23 Dec, 2024
1 min read

തിരിച്ച് വരവ് അളക്കുന്നത് കമേഴ്സ്യൽ വിജയത്തിലാണോ? മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കം ബാക്ക് പ്രയോ​ഗത്തിൽ വിയോജിപ്പെന്ന് വിനയ് ഫോർട്ട്

കമേഴ്സ്യലി വിജയിച്ച സിനിമകൾ അളവ് കോലായി കണ്ട് ലെജന്റ്സിന്റെ കം ബാക്ക് അളക്കുന്നതിൽ വിയോജിപ്പുണ്ടെന്ന് നടൻ വിനയ് ഫോർട്ട്. നേര് റിലീസ് ചെയ്തപ്പോൾ മോഹൻലാൽ തിരിച്ച് വന്നു എന്ന തരത്തിലൊരു പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെടുത്തിയാണ് വിനയ് ഫോർട്ട് സംസാരിച്ചത്. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനയ് മനസ് തുറന്നത്. നേര് എന്ന ചിത്രം ഗംഭീര സിനിമയായിരിക്കും, പക്ഷേ അവർ ചെയ്തു വച്ചിട്ടുള്ള ​ഗംഭീര സിനിമകളായിട്ട് ഇപ്പോഴുള്ള സിനിമകളെ നമ്മൾ എങ്ങനെ കംപയർ ചെയ്യും എന്ന് […]