“കോടികൾ കിട്ടുമെന്ന് ആഗ്രഹം കൊണ്ടല്ല ഈ പ്രായത്തിലും മമ്മൂക്ക അഭിനയിക്കുന്നത്” – മമ്മൂട്ടിയെ കുറിച്ചു ഷൈൻ ടോം ചാക്കോ
1 min read

“കോടികൾ കിട്ടുമെന്ന് ആഗ്രഹം കൊണ്ടല്ല ഈ പ്രായത്തിലും മമ്മൂക്ക അഭിനയിക്കുന്നത്” – മമ്മൂട്ടിയെ കുറിച്ചു ഷൈൻ ടോം ചാക്കോ

മലയാളസിനിമയിൽ നിന്ന് ഒഴിച്ചു നിർത്തുവാൻ സാധിക്കാത്ത ഒരു നടനായി ഷൈൻ ടോം ചാക്കോ മാറി കഴിഞ്ഞിരുന്നു. മികച്ച ചിത്രങ്ങളിൽ നിറ സാന്നിധ്യമായി ഷൈൻ മാറി എന്നതാണ് സത്യം. ഖാലിദ് റഹ്മാൻറെ സംവിധാനത്തിൽ പുറത്തു വന്ന ഉണ്ട എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാനവേഷത്തിൽ തന്നെയായിരുന്നു ഷൈൻ എത്തീരുന്നത്. ഇരുകൈയും നീട്ടി ആയിരുന്നു പ്രേക്ഷകർ ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ സ്വീകരിച്ചിരുന്നത്. ഇപ്പോൾ മമ്മൂട്ടിയ്ക്കൊപ്പം ലൊക്കേഷനിൽ വച്ച് നടന്ന അനുഭവത്തെക്കുറിച്ച് ആണ് ഷൈൻ പങ്കുവയ്ക്കുന്നത്.

കൃഷ്ണ ശങ്കർ,ദുർഗ കൃഷ്ണ, സ്വാസിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക് 2025 എന്ന ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നത്. കോടികൾ കിട്ടുമെന്ന് ആഗ്രഹം കൊണ്ടല്ല ഈ പ്രായത്തിലും മമ്മൂക്ക അഭിനയിക്കുന്നത്. പല നടന്മാരും ഒരു പടം കഴിഞ്ഞാൽ ലോകം ചുറ്റാൻ പോകും എന്നാൽ മമ്മുക്ക അടുത്ത സിനിമയുടെ സെറ്റിലേക്ക് ആണ് പോകുന്നത് എന്നാണ് ഷൈൻ പറയുന്നത്. മമ്മൂക്കയ്ക്ക് എന്നും ഷൂട്ട് ഉണ്ടാകണം. പുള്ളി ഒരു സെറ്റിൽ നിന്നും അടുത്ത സെറ്റിലേക്ക് ആണ് പോകുന്നത്.

അധികം രാത്രിയിൽ ജോലി ചെയ്യാത്ത ഒരാളാണ് മമ്മൂക്ക. ചില ദിവസങ്ങളിൽ മാത്രമായിരിക്കും അങ്ങനെ ചെയ്യുക. ഉണ്ട ചെയ്യുന്ന സമയത്ത് രാത്രി ഷൂട്ടിങ് ചെയ്യുന്ന സമയത്ത് 9. 30 ഒക്കെ ആയപ്പോൾ ഖാലിദ് റഹ്മാനോട്‌ ഞാൻ കുറച്ചു ഭക്ഷണം കഴിച്ചോട്ടെ എന്ന് മമ്മൂക്ക ചോദിച്ചു. ഭക്ഷണം കഴിക്കാനും പറഞ്ഞു. മമ്മുക്ക ഭക്ഷണം കഴിക്കാൻ ഇരുന്ന് കഴിക്കാൻ പാത്രം തുറന്നപ്പോൾ ആ ഷോട്ട് എടുക്കാമല്ലോ എന്ന് ഖാലിദ് പറയുന്നത് കേട്ട്, ഷോട്ട് എടുക്കാനൊ ഇപ്പോൾ വരാം എന്ന് പറഞ്ഞ് മമ്മൂക്ക എഴുന്നേറ്റു.

ഇതൊന്നും ഒന്നിനും വേണ്ടിയല്ല, അദ്ദേഹത്തിനു സിനിമയോടുള്ള അത്രയും ഇഷ്ടം കൊണ്ടാണ് എന്നും പറയുന്നു. ബി ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രത്തിലും ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ തന്നെയാണ് എത്തുന്നത്. മമ്മൂട്ടിക്കൊപ്പം ഭീഷ്മ എന്ന ചിത്രത്തിലും ഷൈന്റെ പ്രകടനം മികച്ചതായിരുന്നു. പുതിയ സിനിമകളുടെ ഭാഗമായി വളരെ പെട്ടെന്ന് തന്നെ ഷൈൻ മാറിയിട്ടുണ്ട് എന്നതാണ് സത്യം.