‘നമ്മൾ കോമാളികൾ ആകാൻ പാടില്ല’ മോഹൻലാൽ ആരാധകർ പുതിയ ആഹ്വാനവുമായി രംഗത്ത് !!
1 min read

‘നമ്മൾ കോമാളികൾ ആകാൻ പാടില്ല’ മോഹൻലാൽ ആരാധകർ പുതിയ ആഹ്വാനവുമായി രംഗത്ത് !!

ആരാധകർ സിനിമ ഇൻഡസ്ട്രിയെ സംബന്ധിച്ചെടുത്തോളം നെടുംതൂണ് എന്ന് വിശേഷിപ്പിക്കാൻ സാധിക്കും. സൂപ്പർതാരങ്ങളെ സൃഷ്ടിക്കുന്നതും അവരെ വളർത്തുന്നതും നിലനിർത്തുന്നതും എല്ലാം ആരാധകരുടെ അകമഴിഞ്ഞ സ്നേഹം കൊണ്ട് മാത്രമാണ്. കേരളത്തിൽ സിനിമാതാരങ്ങൾക്കുള്ള ആരാധകരിൽ ബലാബലം നിൽക്കുന്നത് മോഹൻലാൽ-മമ്മൂട്ടി ആരാധകരാണ്. താരങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷദിവസങ്ങളും ആരാധകർ കഴിയുന്നതുപോലെ വലിയ രീതിയിൽ ആഘോഷിക്കാറുണ്ട്. താരങ്ങളുടെ വിവാഹവാർഷികം, സൂപ്പർ ഹിറ്റായി മാറിയ ചിത്രങ്ങളുടെ വാർഷികം അങ്ങനെ അതിൽ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം താരങ്ങളുടെ ജന്മദിനം തന്നെയാണ്. ഓരോ ഫാൻസ് അസോസിയേഷൻ കേന്ദ്രങ്ങളിൽ കേക്ക് മുറിച്ചും പഴയ ചിത്രങ്ങളുടെ റീ-റിലീസ് നടത്തിയും ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയും ആരാധകർ തങ്ങളുടെ ഇഷ്ട താരത്തിന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ സൂപ്പർ താരം മോഹൻലാലിന്റെ ജന്മദിനം അടുത്തിരിക്കുകയാണ്. മെയ് മാസം 21-നാണ് മോഹൻലാലിന്റെ ജന്മദിനം. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ആഘോഷങ്ങളുടെ കാര്യത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കണമെന്ന ഫാൻസ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴി മോഹൻലാലിന്റെ ജന്മദിനം എങ്ങനെ ആഘോഷിക്കണം എന്ന് ആരാധകർ വേണ്ട നിർദേശം മറ്റുള്ളവർക്ക് നൽകുന്നുണ്ട്.

മോഹൻലാലിന്റെ പിറന്നാൾ ദിനആഘോഷത്തെ സംബന്ധിച്ച് ഫാൻസ് പേജുകളിൽ മറ്റുമായി ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ : “ഈ വരുന്ന MAY 21 നമ്മുടെ പ്രിയപ്പെട്ട താരം ശ്രീ മോഹൻലാൽ അറുപതൊന്നാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ, മോഹൻലാൽ ഫാൻസിനോട് ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു, എല്ലാ വർഷത്തെയും പോലെ സോഷ്യൽ മീഡിയയിൽ വലിയൊരു തരംഗം ഉണ്ടാക്കി ആഘോഷിക്കേണ്ട വർഷം അല്ലിത്, കോവിഡ് എന്ന മഹാമാരി ലോകം കീഴടക്കുമ്പോൾ ദിവസം ലക്ഷകണക്കിന് രോഗികൾ നമ്മുടെ രാജ്യത്ത് പെരുകുമ്പോൾ, ഓക്സിജൻ പ്രേശ്നത്തിൽ നമ്മുടെ നാട് വലിയൊരു മഹാമാരി അതിജീവിക്കുമ്പോൾ, ദിവസവും ആയിരങ്ങൾ മരണപെടുമ്പോൾ, നമ്മൾ രംഗബോധം ഇല്ലാത്ത കോമാളികൾ ആകാൻ പാടില്ല… സമൂഹത്തോട് ഉത്തരവാദിത്തം ഉള്ള യുവ തലമുറ എന്ന നിലയിൽ, നമ്മുടെ ജീവൻ കാക്കുന്ന ആരോഗ്യപ്രേവർത്തകർ ഡോക്ടർമാർ നഴ്സുമാർ ഭരണാധികാരികൾ എന്നിവർക്ക് ഒരു ആദരവായി നമുക്ക് may 21 എന്ന ദിവസം മാറ്റിവയ്ക്കാം. നമുക്ക് ഒരുമിച്ചു അതിജീവിക്കാം…”

Leave a Reply