മോഹന്‍ലാലും-രജനികാന്തും ഒന്നിക്കുന്ന ‘ജയിലറില്‍’ തെലുങ്കില്‍ നിന്നും വമ്പന്‍ താരം എത്തുന്നു! റിലീസിനായി കാത്ത് പ്രേക്ഷകര്‍
മോഹന്‍ലാലും സ്റ്റെല്‍ മന്നന് രജനീകാന്തും ആദ്യമായി ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രമാണ് ‘ജയിലര്‍’. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. നെല്‍സണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം. നെല്‍സണിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. രജനികാന്ത് നായകനാകുന്ന ചിത്രത്തിലേക്ക് പുതിയൊരു താരവും എത്തിയതിനെ കുറിച്ചാണ് ഇപ്പോഴത്തെ വാര്‍ത്ത.
തെലുങ്കില്‍ മികച്ച ക്യാരക്ടര്‍ റോളുകളിലും കോമഡി രംഗങ്ങളിലും തിളങ്ങിയ സുനില്‍ ആണ് ‘ജയിലറി’ലേക്ക് എത്തിയ പുതിയ താരം. മലയാളത്തിന്റെ മോഹന്‍ലാല്‍ കന്നഡയിലെ ശിവരാജ്കുമാര് എന്നിവരും ‘ജയിലറു’ടെ ഭാഗമാകുന്നതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.
അതേസമയം, പേര് സൂചിപ്പിക്കുന്നതു പോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന് ആണ്. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്തത്.
റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ‘ജയിലര്‍’ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.
അതേസമയം, ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് അതിഥി വേഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങളുടെ ചിത്രീകരണം മാത്രമാവും മോഹന്‍ലാലിന് പൂര്‍ത്തിയാക്കാനുള്ളത്. അതേസമയം മോഹന്‍ലാലിന്റെ വേഷത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍.
വിജയ് ചിത്രമായ ‘ബീസ്റ്റ്’ ആയിരുന്നു ഏറ്റവും ഒടുവില്‍ നെല്‍സണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം. ‘ബീസ്റ്റ്’ എന്ന ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. ‘ജയിലറി’ലൂടെ വന്‍ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. വിവിധ ഭാഷകളിലെ വമ്പന്‍ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നതിനാല്‍ ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന പ്രൊജക്റ്റായി മാറാന്‍ ‘ജയിലര്‍’ക്ക് ആയിട്ടുണ്ട്.