22 Jan, 2025
1 min read

വാരനാട് ക്ഷേത്രത്തില്‍ ഗാനമേളക്കിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്….വ്യക്തമാക്കി വിനീത് ശ്രീനിവാസന്‍

കഴിഞ്ഞ ദിവസം വിനീത് ശ്രീനിവാസന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലായിരുന്നു. വാരനാട് ക്ഷേത്രത്തില്‍ ഗാനമേളയ്ക്ക് വിനീത്, ഗാനമേള കഴിഞ്ഞതിന് ശേഷം ആരാധകരുടെ തിക്കും തിരക്കും കാരണം ഓടിരക്ഷപെടേണ്ടി വന്നു എന്ന തരത്തിലാണ് വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പരന്നത്. എന്നാല്‍ ഇപ്പോള്‍ ആ വാര്‍ത്തകളോട് പ്രതികരിച്ചും വാരനാട് ക്ഷേത്രത്തില്‍ ഗാനമേളക്കിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്നും വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരം. ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ലെന്നും പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് […]

1 min read

ഇത് തനി ‘തങ്കം’; ചിത്രത്തിന്റെ സക്‌സസ് ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിച്ച തങ്കം ജനുവരി 26നാണ് തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. സഹീദ് അറാഫത്താണ് ചിത്രത്തിന്റെ സംവിധായകന്‍. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഓരോ നിമിഷവും പിടിച്ചിരുത്തുന്ന, ഇനിയെന്ത് എന്ന് തോന്നിപ്പിക്കുന്ന ഏറെ ഹൃദയസ്പര്‍ശിയായ സിനിമാനുഭവമെന്നാണ് സിനിമ കണ്ടിറങ്ങിയ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഇറങ്ങിയിരിക്കുന്ന സിനിമ ഈ വര്‍ഷത്തെ മസ്റ്റ് വാച്ച് സിനിമയെന്നാണ് ഇതിനകം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറഞ്ഞിരിക്കുന്നത്. തിയറ്ററുകളില്‍ മികച്ച […]

1 min read

‘ചില കഥകളുണ്ട്… ആ കഥയിലെ മനുഷ്യര് നമ്മുക്ക് വളരെ പ്രിയപ്പെട്ടവരായിരിക്കും’; തങ്കം സിനിമയെക്കുറിച്ച് കുറിപ്പ്

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തി, ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ‘തങ്കം’ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഓരോ നിമിഷവും പിടിച്ചിരുത്തുന്ന, ഇനിയെന്ത് എന്ന് തോന്നിപ്പിക്കുന്ന ഏറെ ഹൃദയസ്പര്‍ശിയായ സിനിമാനുഭവമെന്നാണ് സിനിമ കണ്ടിറങ്ങിയ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഇറങ്ങിയിരിക്കുന്ന സിനിമ ഈ വര്‍ഷത്തെ മസ്റ്റ് വാച്ച് സിനിമയെന്നാണ് ഇതിനകം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട […]

1 min read

”തനി തങ്കം….! ശ്യാം മച്ചാന് കൊച്ചി സ്ലാങ്ങ് മാത്രമല്ല എല്ലാം വഴങ്ങും”; പ്രേക്ഷന്റെ കുറിപ്പ്

മലയാള സിനിമ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ ‘മഹേഷിന്റെ പ്രതികാരം’, വ്യത്യസ്തമായ കഥാഖ്യാനത്തിലൂടെ ശ്രദ്ധേയമായ ‘കുമ്പളങ്ങി നൈറ്റ്‌സ്’, ‘ജോജി’ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയിലെത്തുന്ന ‘തങ്കം’ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. ‘തീരം’ എന്ന സിനിമയിലൂടെ സിനിമാലോകത്തെത്തിയ സഹീദ് അറാഫത്താണ് സംവിധായകന്‍. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. റിലീസിനു മുന്നേയുള്ള ഈ പ്രതീക്ഷകള്‍ നിറവേറ്റി തിയറ്റര്‍ കാഴ്ചയിലും പത്തരമാറ്റ് പൊന്ന് […]

1 min read

‘മുകുന്ദനുണ്ണിക്ക് ശേഷം വിനീതിന്റെ മികച്ച ഒരു വേഷം, തങ്കം കാണേണ്ട സിനിമയാണ്’; സിനിമകണ്ട പ്രേക്ഷകന്റെ കുറിപ്പ്

ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിച്ചെത്തിയ ചിത്രമാണ് ‘തങ്കം’. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസമാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. ശ്യാം പുഷ്‌കരന്റെ എഴുത്ത്. പ്രധാന വേഷങ്ങളില്‍ ബിജു മേനോനും വിനീത് ശ്രീനിവാസനും. പ്രതീക്ഷിക്കാന്‍ ആവോളം ചേരുവകളുണ്ടായിരുന്നു ‘തങ്ക’ത്തിന്. റിലീസിനു മുന്നേയുള്ള ഈ പ്രതീക്ഷകള്‍ നിറവേറ്റി തിയറ്റര്‍ കാഴ്ചയിലും പത്തരമാറ്റ് പൊന്ന് തന്നെയാകുന്നു ‘തങ്കം’ എന്നും കണ്ടുശീലിക്കാത്ത കാഴ്ചാനുഭവം പകരുന്ന ചിത്രമാണ് സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ഈ ചിത്രമെന്നുമെല്ലാമാണ് […]

1 min read

”സിനിമ മുഴുവനും നെഗറ്റീവാണ്, ഇതിന് എങ്ങനെ സെന്‍സറിങ് ലഭിച്ചു?” ; മുകുന്ദന്‍ ഉണ്ണി അസോസിയേറ്റിനെതിരെ ഇടവേള ബാബു

വിനീത് ശ്രീനിവാസന്‍ നായകനായ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ തിയേറ്ററുകളില്‍ അത്ര ഏറ്റെടുത്തില്ലെങ്കിലും പിന്നീട് ഒടിടിയില്‍ എത്തിയപ്പോള്‍ മുതല്‍ കത്തി കേറികൊണ്ടിരിക്കുകയാണ്. അഭിനവ് സുന്ദര്‍ നായക് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ റിലീസ് ചെയ്തത് നവംബര്‍ 11 നാണ്. നെഗറ്റീവ് ഷെയ്ഡുള്ള നായക കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ചത്. ഒരു വക്കീലിന്റെ അതിജീവനം എന്ന് പറയാവുന്ന കഥയാണെങ്കിലും സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളുമാണ് ഈ ചിത്രത്തെ മറ്റൊരു ലെവലിലേക്ക് എത്തിക്കുന്നത്. എന്ത് വില കൊടുത്തും […]

1 min read

‘ആ പേര് കേട്ടപ്പോള്‍ ഞെട്ടി വിറച്ചു’! കീരവാണിയെ കണ്ട നിമിഷം ഓര്‍ത്തെടുത്ത് വിനീത് ശ്രീനിവാസന്‍

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആര്‍ മാറിയിരിക്കുകയാണ്. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമാണ് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ലഭിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരുന്നത്. എം എം കീരവാണി തമിഴിലെ പ്രശസ്ത സംഗീത സംവിധായകനാണ്. എന്നാല്‍ മലയാളികള്‍ക്കും കീരവാണി സുപരിചിതനാണ്. സൂര്യമാനസം, നീലഗിരി, ദേവരാഗം എന്നീ മലയാള […]

1 min read

പ്രേക്ഷകര്‍ കാത്തിരുന്ന തിരിച്ചു വരവ്;’കുറുക്കന്‍’, ചിത്രത്തില്‍ മകനൊപ്പം ശ്രീനിവാസനും

നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറുക്കന്‍. വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ശ്രീനിവാസന്‍ സിനിമാ രംഗത്ത് നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ കുറുക്കന്‍ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തുകയാണ് ശ്രീനിവാസന്‍. ഈ വാര്‍ത്ത അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ചെടുത്തോളം വലിയ സന്തോഷം നല്‍കുന്നതാണ്. അതേസമയം, ‘കുറുക്കന്‍’ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞെന്നതാണ് പുതിയ […]

1 min read

“ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും” പ്രിയ സുഹൃത്തിനെ കണ്ട സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട്

മലയാള സിനിമയ്ക്ക് ശ്രീനിവാസൻ നൽകിയ സംഭാവനകൾ ഒട്ടനവധിയാണ്. തിരക്കഥാകൃത്തായും നടനായും പ്രേക്ഷക മനസ്സുകളിൽ മായാതെ നിൽക്കുന്ന ഒരുപാട് കഥയും കഥാപാത്രങ്ങളും സമ്മാനിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്നും വിട്ടു നിന്ന അദ്ദേഹം വീണ്ടും സജീവമാവുകയാണ്. അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയാണെന്ന വാർത്ത മലയാള പ്രേക്ഷകർ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ശ്രീനിവാസന്റെ തിരിച്ചുവരവ് മകൻ വിനീത് ശ്രീനിവാസനൊപ്പമാണ്. മനോജ് റാം സിംഗിന്റെ തിരക്കഥയിൽ നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ […]

1 min read

”പ്രണവ് ഇപ്പോള്‍ യൂറോപ്പില്‍, 800 മൈല്‍സ് കാല്‍നടയായി യാത്ര ചെയ്യുകയാണ്” ; വിനീത് ശ്രീനിവാസന്‍

മലയാള സിനിമയില്‍ സിനിമകളില്‍ സജീവമല്ലാതിരുന്നിട്ടും ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. വിവരലിലെണ്ണാവുന്ന സിനിമകള്‍മാത്രമാണ് പ്രണവ് ചെയ്തിരിക്കുന്നത്. അതില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ഒറ്റ ഹിറ്റ് മാത്രമാണ് പ്രണവിനുള്ളത്. സിനിമ ലോകവുമായി അടുത്ത ബന്ധമോ സൗഹൃദമോ താരത്തിന് ഇല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും പ്രണവ് മോഹന്‍ലാലിന് ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. സിനിമകള്‍ക്കപ്പുറം പ്രണവിന്റെ വ്യക്തി ജീവിതത്തിലെ സ്വഭാവങ്ങളും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ ആണെങ്കിലും പ്രണവിന് അതിന്റെ […]