ഞാൻ നിയമപരമായി നേരിടും; നടൻ ബാലയുടെ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് അമൃത സുരേഷ്
1 min read

ഞാൻ നിയമപരമായി നേരിടും; നടൻ ബാലയുടെ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് അമൃത സുരേഷ്

റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ ഗായിക അമൃത സുരേഷ് പ്രേക്ഷകരുടെ പ്രിയതാരം നടൻ ബാലയെ വിവാഹം ചെയ്യുകയും തുടർന്ന് ഏതാനും വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹമോചനം നേടുകയും ചെയ്തത് മലയാളികൾ വളരെ ഗൗരവത്തോടെ ചർച്ച ചെയ്ത വിഷയമാണ്. വിവാഹബന്ധം വേർപെടുത്തി എങ്കിലും രണ്ടുപേരുടെയും കരിയർ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു. ചെറിയ രീതിയിലുള്ള ഗോസിപ്പ് കോളങ്ങളിൽ അല്ലാതെ ഇരുവരും നാളിതുവരെയായി യാതൊരുവിധ ആരോപണങ്ങളും ഉന്നയിക്കാതെ മുന്നോട്ടുപോവുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ ഇവർ രണ്ടുപേർക്കുമിടയിൽ കലഹങ്ങൾ ഉണ്ടായിരിക്കുകയാണ്. അത് സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പ്രചരിപ്പിക്കുകയും ചെയ്യുന്നതോടെ വിഷയം വളരെ വലിയ വാർത്താപ്രാധാന്യം നേടുകയാണ്. കഴിഞ്ഞ ദിവസമാണ് നടൻ ബാല തന്റെ മുൻഭാര്യ അമൃത സുരേഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്. അമൃത മക്കളെ കാണാനോ സംസാരിക്കാനോ പോലും തന്നെ അനുവദിക്കുന്നില്ല എന്നും മകൾക്ക് കോവിഡ് ആണെന്നും ബാല ആരോപിക്കുന്നു.എന്നാൽ ബാലയുടെ ഈ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും താൻ നിയമപരമായുള്ള നടപടികൾ ഇതിനെതിരെ സ്വീകരിക്കുമെന്നും അമൃത സുരഷ് പ്രഖ്യാപിച്ചിരിക്കുകയാണ്.

മകളോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാല തന്നെ വിളിക്കുമ്പോൾ താൻ കോവിഡ് റിസൾട്ട് മേടിക്കാൻ വേണ്ടി പുറത്ത് പോയതാണെന്നും മകൾ തന്റെ അമ്മയുടെ അടുത്ത ആയിരുന്നുവെന്നും അമൃത വ്യക്തമാക്കുന്നു.എന്നാൽ വീട്ടിലെത്തിയശേഷം ബാലകയ്ക്ക് നിരവധി മെസ്സേജുകളും വോയിസ് നോട്ടുകളും താൻ അയച്ചെന്നും എന്നാൽ ബാലാ ഇതിനൊന്നും മറുപടി നൽകിയില്ല എന്നും അമൃത പറയുന്നു.തങ്ങളുടെ ഫോൺ സംഭാഷണം പുറത്തുവിട്ട മാധ്യമപ്രവർത്തകർ ഫോൺ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രം കേൾപ്പിക്കാതെ മുഴുവൻ ഭാഗവും പുറത്തു വിടണമെന്നും ആരോഗ്യത്തോടെ ഇരിക്കുന്ന തന്റെ മക്കൾക്ക് കോവിഡ് ആണെന്ന് വാർത്ത പ്രചരിപ്പിച്ചതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അമൃത പറയുന്നു.

Leave a Reply