‘ചില കഥകളുണ്ട്… ആ കഥയിലെ മനുഷ്യര് നമ്മുക്ക് വളരെ പ്രിയപ്പെട്ടവരായിരിക്കും’; തങ്കം സിനിമയെക്കുറിച്ച് കുറിപ്പ്
1 min read

‘ചില കഥകളുണ്ട്… ആ കഥയിലെ മനുഷ്യര് നമ്മുക്ക് വളരെ പ്രിയപ്പെട്ടവരായിരിക്കും’; തങ്കം സിനിമയെക്കുറിച്ച് കുറിപ്പ്

ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തി, ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ‘തങ്കം’ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഓരോ നിമിഷവും പിടിച്ചിരുത്തുന്ന, ഇനിയെന്ത് എന്ന് തോന്നിപ്പിക്കുന്ന ഏറെ ഹൃദയസ്പര്‍ശിയായ സിനിമാനുഭവമെന്നാണ് സിനിമ കണ്ടിറങ്ങിയ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഇറങ്ങിയിരിക്കുന്ന സിനിമ ഈ വര്‍ഷത്തെ മസ്റ്റ് വാച്ച് സിനിമയെന്നാണ് ഇതിനകം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട നവീന്‍ ടോമി പങ്കുവെച്ചിരിക്കുന്ന കുറിപ്പ് വായിക്കാം

കുറിപ്പിന്റെ പൂര്‍ണരൂപം

ചില കഥകളുണ്ട്.. ആ കഥയിലെ മനുഷ്യര് നമ്മുക്ക് വളരെ പ്രിയപ്പെട്ടവരായിരിക്കും.. ആ മനുഷ്യരെ നമ്മുക്ക് ഒരുപാട് വിശ്വാസമായിരിക്കും.. കഥയുടെ ഒഴുക്ക് എങ്ങനെയാണെങ്കിലും അതിലെ ജീവിതങ്ങള്‍ നമ്മളോട് ചേര്‍ന്നായിരിക്കും.. വളരെ ഡീറ്റെയില്‍ഡ് ആയ കാരക്ടര്‍ ഡെവലപ്പ്‌മെന്റ് ഒന്നും നല്‍കിയില്ല എങ്കിലും എന്തുകൊണ്ടൊക്കെയോ സിനിമ കാഴ്ചയുടെ ഏതോ പോയിന്റ് മുതല്‍ നമ്മളും അവരോടൊത്ത് സഞ്ചരിക്കാന്‍ തുടങ്ങും.. അങ്ങനെ ഒരുപിടി കഥാപാത്രങ്ങള്‍ ഒരു മികച്ച എഴുത്തിന്റെ.. ഒരു മികച്ച കഥാഘടനയുടെ ഭാഗമാകുമ്പോള്‍.. ഒരുപക്ഷെ 80കളിലെ കെ ജി ജോര്‍ജ് സിനിമകളിലെ പോലെ വളരെ പതിയെ രൂപപ്പെട്ടു വരുന്ന ഒരു സ്റ്റോറി സെറ്റിംഗിന്റെ ബാക്കിയാകുമ്പോള്‍.. കണ്ട് കൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് കിട്ടുന്ന ഒരു അനുഭവമുണ്ട്.. തീയറ്റര്‍ കാഴ്ചക്കും അപ്പുറം പതിയെ ഉള്ളില്‍ രൂപപ്പെടുന്ന ഒരു ഫീല്‍ ഓഫ് ലൈഫ്.. ആ കഥാപാത്രമായി ചിന്തിക്കാനും.. ആ കഥാപാത്രത്തിന്റെ കാഴ്ചയിലൂടെ ആ സിനിമയെ മുഴുവന്‍ നോക്കി കാണാനും തോന്നികുന്ന ഒരു വ്യത്യസ്ത അനുഭവം.. ഈ 2023ല്‍ തങ്കവും എന്നിലെ പ്രേക്ഷകനില്‍ ബാക്കിയാക്കുന്നത് ആ അനുഭവമാണ്.. തീയറ്റര്‍ കാഴ്ച്ചക്ക് അപ്പുറവും.. അതിലെ ഒരോ കഥാപാത്രങ്ങളുടെയും മാനസിക വ്യവഹാരത്തില്‍ നിന്ന് ഈ കഥയെ പിന്നെയും നോക്കി കാണാന്‍ തോന്നിക്കുന്ന അനുഭവം..

പതിവ് ശ്യാം പുഷ്‌കരന്‍ എഴുത്തുകളില്‍ നിന്ന് വിഭിന്നമായി കഥ നടക്കുന്ന സ്ഥലത്തിനോ.. സെറ്റ് ചെയ്തിരിക്കുന്ന മൂഡിനോ ഒന്നും അമിത പ്രാധാന്യം കഥാകൃത്ത് നല്‍കുന്നില്ല.. ഇടുക്കിയുടെ നന്മയും മായാനദിയിലെ രാത്രികള്‍ക്ക് ഉള്ള സൗന്ദര്യവും കുമ്പളങ്ങിയിലെ കാഴ്ചകള്‍ക്ക് സിനിമകൊടുവില്‍ നല്‍കുന്ന മാറ്റമോ ഒന്നും ഇവിടെ നമ്മുക്ക് കാണുവാന്‍ സാധിക്കില്ല.. എങ്കിലും ചിത്രം ഉടനീളം കീപ് ചെയ്യുന്ന ഒരു ടോണ്‍ ഓഫ് സ്റ്റോറി ടെല്ലിങ്ങുണ്ട്.. ടിപ്പിക്കല്‍ കെ ജി ജോര്‍ജ് ഫാന്‍ ആയ ശ്യാം പുഷ്‌കരന്‍ സിനിമാറ്റിക്ക് ആയി തന്റെ ക്രൈം ഡ്രാമ റൈറ്റിംഗിനെ മാറ്റിയ ഒരു സ്റ്റോറി ടെല്ലിങ് ശൈലി.. സംവിധായകന്‍ സഹീദ് അറഫാത്തിന് കയ്യടികള്‍ വീഴേണ്ടത് ഈ കഥയെ.. ഇത്രയും സ്ഥലങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന എഴുത്തിനെ.. ആ എഴുത്തിന്റെ ശക്തിയായ ജീവിതങ്ങളെ അത്രയും മികച്ചതായി സ്‌ക്രീനില്‍ പ്രേസേന്റ് ചെയ്തതിനാണ്..ഈ കഥയെ പല രീതിയില്‍.. പല മൂഡില്‍ അവതരിപ്പിക്കാം.. പക്ഷെ അവിടെയൊന്നും ഈ ഒരു രീതിയിലുള്ള ഫൈനല്‍ ഔട്ട്പുട്ട് ലഭിക്കും എന്ന് വിശ്വസിക്കുന്നില്ല.. സഹീദ് അറഫാത്ത് പ്രതീക്ഷകള്‍ ഒരുപാട് നല്‍കുന്നുണ്ട്.

കഥാപാത്രങ്ങള്‍ അത്രയും റൂട്ടഡ് ആയിരിക്കണം എന്ന് ഉറപ്പുള്ള ഒരു സ്‌ക്രിപ്റ്റില്‍ ആ കഥാപാത്രങ്ങളുടെ പ്രകടനം വളരെ ട്രിക്കി ആയി വിലയിരുത്തേണ്ട ഒന്ന് തന്നെയാണ്.. ഒരു രീതിയിലുള്ള ‘എക്‌സ്ട്രാ’ ഗിമ്മിക്കുകളുടെ ആവശ്യം ഇല്ലാത്ത.. എന്നാല്‍ കൃത്യമായി ഡെലിവര്‍ ചെയ്തില്ല എങ്കില്‍ കഥയുടെ ആകെതുകയെ വരെ ബാധിക്കാന്‍ സാധ്യത ഉള്ള പെര്‍ഫോമന്‍സ് മീറ്റര്‍.. മുകുന്ദന്‍ ഉണ്ണിക്കും മീതെ വിനീത് ശ്രീനിവാസന് എന്ത് ചെയ്യാനാകും എന്ന ചോദ്യത്തിന് സിനിമ തുടങ്ങി അല്പമെത്തുമ്പോള്‍ തന്നെ ഉത്തരം നിങ്ങള്‍ക് ലഭിച്ചേക്കാം.. ഇല്ലെങ്കില്‍ ഉറപ്പായും ഒടുവില്‍ ആ ഉത്തരം നിങ്ങളെ കാത്തിരിപ്പുണ്ട്.. സിനിമയിലെ ഗിരീഷ് കുല്‍കര്‍ണി ബിജു മേനോന്റെ മുത്ത് എന്ന കഥാപാത്രത്തോട് പറയുന്ന ഒരു ഡയലോഗുണ്ട്.. ‘You are a very innocent person ‘. മുത്തിനെ പറ്റി അത്രയും മാത്രമേ എനിക്കും പറയാനാകൂ.. അത്രേം പ്രിയങ്കരനാണ് മുത്ത്.. നമ്മളൊക്കെ എവിടെയൊക്കെയോ കണ്ടിട്ടുള്ള പല മനുഷ്യരുടെയും സവിശേഷതകള്‍ ഒപ്പിയെടുത്ത മുത്ത്. വാര്‍പ്പ് മാതൃകകള്‍ അടിമുടി മാറ്റിയ ഗിരീഷ് കുല്‍കര്‍ണിടെ പോലീസ് കഥാപാത്രം പടത്തിന്റെ ഒരു പോയിന്റ് മുതല്‍ ചിത്രത്തെ ഹോള്‍ഡ് ചെയ്ത് ഡ്രൈവ് ചെയ്യുന്ന കാരക്ടര്‍ ആണ്. ഒരേ സമയം പെര്‍ഫോമറായും അസാധ്യ നടനയും അദ്ദേഹം നിറഞ്ഞു നില്‍ക്കുകയാണ്. വിനീത് തട്ടില്‍ അവതരിപ്പിച്ച കഥാപാത്രം ഒരു റിലീഫ് മെറ്റീരിയല്‍ എന്നതിനും മീതെ മുത്തിന്റെ കൂടെ കട്ടക്ക് നിക്കുന്ന ഒരു ചങ്ങാതിയെയും നമ്മുക്ക് നല്‍കുന്നു.. വളരെ സ്വാഭാവികമായ മാനറിസങ്ങളും ബീഹെവേറിയല്‍ ആക്റ്റും കൊണ്ട് അദ്ദേഹം ഗംഭീരമാക്കി. അപര്ണയും കൊച്ചുപ്രേമന്‍ ചേട്ടനും പേരറിയാത്ത മറ്റു പല ആര്‍ട്ടിസ്റ്റുകളും ചിത്രത്തിന്റെ ഒഴുക്കിനോട് ചേര്‍ന്ന പെര്‍ഫോമന്‍സ് തന്നെയായിരുന്നു.

ചിത്രത്തിന്റെ ടെക്‌നിക്കല്‍ സൈഡ് ഒരു പരിധി വരെ A feel of nothing എന്ന മോഡില്‍ തന്നെയാണ് പോയത്.. ദേശവും ഭാഷയും കാഴ്ചകളും മാറുമ്പോള്‍ തന്നെ അവയെല്ലാം മാറി എന്നത് തോന്നിപ്പിക്കാന്‍ ആയി യാതൊരു വിധ ഫോഴ്‌സ്ഡ് മൂവുകളും നടത്താതെ വളരെ സബ്റ്റില്‍ ആയി അവതരിപ്പിച്ച രീതി.. ഗൗതം ശങ്കറിന്റെ ചില സിഗ്നച്ചര്‍ ഫ്രെമുകള്‍ മനോഹരമായിരുന്നു.. അതോടൊപ്പം ഗംഭീര ലൈറ്റിംഗ് വര്‍ക്കും…ഇത്രയും വ്യത്യസ്തകള്‍ ചേര്‍ന്നൊരു ചിത്രത്തിനു ഒരു സ്മൂത്ത് എഡിറ്റിംഗ് അപ്രോച്ച് തന്നെയാണ് കിരണ്‍ ദാസ് നല്‍കിയതായി തോന്നിയത്.. ട്രാന്‍സിഷന്‍സ് പലതും അറിയിക്കാതെ.. എന്നാല്‍ എഴുത്തില്‍ ബില്‍ഡ് ചെയ്യുന്ന സെന്‍സ് ഓഫ് ടെന്‍ഷന്‍ അതേപോലെ സ്‌ക്രീനില്‍ നിലനിര്‍ത്താന്‍ അദ്ദേഹത്തിനായി.. വിടാതെ പരാമര്‍ശിക്കേണ്ട മറ്റൊരു പേര് ബിജിബാലിന്റെത് ആണ്.. ചിത്രത്തിലെ ‘ദേവി നീയെ’ എന്ന തുടക്കത്തിലേ ഗാനത്തില്‍ തന്നെ കാണുന്ന പ്രേക്ഷകര്‍ കണ്ണന്റെയും മുത്തിന്റെയും ലോകത്തിലെക്ക് ഇന്‍ ആവും.. തുടര്‍ന്ന് അങ്ങോട്ട് കഥയുടെ റിയലിസ്റ്റിക്ക് സ്വഭാവത്തെ ഒട്ടും ബാധിക്കാതെ എന്നാല്‍ കഥയുടെ മൂഡിനോട് ചേര്‍ന്ന സ്‌കോറുകള്‍ വളരെ കണ്‍ട്രോള്‍ഡ് ആയി നല്‍കാന്‍ ബിജിബാലിന് സാധിച്ചിട്ടുണ്ട്..

ഒരേ സമയം ഒരു ഹൈ ടെന്‍ഷന്‍ ഒരു വശത്ത് രൂപപെടുമ്പോള്‍ തന്നെ വളരെ നാച്ചുറല്‍ ആയ ഹ്യൂമര്‍ എലമെന്റുകള്‍ പ്‌ളേസ് ചെയ്യുക എന്ന ഒരു റിസ്‌ക് ഡീല്‍ ശ്യാം പുഷ്‌കരന്‍ വളരെ മനോഹരമായി ചിത്രത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്.. അതേപോലൊരു റിസ്‌ക് അപ്രോച്ച് തന്നെയാണ് ക്ലൈമാക്‌സിലും ശ്യാം നല്‍കിയത് എന്ന് ഉറപ്പാണ്.. ഇന്നത്തെ മലയാള സിനിമയില്‍.. നമ്മുടെ മലയാളി സമൂഹത്തില്‍ എത്രത്തോളം ആ ഏന്‍ഡ് നോട്ട് ആളുകള്‍ ഏറ്റെടുക്കും എന്നറിയില്ല.. എങ്കിലും ഒരുപക്ഷെ സിനിമ കാഴ്ചക്കും അപ്പുറം തിരികെ നോക്കുമ്പോള്‍ ആ ഒരു അവസാനം നിങ്ങളെ ചിലപ്പോള്‍ വല്ലാത്ത ഒരു അനുഭവത്തിലേക്ക് എത്തിക്കും.. ഇഷ്ടപെടുക എന്നത് സബ്ജക്റ്റീവ് ആകുമ്പോള്‍ തന്നെ ആ ഒരു ഏന്‍ഡ് നോട്ട് ഒരുപാട് ചിന്തകള്‍ കൂടി ബാക്കി വെക്കുമ്പോളാണ് എന്നിലെ പ്രേക്ഷകന് തങ്കത്തിന്റെ ഈ കാഴ്ചകള്‍ പത്തരമാറ്റുള്ള.. അറിയാത്ത ചില ജീവിതങ്ങളുടെ കലര്‍പ്പിലാത്ത കാഴ്ചയാകുന്നത്.. അതെ, ചിലപ്പോള്‍ നമ്മള്‍ ഒരിക്കല്‍ പോലും അറിയാന്‍ ശ്രമിക്കാത്ത പല ജീവിതങ്ങളുടെയും നേര്കാഴ്ച..