപ്പോർട്ട് ആരോപിക്കുന്നത്. ഹരിദ്വാറിൽ വച്ച് നടന്ന കുംഭമേളയിൽ പങ്കെടുത്ത് 2500 കൂടുതൽ ആളുകൾ കോവിഡ് സ്വീകരിച്ചിരുന്നു, ഇവരിൽ പലരും ഉന്നതരായ മതനേതാക്കന്മാരും നിരവധി സന്യാസിമാരും മുൻ മുഖ്യമന്ത്രിയും നേപ്പാളിലെ മുൻ രാജ്ഞിയും രാജാവും വരെ ഉൾപ്പെടുന്നു. കുംഭമേളയിൽ പങ്കെടുത്ത് തിരിച്ചു വരുന്നവർഅതാത് സംസ്ഥാനങ്ങളിൽ 14 ദിവസത്തെ നിർബന്ധ ക്വാറന്റൈനും ആർടിപിസിആർ പരിശോധനയും നിർബന്ധമായും നടത്തണം എന്ന് നിർദ്ദേശിച്ചിരുന്നു.എന്നാൽ കുംഭ മേളയിൽ പങ്കെടുത്ത് ആദ്യ ഘട്ടത്തിൽ കോവിഡ് സ്ഥിരീകരിച്ചവർ പിന്നീട് ക്വാറന്റീനിൽ ഇരിക്കുകയോ പ്രതിരോധ നടപടികൾ സ്വീകരിക്കുകയോ ചെയ്യാതെ പോയി. രോഗബാധയുള്ളവർ പൊതു ഗതാഗതങ്ങൾ ഉപയോഗിച്ചും യാത്ര ചെയ്യുകയും ചെയ്തു രോഗവ്യാപനം വർധിപ്പിച്ചു വർധിപ്പിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്ന് എത്തിയ ഏകദേശം 90 ലക്ഷംആളുകൾ കുംഭമേളയിൽ പങ്കെടുത്തിരുന്നു എന്ന് സംഘാടകർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസിന്റെ വകഭേദത്തിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന് മാർച്ച് മാസം തന്നെ ഇന്ത്യയിലെ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ ഏപ്രിൽ മാസം ഗംഗാസ്നാനത്തിനു ഏകദേശം 30 ലക്ഷത്തോളം തീർത്ഥാടകരാണ് പങ്കെടുത്തത്.തുടർന്ന് കുംഭമേളക്ക് നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായെങ്കിലും രാജ്യത്ത് നിയന്ത്രണാതീതമായി കോവിഡ് 19തിന്റെ രണ്ടാം തരംഗം വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.