22 Dec, 2024
1 min read

ക്രിഷാന്തിന്റെ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങി മമ്മൂട്ടി; മഹേഷ് നാരായണൻ സിനിമ കഴിഞ്ഞ് ചിത്രീകരണം ആരംഭിക്കും

സംവിധായകൻ ക്രിഷാന്തിന്റെ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങി മമ്മൂട്ടി. പുരുഷ പ്രേതത്തിന് ശേഷം ക്രിഷാന്ത് ഒരുക്കുന്ന ചിത്രത്തിലായിരിക്കും മമ്മൂട്ടി സ്റ്റാർ ആയെത്തുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന് ശേഷമാണ് മമ്മൂട്ടി ക്രിഷാന്തിന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. ടൈം ട്രാവൽ ചിത്രമാണ് മമ്മൂട്ടിക്കുവേണ്ടി ക്രിഷാന്ത് ഒരുക്കുന്നത്. ഒരു പക്ഷേ മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമായിട്ടായിരിക്കും. മമ്മൂട്ടിയുടെ വ്യത്യസ്തമായ മറ്റൊരു ചിത്രമായിരിക്കും ഇതെന്ന് പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. വൃത്താകൃതിയിലുള്ള ചതുരം, ആവാസ വ്യൂഹം, പുരുഷ പ്രേതം എന്നീ സിനിമകളിലൂടെ […]