21 Jan, 2025
1 min read

കോടികള്‍ വാരികൂട്ടിയ വിജയിയുടെ വാരിസ് ഒടിടിയിലേക്ക്

വിജയിയെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് വാരിസ്. വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രവും ഇത് തന്നെയാണ്. റിലീസ് ചെയ്തതിന് പിന്നാലെ നിരവധി മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചിരുന്നത്. ഇപ്പോഴിതാ, ചിത്രം ഒടിടിയിലേക്ക് എത്തുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ വിജയ് ചിത്രം ഫെബ്രുവരി 22ന് സ്ട്രീമിംഗ് തുടങ്ങുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ്‌യുടെ നായികയായി രശ്മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ […]

1 min read

”തുനിവും വാരിസും കേരളത്തിലെ വിതരണകാര്‍ക്കുണ്ടാക്കിയത് നഷ്ടം”; കുറിപ്പ് ശ്രദ്ധ നേടുന്നു

രണ്ട് സൂപ്പര്‍താര സിനിമകള്‍ റിലീസിന് എത്തുന്നു. അത് തന്നെയാണ് ജനുവരി 11ന് സിനിമാസ്വാദകരെ തിയറ്ററിലേക്ക് എത്തിച്ച പ്രധാന ഘടകം. വിജയ് നായകനായി എത്തിയ വാരിസ്, അജിത്തിന്റെ തുനിവ് എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ഇരുചിത്രങ്ങളും മികച്ച പ്രതികരണങ്ങള്‍ നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത് പതിനൊന്ന് ദിവസത്തിനുള്ളില്‍ 250 കോടി വാരിസ് സ്വന്തമാക്കി. പതിനൊന്ന് ദിവസത്തില്‍ 200 കോടി ക്ലബ്ബില്‍ ആണ് തുനിവ് ഇടം നേടിയത്. ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വാരിസിന്റെ ഒടിടി അവകാശം നേരത്തെ തന്നെ നല്‍കിയിരുന്നു. […]

1 min read

‘വാരിസ്’ ന്റെ വിജയം ആഘോഷമാക്കി വിജയ്യും ടീമും; ‘തുനിവി’ ന്റെ വിജയം ആഘോഷിക്കാതെ അജിത്ത്! കാരണം ഇതാണ്…

തമിഴ്‌നാട്ടില്‍ പൊങ്കല്‍ റിലീസ് ആയി എത്തിയ ചിത്രങ്ങളായിരുന്നു വിജയ് നായകനായി എത്തിയ വാരിസും, അജിത്ത് നായകനായി എത്തിയ തുനിവും. ഒരേ ദിവസമാണ് ഇരു ചിത്രങ്ങലും റിലീസ് ചെയ്തത്.’വാരിസും’ ‘തുനിവും’ മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ഇുപ്പോഴിത്, ‘വാരിസി’ന്റെ വിജയം വിജയിയും ചിത്രത്തിന്റെ അണയറ പ്രവര്‍ത്തകരും ആഘോഷിക്കുന്നതിന്റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ‘തുനിവി’ന്റെ വിജയം അജിത്ത് ആഘോഷിക്കില്ല എന്നാണ് തമിഴകത്ത് നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘തുനിവി’ന്റെ റിലീസ് ദിവസം നടന്ന ആഘോഷത്തിനിടെ ഒരു ആരാധകന്‍ ലോറിയില്‍ […]

1 min read

വിജയിയുടെ വാരിസ്, ടിവി സീരിയല്‍ പോലെയെന്ന് വിമര്‍ശനം ; മറുപടി നല്‍കി സംവിധായകന്‍ വംശി പൈഡിപ്പള്ളി

വിജയിയെ നായകനാക്കി വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്ത ചിത്രമാണ് വാരിസ്. ഇതിനോടകം തന്നെ ബോക്‌സഓഫീസില്‍ മികച്ച വിജയമാണ് വാരിസ് നേടിയെടുത്തത്. 200 കോടി ക്ലബിലേക്ക് ചിത്രം എത്തിയെന്നാണ് റിപ്പോര്‍ട്ട്. മികച്ച പ്രതികരണങ്ങള്‍ ഉണ്ടെങ്കിലും ചിത്രത്തെ കുറിച്ച് മോശം അഭിപ്രായങ്ങളും പുറത്തു വരുന്നുണ്ട്. അതില്‍ കുറച്ച് പേരുടെ പ്രതികരണം ചിത്രം, സീരിയല്‍ പോലെയുണ്ട് എന്നതാണ്. ഇപ്പോള്‍ അതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ വംശി പൈഡിപ്പള്ളി. ഇന്നത്തെക്കാലത്ത് ഒരു ചിത്രം ഇറക്കാന്‍ എന്തൊക്കെ കഠിനമായ ജോലികള്‍ ചെയ്യണമെന്ന് […]

1 min read

അജിത്തിനെ പിന്നിലാക്കി വിജയ്; കേരളത്തില്‍ നിന്ന് മാത്രം വാരിസ് നേടിയത് 11.3 കോടി കളക്ഷന്‍

തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ 11ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കിയ തുനിവും വിജയ്‌യെ നായകനാക്കി വംശി പൈഡിപ്പള്ളി ഒരുക്കിയ വാരിസുമനാണ് ആ രണ്ട് ചിത്രങ്ങള്‍. ഇരു സിനിമകള്‍ക്കും മിച്ച പ്രതികരണങ്ങള്‍ തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരുന്നത്. എല്ലാ മാര്‍ക്കറ്റുകളിലും വിജയ് ചിത്രമാണ് കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേരളമുള്‍പ്പെടെ ചിലയിടങ്ങളില്‍ വാരിസ് നേടിയ മാര്‍ജിന്‍ ഏറെ ശ്രദ്ധേയവുമാണ്.   […]

1 min read

5ാം ദിവസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ബോക്‌സ്ഓഫീസ് ഭരിക്കുന്നതാര്?

ഇത്തവണ പൊങ്കല്‍ വരവേല്‍ക്കാന്‍ തമിഴിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് താരങ്ങളുടെ ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. അതും ഒരേ ദിവസം. ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഏറ്റുമുട്ടാറുള്ള അജിത്തിന്റേയും വിജയിയുടേയും ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് മത്സരം കോളിവുഡ് ഒന്നാകെ കാത്തിരുന്ന ഒന്നാണ്. തിയേറ്റര്‍ വ്യവസായത്തിന് പുതിയ ഉണര്‍വ്വ് പകര്‍ന്നിരിക്കുന്ന അജിത്ത് നായകനായ തുനിവിന്റെയും വിജയ് നായകനായ വാരിസിന്റെയും ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് അതത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ […]

1 min read

തുനിവോ, വാരിസോ? ആദ്യ ദിനത്തിലെ ബോക്‌സ് ഓഫീസ് കണക്കുകള്‍ ഇങ്ങനെ…!

വിജയ് ചിത്രം വാരിസിനും അജിത് നായകനായ തുനിവിനും കേരളത്തില്‍ വന്‍വരവേല്‍പ്പാണ് ഇന്നലെ ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയും അജിതും ബോക്സ്ഓഫീസില്‍ ഒരേ ദിവസം ഏറ്റമുട്ടുന്നത്. തെന്നിന്ത്യ കണ്ട ഏറ്റവും വലിയ ബോക്സോഫീസ് യുദ്ധത്തിനാണ് കളമൊരുങ്ങിയത്. വാരിസും തുനിവും ആദ്യദിനത്തില്‍ തന്നെ മികച്ച ഓപ്പണിംഗ് നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. അര്‍ദ്ധരാത്രി 1മണി മുതല്‍ തന്നെ പലയിടത്തും ആദ്യ ഷോകള്‍ ആരംഭിച്ചിരുന്നു. രണ്ട് ചിത്രങ്ങളും റിലീസ് ദിവസം 85-90 ശതമാനം സീറ്റ് ഓക്യുപെന്‍സി നേടിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രണ്ട് […]

1 min read

വിജയിയുടെ ‘വാരിസ്’ തകര്‍ത്തോ …? പ്രേക്ഷക പ്രതികരണം ഇങ്ങനെ

ഏറ്റവും ആരാധകരുള്ള രണ്ട് സൂപ്പര്‍താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനത്തിനെത്തുന്ന ദിവസമാണ് ഇന്ന്. വിജയ് നായകനാവുന്ന വാരിസും അജിത്ത് നായകനാവുന്ന തുനിവുമാണ് ആ ചിത്രങ്ങള്‍. ഈ രണ്ട് ചിത്രങ്ങളുടേയും ഫാന്‍സ് ഷോകള്‍ തമിഴ് നാട്ടില്‍ അര്‍ദ്ധരാത്രിയോടെ പൂര്‍ത്തിയായിരുന്നു. വാരിസിന് വലിയതോതിലുള്ള അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രഖ്യാപനസമയം മുതല്‍ വന്‍ ശ്രദ്ധ നേടിയ ചിത്രമാണ് വാരിസ്. വാരിസ് കളര്‍ഫുള്ളും വിനോദിപ്പിക്കുന്നതുമാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല ട്വീറ്റ് ചെയ്തു. അച്ഛന്‍- മകന്‍ തര്‍ക്കമാണ് ചിത്രത്തെ നയിക്കുന്നതെന്നും […]

1 min read

താരപ്പൊങ്കലിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങി തമിഴ്‌നാട്; വാരിസും, തുനിവും നാളെ തിയേറ്ററുകളിലേക്ക്

തമിഴ്നാട്ടില്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. ദളപതി വിജയ് നായകനായി എത്തുന്ന വാരിസും തല അജിത്ത് നായകനായി എത്തുന്ന തുനിവും ആണ് ആ രണ്ട് ചിത്രങ്ങള്‍. ഇരു ചിത്രങ്ങളും പൊങ്കല്‍ റിലീസായിട്ടാണ് തിയേറ്ററുകളില്‍ എത്തുന്നത്. ജനുവരി 11നാണ് അജിത് നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ്. ഇതേ ദിവസം തന്നെയാണ് വിജയ് നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസും. നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആര് വാഴും ആര് വീഴും എന്ന […]

1 min read

‘എല്ലാ എടമും നമ്മ എടം’….! ആകാംഷ നിറച്ച് വിജയ് ചിത്രം വാരിസിന്റെ ട്രെയ്‌ലര്‍ പുറത്ത്

വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളി ആണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വാരിസി’ന്റെ അപ്ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയായ വാരിസിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. വിജയ് ആരാധകരെ മാത്രമല്ല കുടുംബപ്രേക്ഷകരെയും പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാകും വാരിസെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നു. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വരിശ്’, ‘ജിമിക്കി […]