‘ജിബൂട്ടി’യിലെ മനോഹരമായ പ്രണയ ഗാനം ശ്രദ്ധ നേടുന്നു
അമിത് ചക്കാലക്കലിനെ നായകനാക്കി കൊണ്ട് എസ്.ജെ സിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജിബൂട്ടി.ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നടക്കുന്ന കഥയായതുകൊണ്ടാണ് ചിത്രത്തിന് ജിബൂട്ടി എന്ന പേര് നൽകാൻ കാരണമായത്. ചിത്രത്തിലെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പിന്തുണ ലഭിച്ച ടീസറിന് പിന്നാലെ ഇപ്പോഴിതാ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ മനോഹരമായ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘വിണ്ണിലഴകേ കണ്ണിനിതളേ’ എന്ന് തുടങ്ങുന്ന മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവൻ, ബിന്ദു അനിരുദ്ധ് എന്നിവർ ചേർന്നാണ്. പ്രശസ്ത സംഗീത സംവിധായകൻ ദീപക് ദേവ് ആണ് പ്രണയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൈതപ്രം ദാമോദരനാണ് മനോഹരമായ വരികൾ തയ്യാറാക്കിയിരിക്കുന്നത്. അഫ്സൽ അബ്ദുൾ ലത്തീഫിക്കൊപ്പം സംവിധായകൻ എസ്. ജെ. സിനുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹകൻ ടി.ഡി. ശ്രീനിവാസിന്റെ അതി മനോഹരമായ വിഷ്വൽസ് ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു. ഇതിനോടകം ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.
ബ്ലൂഹിൽ നെയ്ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തിന്റെ മറ്റ് പിന്നണി പ്രവർത്തകർ: ചിത്രസംയോജനം സംജിത് മുഹമ്മദ്, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, തോമസ് പി.മാത്യു, ആർട്ട് സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റിൽസ് രാംദാസ് മതൂർ, സ്റ്റണ്ട്സ് വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി. ഡിസൈൻസ് സനൂപ് ഇ.സി, വാർത്താ പ്രചരണം മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് എം. ആർ. പ്രൊഫഷണൽ.