“ടെക്നിക്കൽ ആയി മോഹൻലാലിന് വലിയ അറിവില്ല; നമ്മെ ഒരു വഴിക്കാക്കും”; മോഹൻലാലിനെ പറ്റി സന്തോഷ് ശിവൻ
മലയാള സിനിമയുടെ ചരിത്രവും ഹിറ്റ് ചിത്രങ്ങളുടെ പട്ടികയും എടുത്താൽ അതിൽ മുൻനിരയിൽ തന്നെയായിരിക്കും താര രാജാവായ നടൻ മോഹൻലാലിൻറെ പേര്. അഭിനയ മികവിൽ ഇന്ത്യൻ സിനിമയിലെ ആദ്യ നിരയിൽ എത്തുന്ന താരത്തിന് മലയാളത്തിൽ അല്ലാതെ തന്നെ നിരവധി ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന മോഹൻലാൽ ഇന്ന് നടൻ, നിർമ്മാതാവ്, ഇപ്പോൾ സംവിധായകൻ എന്ന നിലയിലും പ്രശസ്തനായി ഇരിക്കുകയാണ്. തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലായിരുന്നു തിളങ്ങി നിന്നിരുന്നതെങ്കിലും പിന്നീട് നായക കഥാപാത്രങ്ങളിലേക്ക് താരത്തിന്റെ പേര് മാറ്റി എഴുതപ്പെടുകയായിരുന്നു.
താരത്തിനെ തേടി നിരവധി അവസരങ്ങൾ എത്തുകയും കൈ നിറയെ പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തു. മോഹൻലാൽ എന്ന താരത്തിനെ സംബന്ധിച്ചോളം ഒരു കുറ്റവും കുറവും ആർക്കും പറയുവാനില്ല. എന്നാൽ മോഹൻലാലിനെ പറ്റി വലിയ ഒരു പോരായ്മ പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സന്തോഷ് ശിവൻ.
സംവിധായകൻ ഛായഗ്രഹകൻ, നടൻ എന്നീ നിലകളിലൊക്കെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് സന്തോഷ് ശിവൻ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബെറോസ് എന്ന ചിത്രം അണിയറയിൽ പ്രദർശനത്തിന് ഒരുങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സന്തോഷ ശിവൻറെ ഈ വെളിപ്പെടുത്തൽ. ചൈനീസ് ഉൾപ്പെടെ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ്ടൈറ്റിലിലൂടെ ചിത്രം പുറത്തിറങ്ങും എന്ന് റിപ്പോർട്ടുകൾ മുമ്പേ തന്നെ പുറത്തുവന്നിരുന്നു.
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൻറെ കഥ എഴുതിയിരിക്കുന്നത് മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയാണ്. ബറോസ് എന്ന ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫറായ സന്തോഷ് ശിവൻ മോഹൻലാലിനെ പറ്റി പറഞ്ഞിരിക്കുന്ന വാക്കുകൾ ഇങ്ങനെ: സംവിധായകൻ എന്ന മോഹൻലാലിനെക്കാൾ എനിക്കിഷ്ടം നടനെന്ന മോഹൻലാലിനെയാണ്. കാരണം സംവിധായകൻ എന്ന നിലയിൽ നോക്കിയാൽ അദ്ദേഹം വളരെയധികം ഒറിജിനലും പെർഫെക്ടും ആണ്. കോവിഡ് കാലത്ത് പോലും പടമെടുത്ത് പണം അയച്ചു തരുന്ന സാഹചര്യം ഉണ്ടായിരുന്നു. ചില കോംപ്ലിക്കേറ്റഡ് സീനുകൾ വരുമ്പോൾ പോലും തനിക്ക് ഇത് വേണമെന്ന് അദ്ദേഹം പറയുമായിരുന്നു. അത് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ല. പക്ഷേ അത് കുറച്ച് ടഫ് ആണ്.
ചിലപ്പോൾ വലിയ ക്യാമറയായിരിക്കും ഉപയോഗിക്കുന്നത്. അത് പറഞ്ഞ രീതിക്ക് അനുസരിച്ച് ചലിപ്പിക്കുക ബുദ്ധിമുട്ടായിരിക്കും. ഈയൊരു രീതി തെറ്റാണെന്ന് അല്ല. പലപ്പോഴും മണീരത്നവും ഇതുതന്നെ ചെയ്തിട്ടുണ്ട്. അദ്ദേഹവും ഇത് എന്നോട് പറഞ്ഞിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ഞാനും ലാലും തമ്മിൽ വഴക്കിടാറ് ഉണ്ട്. പക്ഷേ അത് പിണക്കമല്ല. അത് ലാലിനും ഇഷ്ടമാണ്. കാരണം അദ്ദേഹത്തെ ആരും ഒന്നും പറയാറില്ല. അതൊക്കെ പറയുവാൻ ലൈസൻസ് ഉള്ള ചുരുക്കം ചിലരിൽ ഒരാൾ കൂടിയാണ് ഞാൻ.