
അർഹതയുണ്ടായിട്ടും ദേശീയ പുരസ്കാരം ലഭിക്കാതെപോയ മികച്ച മോഹൻലാൽ ഭാവപകർച്ചകൾ…

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുന്നത് അനിരുദ്ധ് നാരായണൻ എന്ന വ്യക്തിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ്. ഇന്നത്തെ കാലമായിരുന്നു എങ്കിൽ നാഷണൽ അവാർഡ് കിട്ടാൻ സാധ്യതയുള്ള മോഹൻലാൽ ചിത്രത്തിനെ കുറിച്ച് അവലംബിക്കുകയാണ് അദ്ദേഹം. നാഷണൽ അവാർഡ് പ്രഖ്യാപിക്കുന്ന പലദിവസങ്ങളിലും പഴയകാല സിനിമകളെ പറ്റി ഏവരും ഓർക്കുകയാണ് എന്നും അന്നത്തെ കാലത്ത് എത്രത്തോളം സുതാര്യം ആയിരുന്നു തിരഞ്ഞെടുപ്പുകൾ എന്ന് അറിയില്ല എന്നും ആണ് ഇയാൾ പറയുന്നത്. സിനിമ എ ക്ലാസ് തീയേറ്ററിൽ എത്തിയതിനു ശേഷമാണ് ബി ക്ലാസ് പിന്നീട് ടിവിയിലും കാണാൻ കഴിയുന്നത്. എന്നാൽ ടിവി ഉള്ള ആളുകൾക്ക് മാത്രമാണ് അങ്ങനെയൊരു ഓപ്ഷൻ പോലും ഉള്ളത്. തിയേറ്ററിൽ പോയി സിനിമ കാണുന്നതും കാസറ്റ് എടുത്തു കാണുന്നത് ആർഭാടത്തിലെ ലക്ഷണം ആയിട്ടാണ് അക്കാലത്ത് കണ്ടു കൊണ്ടിരുന്നത്.

ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയും സിനിമാ വിലയിരുത്തലുകളും ഒക്കെ സജീവമായ സാഹചര്യം ആണ് ഉള്ളത്. അതു കൊണ്ട് നാഷണൽ അവാർഡ് സുതാര്യമായി എന്നു തന്നെ പറയാൻ കഴിയും. കൂടാതെ നഞ്ചിയമ്മയുടെ പുരസ്കാരവും തന്നെ സന്തോഷപെടുത്തുന്നു എന്ന് പറഞ്ഞു. മലയാള സിനിമയിലെ മമ്മൂക്കയെ പോലെ നായകൻ കഥാപാത്രം ആയി മാറുകയും, കഥാപാത്രത്തെ തന്നിലൂടെ അവതരിപ്പിക്കുന്ന മോഹൻലാൽ ശൈലിയുമാണോ വേണ്ടത് എന്ന് ചോദിക്കുമ്പോഴും പല സിനിമ സ്നേഹികൾക്കും ഉത്തരമില്ല. തനിക്ക് ലഭിച്ച കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാൻ സിനിമയോടും സന്ദർഭങ്ങളും നീതിപുലർത്തുക എന്നതും ചെയ്യുന്നത് മമ്മൂട്ടിയും മോഹൻലാലും മാത്രമാണ് കൂടുതൽ ചെയ്യുന്നത് എന്ന് അതുകൊണ്ടാണ് ഇവരെ തേടി കൂടുതൽ അവാർഡ് എത്തിയത് എന്നാണ് തോന്നുന്നത്. ഇന്നത്തെ സാഹചര്യം ആണ് അന്ന് ഉണ്ടായിരുന്നതെങ്കിൽ ദേശീയ പുരസ്കാരം നേടാൻ സാധ്യതയുള്ള മോഹൻലാൽ ചിത്രങ്ങൾ ചുവടെ കൊടുക്കുന്നു. എന്നാൽ അവയിൽ എത്ര എണ്ണം ആണ് കേരളത്തിനു പുറത്തുള്ള പ്രേക്ഷകർ കണ്ടത് എന്ന് അറിയില്ല.

തന്മാത്ര എന്ന സിനിമയിലെ രമേശൻ നായർ എന്ന കഥാപാത്രത്തെ ഒരിക്കലും മലയാളികൾ മറക്കില്ല. ഒരു തവണയിൽ കൂടുതൽ ഈ ചിത്രം കാണാൻ പലർക്കും സാധിക്കാറുമില്ല. ആ വർഷം എന്താണ് മോഹൻലാലിനു പുരസ്കാരം ലഭിക്കാത്തത് എന്നത് ഏവരെയും ഞെട്ടിച്ചിരുന്നു. അധികമാരും എടുത്തു പറഞ്ഞില്ലെങ്കിലും മോഹൻലാൽ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരുന്നു കന്മദം. സിനിമയിലെ പല രംഗങ്ങളും ആരാധകരുടെ ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാലിന്റെ രംഗങ്ങൾ ആയി മാറിയിരുന്നു. എന്നാൽ സിനിമയ്ക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല ആ വർഷത്തെ ദേശീയ പുരസ്കാരം ആ ചിത്രത്തെ തേടിയെത്തും എന്ന് പ്രതീക്ഷിച്ചിരുന്നു.

തന്റെ മാനസിക സമ്മർദ്ദങ്ങളിൽ ഉഴലുന്ന ഡോക്ടർ ഹരിദാസ് എന്ന കഥാപാത്രത്തെ മോഹൻലാൽ 27 വയസ്സിൽ അഭിനയിച്ച് കഴിവ് തെളിയിച്ചത് അമൃതംഗമയ എന്ന സിനിമയിലായിരുന്നു. രണ്ടു കാലഘട്ടങ്ങളിൽ ജീവിക്കുന്ന ഹരി ദാസിനെ നിസ്സാരമായി ആളുകളുടെ മുൻപിലേക്ക് മോഹൻലാലിന് ഈ ഒരൊറ്റ ചിത്രത്തിലൂടെ സാധിച്ചു. ക്രൂരനായ ഹരിദാസിന് അന്ന് പറ്റിപ്പോയ തെറ്റുകളെ ഓർത്ത് പശ്ചാത്തപിച്ച ഘട്ടത്തെയും, ജീവിതം മുന്നോട്ടു പോകുന്ന ഹരിദാസനെയും കൃത്യമായി അഭ്രപാളിയിൽ എത്തിച്ചു. നാടോടിക്കാറ്റിലെ ദാസനെയും പാദമുദ്രയിലെ സോപ്പ് കുട്ടപ്പനെയും സദയത്തിലെ സദാനന്ദനെയും നമ്മൾ മറക്കില്ല. കമലദളത്തിലൂടെ നന്ദഗോപാലിന്റെ ചടുലമായ അഭിനയ ശൈലിയും. ദേശീയ പുരസ്കാരത്തിന് അർഹമായ അഭിനയമല്ലേ എന്നാണ് ചോദിക്കാനുള്ളത്.

കിരീടത്തിലെ സേതുമാധവന് സ്പെഷ്യൽ ജൂറി പുരസ്കാരം മാത്രം നൽകി തഴയപ്പെട്ടു എന്ന് തന്നെയാണ് തോന്നിയത്. അത്രയേറെ മികച്ച അഭിനയം അല്ലെ ആ ഒരു ചിത്രത്തിലൂടെ ലാലേട്ടൻ ആരാധകർക്കും മുന്നിലേക്ക് എത്തിച്ചത്. ഇരിങ്ങന്നൂർ ഭരതപിഷാരടി, സേതുമാധവൻ, ബാലൻ, ആട്തോമ, മംഗലശ്ശേരി നീലകണ്ഠൻ, ഗോവർധൻ, ജോജി, സിദ്ധാത്ഥൻ, ആനന്ദൻ, ചേട്ടച്ഛൻ, രാജീവ് മേനോൻ, ഇനിയും ഇത്രയേറെ സിനിമകൾ. ഇവയെല്ലാം നമുക്ക് കാണിച്ചു തന്നത് മോഹൻലാൽ എന്ന നടന്റെ ദേശീയ പുരസ്കാരത്തിന് അർഹമായ പെർഫോമൻസുകൾ ആയിരുന്നു . അർഹിക്കുന്ന അംഗീകാരം എന്ത് കൊണ്ട് ലഭിച്ചില്ല എന്ന ചോദ്യം ഇപ്പോഴും ഉണ്ട്.