ഹിറ്റടിക്കാൻ ഉറപ്പിച്ച് സബാഷ് ചന്ദ്രബോസ്! ; വിഷ്ണു ഉണ്ണികൃഷ്ണൻ ജോണി ആന്റണി ചിത്രം ആഗസ്റ്റ് 5ന് തീയറ്ററുകളിൽ
1 min read

ഹിറ്റടിക്കാൻ ഉറപ്പിച്ച് സബാഷ് ചന്ദ്രബോസ്! ; വിഷ്ണു ഉണ്ണികൃഷ്ണൻ ജോണി ആന്റണി ചിത്രം ആഗസ്റ്റ് 5ന് തീയറ്ററുകളിൽ


വിഷ്ണു ഉണ്ണികൃഷ്ണനെയും ജോണി ആന്റണിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വി സി അഭിലാഷ്  സംവിധാനം ചെയ്ത  സബാഷ്‌ ചന്ദ്രബോസ് ആഗസ്റ്റ് 5ന്  തീയറ്ററുകളിലെത്തുന്നു. ജോളിവുഡ്‌ മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നടൻ ജയസൂര്യ തന്റെ സോഷ്യൽ മീഡിയ  പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. റിലീസ് തീയതി പ്രഖ്യാപിക്കുന്ന മോഷൻ പോസ്റ്റർ ആണ് താരം പുറത്തുവിട്ടത്. പ്രമുഖ വിഷ്വൽ ഇഫക്ട്സ് ഡിസൈനേഴ്‌സായ കമ്പനിയായ  ഡ്രിക് എഫ് എക്സാണ് മോഷൻ പോസ്റ്റർ തയ്യാറാക്കിയത്. ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെത്തിച്ച് ആരാധകരെ കൈയിലെടുത്ത ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ് ചിത്രം കേരളത്തിലെ തീയറ്ററുകളിൽ എത്തിയ്ക്കുന്നത്.

ചിത്രത്തിലെ പാട്ടുകളും ടീസറും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത നേടിയിരുന്നു. 1980 കളിലെ തെക്കൻ കേരളത്തിൻ്റെ  കഥ പറയുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിട്ടുള്ളത്  ശ്രീനാഥ് ശിവശങ്കരൻ ആണ്. സിനിമയിലെ തന്നെ കാമുകിപാട്ട് എന്ന പ്രണയ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ ഇടംനേടിയിരുന്നു. ഇന്ദ്രൻസിനെ നായകനാക്കി ആളൊരുക്കം എന്ന ദേശീയ പുരസ്കാരം നേടിയ സിനിമ സംവിധാനം ചെയ്ത  വി സി അഭിലാഷിന്റെ രണ്ടാമത്തെ ചിത്രമാണ് സബാഷ്‌ ചന്ദ്രബോസ്.

സജിത്ത് പുരുഷൻ ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത്. വി സി അഭിലാഷും അജയ് ഗോപാലും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്    സ്റ്റീഫൻ മാത്യു ആണ് എഡിറ്റിംഗ്, ലൈൻ പ്രൊഡ്യൂസർ ജോസ് ആന്റണി ആണ്. ആർട്ട്‌ ഡയരക്ടർ സാബുറാം, സൗണ്ട് മിക്സിങ്ങ് ഫസൽ എ ബക്കർ, സൗണ്ട് ഡിസൈനർ ഷെഫിൻ മായൻ, ഡി ഐ സൃക് വാര്യർ, വസ്ത്രലങ്കാരം അരുൺ മനോഹർ, മേക്കപ്പ് സജി കോരട്ടി, ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വർഗീസ് ഫെർണാണ്ടെസ്, പ്രൊഡക്ഷൻ കൺട്രോളർ എസ് എൽ പ്രദീപ്‌, കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് സ്പ്രിംഗ്, ആക്ഷൻ ഡ്രാഗൺ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ രോഹിത് നാരായണൻ, അരുൺ വിജയ് വി സി, വി എഫ് എക്സ്: ഷിനു, സബ് ടൈറ്റിൽ വൺ ഇഞ്ച് വാര്യർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ദി നയൺ സ്റ്റോക്ക്, പി.ആർ.ഓ വാഴൂർ ജോസ്, ഡിസൈൻ ജിജു ഗോവിന്ദൻ,  സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര, നിഖിൽ സൈമൺ.