03 Dec, 2024
1 min read

‘ഒറ്റക്കൊമ്പൻ’ വരുന്നു ..!! സുരേഷ് ഗോപിയുടെ നായികയ്ക്ക് 6 കോടി പ്രതിഫലമോ ?

ഭാഷാഭേദമെന്യെ സിനിമാസ്വാദകരിൽ കാത്തിരിപ്പ് ഉയർത്തുന്ന ചില സനിമകളുണ്ട്. നായകൻ- നായിക കോമ്പോ, സംവിധായകൻ- നായകൻ കോമ്പോ ഒക്കെ ആകാം അതിന് കാരണം. പ്രത്യേകിച്ച് പ്രഖ്യാപിച്ച് കഴിഞ്ഞ സിനിമ കൂടിയാണെങ്കിൽ ആവേശം വാനോളം ആയിരിക്കും. അത്തരത്തിലൊരു സിനിമ മലയാളത്തിലുണ്ട്. പേര് ഒറ്റക്കൊമ്പൻ. പേര് കേൾക്കുമ്പോൾ തന്നെ മലയാള സിനിമാസ്വാദകരിൽ ആവേശം ഇരട്ടിയാണ്. സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ പ്രഖ്യാപിച്ചിട്ട് നാളുകൾ ഏറെയായി. എന്നാൽ പൃഥ്വിരാജ് ചിത്രമായ കടുവയുമായുള്ള നിയമപ്രശ്നങ്ങളും മറ്റുമായി സിനിമ നീണ്ടു പോകുക ആയിരുന്നു. ഏറെ […]

1 min read

” നെപ്പോട്ടിസത്തിന്റെ നെ​ഗറ്റീവുകൾ ചേട്ടൻ ഒരുപാട് നേരിട്ടിട്ടുണ്ട്”: മാധവ് സുരേഷ് ​ഗോപി

മലയാളികൾക്ക് ഏറെ സുപരിചിതനായ ആളാണ് മാധവ്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ് നായകനായി എത്തുന്ന കുമ്മാട്ടിക്കളി എന്ന ചിത്രം തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ സിനിമയെ കുറിച്ചും നെപ്പോട്ടിസത്തെ കുറിച്ചും മാധവ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. “സിനിമ ഒരിക്കലും എനിക്കൊരു സ്വപ്നം അല്ലായിരുന്നു. ആഗ്രഹവും അല്ലായിരുന്നു. എന്റെ വീട്ടിൽ വന്നിരുന്ന അന്നം ആക്ടിംഗ് എന്ന തൊഴിലിലൂടെയാണ്. എന്റെ അച്ഛൻ ബുദ്ധിമുട്ടി, പണിയെടുത്ത് പേരുണ്ടാക്കിയൊരു ഇന്റസ്ട്രിയാണിത്. അങ്ങനെയൊരു മേഖലയിൽ എനിക്ക് ഒരവസരം വന്നു. […]

1 min read

ഓപ്പണിംഗ് കളക്ഷനില്‍ ഞെട്ടിച്ച് മണിച്ചിത്രത്താഴ്…!! വീണ്ടുമെത്തി നേടിയ കണക്ക് വിവരങ്ങൾ

ഇന്ത്യൻ സിനിമയുടെ വിസ്മയ ചിത്രമാണ് 1993ൽ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. 30 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും മോഡി നഷ്ടപ്പെടാത്ത ചിത്രം പുതിയ രൂപത്തിൽ 4K മാസ്റ്ററിംഗ് ചെയ്ത് റീറിലീസിന് എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വീണ്ടും തിയേറ്ററിൽ എത്തിയപ്പോൾ അഭൂതപൂര്‍വമായ സ്വീകാര്യതയാണ് മണിച്ചിത്രത്താഴിന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി മണിച്ചിത്രത്താഴ് സിനിമ 50 ലക്ഷം രൂപ നേടിയിരിക്കുകയാണെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. മധുമുട്ടത്തിന്റെ തിരക്കഥയില്‍ സിനിമ സംവിധാനം ചെയ്തത് ഫാസിലായിരുന്നു. പ്രിയദര്‍ശന്‍, സിബി മലയില്‍, […]

1 min read

പുത്തൻ ദൃശ്യമികവിൽ മണിച്ചിത്രത്താഴ് ..!! 1993ൽ ഇരുപത്തിയാറ് തിയറ്റർ, രണ്ടാം വരവിൽ നൂറിലേറെ

ഫാസിൽ സംവിധാനം ചെയ്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രമായ മണിച്ചിത്രത്താഴിൻ്റെ ഫോർകെ പതിപ്പ് ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. മുപ്പത്തി ഒന്ന് വർഷങ്ങൾ പിന്നിട്ടതിന് പിന്നാലെ പുത്തൻ ദൃശ്യമികവിൽ മണിച്ചിത്രത്താഴ് എത്തിയപ്പോൾ ആരാധക ആവേശം വാനോളം ആയിരുന്നു. ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ തന്നെ അതിന് തെളിവാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ തിയറ്റർ ലിസ്റ്റുകളുടെ വിവരങ്ങൾ പുറത്തുവരികയാണ്. ആദ്യകാല റിലീസുമായി ബന്ധപ്പെട്ടതാണ് ഇത്. 1993 ഡിസംബറിൽ മണിച്ചിത്രത്താഴ് ഇരുപത്തി ആറ് തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. […]

1 min read

മണിച്ചിത്രത്താഴ് ഫോര്‍ കെ പതിപ്പ് ; തമിഴകത്തു നിന്നും പ്രശംസാപ്രവാഹം

മലയാളികൾക്ക് മറക്കാൻ പറ്റാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. സിനിമാ ലോകത്തെ ചരിത്രത്തിൽ ഇടം പിടിച്ച ഈ ക്ലാസിക് സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ഫാസിൽ സംവിധാനം ചെയ്ത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രത്തിൻ്റെ ഫോർകെ പതിപ്പിന് തമിഴ് സിനിമാലോകത്ത് വലിയ പ്രശംസയാണ് ലഭിച്ചിരിക്കുന്നത്. പുതിയ പതിപ്പിൻ്റെ പ്രീമിയർ ഷോ ജൂലൈ ഇരുപത്തിയൊമ്പതിന് ചെന്നൈയിൽ നടത്തിയിരുന്നു. തമിഴ് സിനിമയിലെ പ്രമുഖ വ്യക്തികൾ കാണാൻ എത്തുകയും ചെയ്തിരുന്നു. ഷോ കണ്ടതിനു ശേഷം മികച്ച അഭിപ്രായമാണ് ചലച്ചിത്ര […]

1 min read

“മണിച്ചിത്രത്താഴിൽ ഗംഗയെ ഡമ്മിയാക്കി സണ്ണി ചികിത്സിച്ചത് ശ്രീദേവിയെ ആയിക്കൂടെ?” ; വൈറലായി പ്രേക്ഷകൻ്റെ സംശയം

ഇന്നും കാലാനുവർത്തിയായി നിൽക്കുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തിൽ സുരേഷ് ​ഗോപി, മോഹൻലാൽ, ശോഭന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. കുറിപ്പിൻ്റെ പൂർണരൂപം   എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ്.. വീണ്ടും പോസ്റ്റ്‌ ചെയുന്നു എന്ന് മാത്രം… മണിച്ചിത്രതാഴ് എന്ന സിനിമയിൽ ഗംഗയുടെ അപരവ്യക്തിത്വം ആയിട്ട് നാഗവല്ലിയെ നമ്മൾ മനസിലാക്കുമ്പോൾ, […]

1 min read

നകുലനും ഗംഗയും വീണ്ടും ബിഗ് സ്ക്രീനിലേക്ക്…!! മണിച്ചിത്രത്താഴ് റി റിലീസ് ടീസർ

സിനിമകളുടെ റീ റിലീസ് ഇന്ന് ട്രെന്‍ഡ് ആണ്. ആദ്യ റിലീസ് സമയത്ത് വന്‍ വിജയം നേടിയവയും പ്രതീക്ഷിച്ച വിജയം നേടാനാവാതെപോയ ചിത്രങ്ങളും ഇന്ന് റീ റിലീസ് ആയി എത്തുന്നുണ്ട്. മുന്‍പ് ഫിലിമില്‍ ചിത്രീകരിക്കപ്പെട്ട്, റീലുകളായി സൂക്ഷിക്കപ്പെട്ട ചിത്രങ്ങള്‍ പുതിയ ദൃശ്യ, ശബ്ദ മിഴിവിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് പുന:പ്രദര്‍ശനത്തിന് എത്തുന്നത്. മലയാളത്തില്‍ നിന്ന് വരാനുള്ള രണ്ട് റീ റിലീസുകള്‍ ദേവദൂതനും മണിച്ചിത്രത്താഴുമാണ്. ഇതില്‍ ദേവദൂതന്‍ ഈ മാസം 26 നും മണിച്ചിത്രത്താഴ് ഓഗസ്റ്റ് 17 നുമാണ് തിയറ്ററുകളില്‍ എത്തുക. […]

1 min read

“കീഴടക്കാൻ വരുന്നവനെ കൊമ്പിൽ കോർത്തെടുത്ത് കുതിച്ചു പായും” ;ത്രസിപ്പിച്ച് സുരേഷ് ഗോപിയുടെ ‘വരാഹം’ ടീസര്‍

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വരാഹത്തിന്റെ ടീസര്‍ റിലീസ് ആണ്. സുരേഷ് ഗോപിയുടെ ജന്‍മദിനത്തിലാണ് സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ടീസര്‍ പുറത്തുവിട്ടത്. ഒരു ത്രില്ലര്‍ ചിത്രമാണ് വരുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.നേരത്തെ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. കൂളിംഗ് ഗ്ലാസ് ധരിച്ച്, ബ്ലക് ബാക്ഗ്രൗണ്ടിൽ നിൽക്കുന്ന സുരേഷ് ഗോപി കഥാപാത്രത്തെ പോസ്റ്ററിൽ കാണാൻ സാധിക്കും. ‘നിഗൂഢത, ആവേശം, വന്യമായ എന്തോ ഒന്ന്’, എന്നാണ് പോസ്റ്റർ പങ്കുവച്ച് സുരേഷ് ഗോപി […]

1 min read

“ഇത്രയും അലിവും ആർദ്രതയുമുള്ള മറ്റൊരു മെയിൻ സ്ട്രീം ഹീറോ 90 കൾക്ക് ശേഷം വേറെ ഉണ്ടായിട്ടില്ല” സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ

മലയാള സിനിമയിലെ മൂന്നാമനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാള സിനിമയിലെ ഏറ്റവും വലിയ താരം. വര്‍ഷങ്ങളോളം സിനിമയില്‍ നിന്നും വിട്ടു നിന്നിട്ടും മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും സുരേഷ് ഗോപിയ്ക്കുണ്ടായിരുന്ന സ്ഥാനത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ”ചാരമാണെന്ന് കരുതി ചികയാൻ പോകേണ്ട! കനൽ കെട്ടില്ലെങ്കിൽ ചിലപ്പോൾ കൈ പൊള്ളി പോകും” എന്ന് തെളിയിച്ച മലയാളത്തിന്റെ സ്വന്തം ആക്ഷൻ കിംഗിന് ഇന്ന് 66-ാം പിറന്നാൾ ആണ്. ചാരത്തിൽ നിന്ന് ഉയർന്നു പൊങ്ങിയ ഫീനിക്‌സ് പക്ഷിയെ പോലെയായിരുന്നു […]

1 min read

“പാരകള്ക്ക് കുറച്ചുകാലമെ ദ്രോഹിക്കാന്‍ കഴിയൂ, ഞാന്‍ ദൈവ വിശ്വാസിയാണ്…” ; സുരേഷ് ഗോപിയുടെ ആദ്യത്തെ അഭിമുഖം വൈറല്‍

മലയാള സിനിമയിലെ മൂന്നാമനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാള സിനിമയിലെ ഏറ്റവും വലിയ താരം. വര്‍ഷങ്ങളോളം സിനിമയില്‍ നിന്നും വിട്ടു നിന്നിട്ടും മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും സുരേഷ് ഗോപിയ്ക്കുണ്ടായിരുന്ന സ്ഥാനത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് സുരേഷ് ഗോപി. തൃശ്ശൂരില്‍ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ സുരേഷ് ഗോപി വാര്‍ത്തകളില്‍ നിറയുകയാണ്. ബിജെപി എംപിയായാണ് സുരേഷ് ഗോപി പാര്‍ലമെന്‍റില്‍ എത്തുന്നത്. ഇതോടൊപ്പം തന്നെ സുരേഷ് ഗോപി 1989 […]