22 Dec, 2024
1 min read

ആർസി 16ൽ രാംചരണിനൊപ്പം പെപ്പെയും; തെലുങ്കിലേക്ക് പുതിയ ചുവടുവയ്പ്പ്

എണ്ണത്തിൽ കുറവാണെങ്കിലും ചെയ്ത സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച് കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ യുവതാരമാണ് പെപ്പെ എന്ന ആന്റണി വർഗീസ്. അങ്കമാലി ഡയറീസ് മുതൽ ആർഡിഎക്സ് വരെയുള്ള സിനിമകളിലെ നടന്റെ ആക്ഷൻ രംഗങ്ങൾക്ക് പോലും ഫാൻ ബേസുണ്ട്. ഇപ്പോഴിതാ നടൻ തെലുങ്കിലേക്ക് ചുവടുവയ്ക്കുകയാണ്. രാം ചരൺ നായകനാകുന്ന ആർസി 16 എന്ന ചിത്രത്തിലൂടെയാകും ആന്റണി വർഗീസിന്റെ തെലുങ്ക് അരങ്ങേറ്റം. സിനിമയുടെ അണിയറപ്രവർത്തകർ ആന്റണി വർഗീസിനെ സമീപിച്ചതായും സിനിമയിലെ സുപ്രധാന കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക എന്നും […]

1 min read

മമ്മൂട്ടി ചിത്രത്തിന് വേണ്ടി ഓസ്‌കര്‍ താരങ്ങള്‍ വീണ്ടും വേദിയില്‍ ഒന്നിക്കുന്നു ; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ഓസ്‌കര്‍ നേട്ടവും ആഗോളതലത്തില്‍ നേടിയ വിജയവുമെല്ലാം രാജമൗലി ചിത്രം ‘ആര്‍.ആര്‍.ആറി’ന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ നായകന്മാരായ രാംചരണിനും ജൂനിയര്‍ എന്‍.ടി.ആറിനും ഒക്കെ വിദേശ രാജ്യങ്ങളിലും ആരാധകരെ നേടാനായിട്ടുണ്ട്. തെലുങ്കില്‍ നേരത്തെ തന്നെ ഒട്ടനവധി ആരാധകര്‍ ഇരുതാരങ്ങള്‍ക്കുമുണ്ട്. കഴിഞ്ഞ ദിവസമാണ് ആര്‍ആര്‍ആര്‍ സംഘം ഹൈദരാബാദില്‍ മടങ്ങിയെത്തിയത്. ഇരു താരങ്ങള്‍ക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ തെലുങ്കിലെ സൂപ്പര്‍താരങ്ങളായ ഇരുവരും ഒന്നിച്ച് വരുന്ന വേദി ഏത് എന്നതാണ് ഇപ്പോള്‍ ചര്‍ച്ച. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമായാല്‍ […]

1 min read

‘ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരം വലിയ വിഡ്ഢിത്തമാണ്’; പ്രതിഷേധവുമായി ആര്‍ആര്‍ആര്‍ ആരാധകര്‍

ബാഹുബലി 2നു ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ ആര്‍ ആര്‍ ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്. പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു. 1920കളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആര്‍ആര്‍ആറിന് ഓസ്‌കാര്‍ പുരസ്‌കാരം നേടാന്‍ […]