തെലുങ്ക് സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് ദുൽഖർ സൽമാൻ : ആദ്യ 50 കോടി ക്ലബ്ബിൽ ഇടംനേടുന്ന മലയാളി താരം
1 min read

തെലുങ്ക് സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് ദുൽഖർ സൽമാൻ : ആദ്യ 50 കോടി ക്ലബ്ബിൽ ഇടംനേടുന്ന മലയാളി താരം


10 ദിവസം കൊണ്ട് തെലുങ്ക് സിനിമ ഇൻഡസ്ട്രിയൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ. താര ത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സീതാരാമം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തീയേറ്ററിൽ എത്തിയത്. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ ദുൽഖർ സൽമാൻ എന്ന നടൻ  പുതിയ ചരിത്രം കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായ ചിത്രം പത്ത് ദിവസം കൊണ്ട് ആഗോള ബോക്‌സ്ഓഫിസ് കളക്ഷന്നിൽ 50 കോടിയാണ് നേടിയത് . ആദ്യമായാണ് ഒരു മലയാളി താരം തെലുങ്ക് സിനിമയില്‍ എത്തി അന്‍പത് കോടി ക്ലബ്ബിൽ ഇടം നേടുന്നത്. തന്റെ തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലെ സ്ഥാനം ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ ശക്തമായ രീതിയിൽ ഉറപ്പിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. 

ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ  അമേരിക്കയിലും ദുല്‍ഖര്‍ സല്‍മാന്‍ വലിയ ചലനം തന്നെയാണ്  ഉണ്ടാക്കിയത്.  സിനിമ റിലീസ് ചെയ്ത്  ദിവസങ്ങള്‍ കൊണ്ടു തന്നെ യുഎസ് ബോക്‌സ് ഓഫിസില്‍ നിന്ന് ഏകദേശം വണ്‍ മില്യണ്‍ യുഎസ് ഡോളർ അതായത് 8.28 കോടി രൂപയിൽ അധികം നേടി എടുത്തിരിക്കുകയാണ്. അമേരിക്കന്‍ സിനിമ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആദ്യദിവസം തന്നെ സീതാരാമതിലൂടെ യുഎസിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാളി താരം എന്ന റെക്കോർഡ് ദുൽഖർ നേടിയെടുത്തിരുന്നു. സീതാരാമം ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തെലുങ്ക് ഭാഷ കൂടാതെ തമിഴ്, മലയാളം ഭാഷകളിലെത്തിയ ചിത്രം തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറമേ തമിഴ്‌നാട്ടിലും വിദേശ രാജ്യങ്ങളിലും യുഎഇയിലും പ്രദർശിപ്പിച്ച ആദ്യ ദിനം തന്നെ മികച്ച പ്രതികരണമായിരുന്നു നേടിയെടുത്തത്.

സിനിമയിൽ ദുൽഖർ അവതരിപ്പിച്ചത്  ലെഫ്റ്റനന്റ് റാം എന്ന കേന്ദ്ര കഥാപാത്രത്തെയാണ്. ദുൽഖറിനൊപ്പം തന്നെ തെന്നിന്ത്യൻ താരങ്ങളായ  മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തത്. പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചു. സ്വപ്ന മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.