22 Jan, 2025
1 min read

“ക്യൂട്നെസ്സ്ന്റെ കാര്യത്തിൽ ലാലേട്ടനെ കടത്തി വെട്ടാൻ ഇനി ഒരുത്തൻ വരണം” ; കുറിപ്പ്

മലയാളികളുടെ മനം കവർന്ന ഓട്ടോ സവാരി… അതാണ് 1990 പുറത്തിറങ്ങിയ സിനിമ ഏയ് ഓട്ടോ. എത്ര കണ്ടാലും മടുക്കാത്ത ഒരു ഫീൽ ​ഗുഡ് സിനിമ കൂടിയാണിത്. മലയാള സിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും നിഷ്കളങ്കമായ കഥപാത്രമായി പലരും ഏയ് ഓട്ടോയിലെ മോഹൻലാലിന്റെ സുധിയെന്ന കഥപാത്രത്തെ പറയാറുണ്ട്. മോഹൻലാൽ എന്ന നടനെ കൂടുതൽ ജനകീയനാക്കാൻ ഏയ് ഓട്ടോ എന്ന സിനിമയും സഹായിച്ചിട്ടുണ്ട്. മോഹൻലാൽ ഏറ്റവും സുന്ദരനായി കാണപ്പെട്ട സിനിമ കൂടിയാണിത്. ചിത്രത്തിലെ എല്ലാ ​ഗാനങ്ങളും ഹിറ്റാണെങ്കിലും അവയിൽ ഇന്നും മലയാളികൾ […]

1 min read

“സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞത് പോലെ 30 വയസ്സിനുള്ളിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ഞെട്ടിപ്പോകും!!”

മലയാളത്തിൻ്റെ വെള്ളിത്തിരയിലേക്ക് ഒരു കൊടുങ്കാറ്റ് പടന്നിറങ്ങിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. ആ കൊടുങ്കാറ്റിനെ മലയാളികൾ ഒരു പേര് ചൊല്ലി വിളിച്ചു, ലാലേട്ടൻ. വിവരണങ്ങൾക്കും വിശേഷങ്ങൾക്കും അതിതമായി ഓരോ തലമുറയുടെയും ഇഷ്ടം നേടിയാണ് ഒരേ സമയം നടനും താരവുമായി മോഹൻലാൽ ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. ഒരു നാലു വയസുകാരന് മനസിൽ പതിച്ച പുലിമുരുകൻ മുതൽ ഓരോ പ്രേക്ഷകനും ആ നടനതികവിനെക്കുറിച്ച് പറയാൻ ഏറെയുണ്ടാകും. മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും […]

1 min read

‘ലോകസിനിമയിൽ ഈ ഒരു ഭാവത്തെ ഇത്ര മനോഹരമായി വേറെ ആര് ചെയ്യും?’ ; മോഹൻലാൽ ആരാധകൻ എഴുതുന്നു

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വന്നു മലയാളക്കരയിൽ പുതിയ വസന്തം തീർത്ത താരരാജാവാണ് മോഹൻലാൽ. എത്രയോ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളി പ്രേക്ഷകർക്ക് കഴിഞ്ഞ 40 വർഷ കാലയളവിൽ സമ്മാനിച്ചത്. ഇന്നും പൂർവാധികം ആത്മാർത്ഥതയോടെ മോഹൻലാൽ തന്റെ കലാമണ്ഡലത്തിൽ സജീവമായി നിലകൊള്ളുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമാ നടൻ ആരാണ്? എന്ന ചോദ്യത്തിന് ഓരോ മലയാളിയും നിസ്സംശയം പറയുന്ന പേരാണ് മോഹൻലാൽ. നമ്മുടെ സ്വന്തം ലാലേട്ടൻ. പ്രേക്ഷകർക്ക് ഇത്രയും കൂടുതൽ ഇഷ്ടം ഒരു നടനോട് തോന്നാൻ കാരണം എന്തൊക്കെ […]