22 Dec, 2024
1 min read

”കടലിനെയും മമ്മൂട്ടിയെയും നോക്കി നിന്നാൽ ബോറടിക്കില്ലെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്, രണ്ടും എനർജിയാണ്”; താരത്തെ വാനോളം പുകഴ്ത്തി മുകേഷ്

ഇന്നലെ സംസ്ഥാന സ്കൂൾ കലോത്സവം സമാപന വേദിയിൽ അതിഥിയായിരുന്നു നടൻ മമ്മൂട്ടി. നടനും കൊല്ലം ജില്ലയിലെ എംഎൽഎയുമായ മുകേഷ് ആയിരുന്നു അവതാരകൻ. മൈക്ക് കയ്യിൽ കിട്ടിയപ്പോൾ മുകേഷ് തന്റെ സഹപ്രവർത്തകനെക്കുറിച്ച് വാചാലനായി. ഒരുപാട് തിരക്കഥകൾ വായിക്കുകയും വേണ്ടെന്നു വെക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങൾ. എന്നാൽ നമ്മൾക്ക് പിടികിട്ടാത്തൊരു തിരക്കഥയുണ്ട്. ജീവിതത്തിന്റെ തിരക്കഥ എന്ന് പറഞ്ഞാണ് മുകേഷ് തുടങ്ങിയത്. ”42 വർഷങ്ങൾക്കുമുമ്പ് ഇവിടെ കൊല്ലത്ത് കാർത്തിക ഹോട്ടലിൽ അദ്ദേഹം താമസിച്ച് ബലൂൺ എന്ന ചിത്രത്തിൽ ഡോ. ബി.എ.രാജാകൃഷ്ണന്റെ ഫിയറ്റ് കാറിൽ […]