review
“കമൽ ഹാസന് പോലും ചെയ്യാൻ ധൈര്യമില്ലാത്ത റോളാണ് മമ്മൂട്ടി ചെയ്തത്” : ‘പുഴു’വിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് അന്യഭാഷാ പ്രേക്ഷകർ
സിനിമാ ആസ്വാദകർ ഒന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘പുഴു.’ സിനിമ റിലീസായതോടെ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് കോട്ടം സംഭവിക്കാത്ത തരത്തിലാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയതും. സോണി ലിവിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളുമായിട്ടാണ് മുന്നേറുന്നത്. നിരവധി പേരാണ് മമ്മൂട്ടിയേയും, പാർവതിയേയും, അപ്പുണ്ണി ശശിയേയും, സംവിധായക രത്തീനയേയും, ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയിൽ മമ്മൂട്ടിയെന്ന നടനെ എക്കാലവും അടയാളപെടുത്തുന്ന തരത്തിലാണ് പുഴുവിൻ്റെ ചിത്രീകരണം. മികച്ച അഭിനയമാണ് ചിത്രത്തിൽ മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്. ഭീഷ്‌മ പർവ്വതത്തിൽ […]
അരിച്ചിറങ്ങലും, അറപ്പുണ്ടാക്കലും, ചൊറിച്ചിൽ സൃഷ്ടിക്കലും, പുതിയ ജീവിതവും എല്ലാം ചേർന്നൊരു ‘പുഴു’ ; റത്തീനയുടെ ‘പുഴു’ ; റിവ്യൂ വായിക്കാം
‘പുഴു’ എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു മനുഷ്യൻ്റെയും ഉള്ളിലേയ്ക്ക് കടന്നു വരുന്നത് ഒന്നുകിൽ അതിൻ്റെ രൂപം, അല്ലെങ്കിൽ അത് ശരീരത്തിലെങ്ങാനും കയറി കൂടിയാലുള്ള അവസ്ഥയാണ്. അതുകൊണ്ട് ചെറിയ രീതിയിൽ ഭയവും, അറപ്പും തോന്നിക്കുന്ന ഒരു ജീവി കൂടിയാണിത്. അത്തരത്തിൽ ഒരു അസ്വസ്ഥതയും, അലസതയും പ്രേക്ഷകരിൽ തോന്നിപ്പിക്കുന്ന ചിത്രമാണ് യുവ സംവിധായക രത്തീന പി.ടി സംവിധാനം ചെയ്ത പുഴു എന്ന ചിത്രം. ഒറ്റനോട്ടത്തിൽ ചിത്രത്തെ സാവധാനം സഞ്ചരിച്ച് നീങ്ങുന്ന ത്രില്ലറെന്ന് വിശേഷിപ്പിക്കാം. നായകൻ്റെ മാനസികാവസ്ഥയെയും, സ്വഭാവസവിശേഷതയെയും കൃത്യമായി പ്രകടമാക്കി […]
“ജാതീയതയാണോ, ടോക്സിക് പേരന്റിംങ്ങാണോ, നായകൻ്റെ സൈക്കോളജിക്കൽ പ്രശ്നമാണോ, അതോ ഇനി മുസ്ലിം ന്യൂനപക്ഷ വേട്ടയാണോ?” : ‘പുഴു’ സിനിമയുടെ റിവ്യൂമായി ജോസഫ് തോമസ്
പുതുമുഖ സംവിധായക രത്തീന പി.ടി- യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പുഴു’ ഇന്നലെ പ്രദർശനം ആരംഭിച്ചു. മലയാളത്തിന് പുറമേയായി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി സോണി ലിവിലൂടെ നേരിട്ടാണ് ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടിയ്‌ക്കൊപ്പം പാർവതിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. അപ്പുണ്ണി ശശി, മാളവിക മേനോൻ, ആത്മീയ രാജൻ, നെടുമുടി വേണു, ഇന്ദ്രൻസ്, കുഞ്ചൻ, കോട്ടയം രമേശ്, വാസുദേവ് സജീഷ് മാരാർ, തേജസ്സ് ഇ. കെ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം […]