Satyan andhikkad
“ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും” പ്രിയ സുഹൃത്തിനെ കണ്ട സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട്
മലയാള സിനിമയ്ക്ക് ശ്രീനിവാസൻ നൽകിയ സംഭാവനകൾ ഒട്ടനവധിയാണ്. തിരക്കഥാകൃത്തായും നടനായും പ്രേക്ഷക മനസ്സുകളിൽ മായാതെ നിൽക്കുന്ന ഒരുപാട് കഥയും കഥാപാത്രങ്ങളും സമ്മാനിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്നും വിട്ടു നിന്ന അദ്ദേഹം വീണ്ടും സജീവമാവുകയാണ്. അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയാണെന്ന വാർത്ത മലയാള പ്രേക്ഷകർ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ശ്രീനിവാസന്റെ തിരിച്ചുവരവ് മകൻ വിനീത് ശ്രീനിവാസനൊപ്പമാണ്. മനോജ് റാം സിംഗിന്റെ തിരക്കഥയിൽ നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ […]
‘ഇന്നുവരെ ആ രഹസ്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല ആർക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല’; തിലകൻ ഇല്ലാത്ത ക്ലൈമാക്സിനേക്കുറിച്ച് സത്യൻ അന്തിക്കാട് പറയുന്നു
ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമാണ് ‘നാടോടിക്കാറ്റ്’. 1987 – ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, ശ്രീനിവാസൻ, ശോഭന, തിലകൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹൻലാലും ശ്രീനിവാസനും മത്സരിച്ചഭിനയിച്ച ദാസൻ വിജയൻ കഥാപാത്രങ്ങൾ ഇന്നും മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്. ആ കാലഘട്ടത്തിലെ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മയായിരുന്നു ചിത്രത്തിന്റെ പ്രമേയം. നാടോടിക്കാറ്റിന്റെ തുടർച്ചയായി പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നീ ചിത്രങ്ങൾ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി. സത്യൻ അന്തിക്കാട് തന്നെയായിരുന്നു ഈ […]
‘നാടോടിക്കഥ പോലൊരു ചിത്രം എന്ന ആലോചനയിൽ നിന്നാണ് നാടോടിക്കാറ്റ് എന്ന ടൈറ്റിൽ എനിക്ക് തോന്നിയത്’; വിശേഷങ്ങളുമായി സത്യൻ അന്തിക്കാട്
ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് ‘നാടോടിക്കാറ്റ്’. 1987 – ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന എന്നിവരായാണ് കേന്ദ്ര കഥാപാത്രങ്ങളെ അഭിനയിച്ചത്. ഇന്നും മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്ന കഥാപാത്രങ്ങളാണ് ദാസനും വിജയനും. തൊഴിലില്ലായ്മയായിരുന്നു അന്നത്തെ ചെറുപ്പക്കാരുടെ പ്രധാന പ്രശ്നം. അത്തരത്തിൽ ഒരു കഥയായിരുന്നു നാടോടിക്കാറ്റിലേത്. ദാസൻ – വിജയൻ കൂട്ടുകെട്ട് വീണ്ടും ‘പട്ടണപ്രവേശം’, ‘അക്കരെയക്കരെയക്കരെ’ എന്നീ ചിത്രങ്ങളിലും തുടർന്നു. ഈ രണ്ട് ചിത്രങ്ങൾ നാടോടിക്കാറ്റിന്റെ രണ്ടും […]