22 Jan, 2025
1 min read

മെഗാസ്റ്റാർ മമ്മൂട്ടിയെ ഇതിഹാസം എന്ന് വിശേഷിപ്പിച്ച് സൂപ്പർ താരം നാഗാർജുന

ലോകസിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി എന്നതിൽ ആർക്കും തർക്കമില്ല. അത് അദ്ദേഹത്തിന്റെ അഭിനയമികവ് കണ്ട് കാലങ്ങൾക്കു മുമ്പ് തന്നെ ജനങ്ങൾ അംഗീകരിച്ചതാണ്. സൂപ്പർ താരങ്ങൾ ഉൾപ്പെടെ സിനിമയിലുള്ള പല പ്രമുഖരും മമ്മൂട്ടിയുടെ അഭിനയത്തെ പറ്റി മികച്ച അഭിപ്രായം പറയാറുണ്ട്. ഇപ്പോൾ മമ്മൂട്ടിയെ ഇതിഹാസം എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പർസ്റ്റാർ നാഗാര്‍ജ്ജുന. മകൻ അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്റ് എന്ന സിനിമയുടെ ടീസര്‍ കണ്ടാണ് അദ്ദേഹം ഈ അഭിപ്രായം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ […]

1 min read

‘അഖില്‍ അക്കിനേനിയാക്കാള്‍ ടീസറില്‍ സ്‌കോര്‍ ചെയ്തത് മമ്മൂട്ടി’ ; ഏജന്റ് ടീസര്‍ കണ്ടതിന് ശേഷം മമ്മൂട്ടിയെ പ്രശംസിച്ച് തെലുങ്ക് പ്രേക്ഷകര്‍

മൂന്ന് വര്‍ഷത്തിന് ശേഷം ലീണ്ടും തെലുങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. 2019ല്‍ പുറത്തിറങ്ങിയ യാത്ര എന്ന ചിത്രമായിരുന്നു മമ്മൂട്ടി അഭിനയിച്ച അവസാന തെലുങ്ക് ചിത്രം. യാത്ര എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് തെലുങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചു. തെപ്പിവെച്ച ഗെറ്റപ്പില്‍ തോക്കും ഏന്തിയുമുള്ള ഒരു സൈനീകനായി മമ്മൂട്ടി എത്തിയ ഏജന്റിന്റെ ഫസ്റ്റ്‌ലുക്ക് മുതല്‍ പിന്നീട് പുറത്തിറങ്ങിയിട്ടുള്ള ചിത്രത്തിന്റെ അപ്‌ഡേറ്റ്‌സുകളെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏജന്റ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ടീസര്‍ […]

1 min read

ഭീഷ്മയ്ക്കു പിന്നാലെ തെലുങ്കിലും ബോക്‌സ്ഓഫീസ് തകര്‍ക്കാന്‍ മമ്മൂട്ടി ; ഏജന്റ് ടീസര്‍ പുറത്തിറങ്ങി

മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്, അതിന് കാരണവും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുവെന്നതാണ്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വാര്‍ത്തകളുംഅപ്‌ഡേറ്റ്‌സും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഏജന്റ് എന്ന ചിത്രത്തിന്റെ മമ്മൂട്ടിയുടെ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സൈനിക ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയില്‍ നിന്നുമാണ് ടീസര്‍ തുടങ്ങുന്നത്. […]