Realising date
100 കോടി നേടിയ പുലിമുരുകനെ കടത്തിവെട്ടാൻ മോൺസ്റ്റർ വരുന്നു; റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഒരു മോഹൻലാൽ ചിത്രം തീയറ്ററുകളിലേക്ക് എത്തുകയാണ്. ഈ വർഷം ഫെബ്രുവരിയിൽ റിലീസിന് എത്തിയ ‘ആറാട്ട്’ എന്ന സിനിമയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രമാണ് ‘മോൺസ്റ്റർ’. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആറാട്ട്’. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ‘പുലിമുരുകൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’ എന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. […]