‘വാരിസ്’ ന്റെ വിജയം ആഘോഷമാക്കി വിജയ്യും ടീമും; ‘തുനിവി’ ന്റെ വിജയം ആഘോഷിക്കാതെ അജിത്ത്! കാരണം ഇതാണ്…
1 min read

‘വാരിസ്’ ന്റെ വിജയം ആഘോഷമാക്കി വിജയ്യും ടീമും; ‘തുനിവി’ ന്റെ വിജയം ആഘോഷിക്കാതെ അജിത്ത്! കാരണം ഇതാണ്…

തമിഴ്‌നാട്ടില്‍ പൊങ്കല്‍ റിലീസ് ആയി എത്തിയ ചിത്രങ്ങളായിരുന്നു വിജയ് നായകനായി എത്തിയ വാരിസും, അജിത്ത് നായകനായി എത്തിയ തുനിവും. ഒരേ ദിവസമാണ് ഇരു ചിത്രങ്ങലും റിലീസ് ചെയ്തത്.’വാരിസും’ ‘തുനിവും’ മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ഇുപ്പോഴിത്, ‘വാരിസി’ന്റെ വിജയം വിജയിയും ചിത്രത്തിന്റെ അണയറ പ്രവര്‍ത്തകരും ആഘോഷിക്കുന്നതിന്റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

Thalapathy Vijay, Varisu, Thalapathy 67

‘തുനിവി’ന്റെ വിജയം അജിത്ത് ആഘോഷിക്കില്ല എന്നാണ് തമിഴകത്ത് നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘തുനിവി’ന്റെ റിലീസ് ദിവസം നടന്ന ആഘോഷത്തിനിടെ ഒരു ആരാധകന്‍ ലോറിയില്‍ നിന്ന് വീണു മരിച്ചിരുന്നു. മദ്യപിച്ചതിന്റെ പേരില്‍, ‘തുനിവ്’ കാണാന്‍ തിയേറ്ററില്‍ പ്രവേശിപ്പിക്കാതിരുന്നതില്‍ മനംനൊന്ത് മറ്റൊരു ആരാധകന്‍ ആത്മഹത്യയും ചെയ്തിരുന്നു. ഇക്കാരണങ്ങളാല്‍ അജിത്ത് ‘തുനിവി’ന്റെ വിജയമാഘോഷിക്കാന്‍ തയ്യാറാല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, റിലീസ് ചെയ്ത 10 ദിവസം പിന്നിടുമ്പോള്‍ വാരിസ് 250 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. 210 കോടിയാണ് ആദ്യം ഒരാഴ്ചക്കുള്ളില്‍ സിനിമ നേടിയെടുത്തത് പിന്നീടുള്ള ദിവസങ്ങളില്‍ വമ്പന്‍ കുതിപ്പ് നടത്തിയതോടെയാണ് 250 കോടി കളക്ഷന്‍ റെക്കോര്‍ഡ് നേടിയത്. അജിത്തിന്റെ തുനിവിനേക്കാള്‍ 50 കോടിയിലധികം കളക്ഷന്‍ ആണ് സിനിമ നേടിയെടുത്തത്. ചിത്രത്തിന്റെ തമിഴ് പതിപ്പിനോടൊപ്പം തെലുങ്ക് പതിപ്പും പ്രദര്‍ശനത്തിന് എത്തിയിരുന്നു.

 

വംശിപൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് ഒരു മാസ് ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രമാണ്. ചിത്രത്തില്‍ വിജയിയുടെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

എച്ച് വിനോദാണ് ‘തുനിവ്’ സംവിധാനം ചെയ്തത്. എച്ച് വിനോദിന്റേത് തന്നെ തിരക്കഥയും. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നെറ്റ്ഫ്‌ലിക്‌സിലായിരിക്കും അജിത്ത് ചിത്രത്തിന്റെ സ്ട്രീമിംഗ് എന്ന് അറിയിച്ചിട്ടുണ്ട്.

Thunivu Movie Review: This heist action drama is fuelled by Ajith Kumar's  swag and charm | PINKVILLA