prithviraj sukumaran
സലാർ 2 ഉടൻ…. ആഭ്യൂഹങ്ങള്‍ക്ക് അവസാനം, ഒടുവില്‍ വന്‍ അപ്ഡേറ്റ്.!
2023 ഡിസംബറിലാണ് പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിച്ച സലാർ പാര്‍ട്ട് വണ്‍ സീസ് ഫയര്‍ റിലീസായത്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ മികച്ച ബിസിനസ്സ് ചിത്രത്തിന് ലഭിച്ചെങ്കിലും ചിത്രത്തിന് ലഭിച്ച റിവ്യൂ സമിശ്രമായിരുന്നു. എന്നാല്‍ പലരും സലാർ 2 എന്നു വരും എന്ന ചോദ്യം ഉന്നയിച്ചിരുന്നു. പിങ്ക്വില്ലയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും സലാർ 2 ഉടൻ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ അതിന്‍റെ ഷൂട്ടിംഗ് റിലീസ് സൂചനകളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ഈ മാസം […]
മരുഭൂ പ്രദേശം തേടി ബ്ലെസിയും സംഘവും നടത്തിയ യാത്ര ; ബിഹൈന്‍ഡ് ദി സീന്‍സ്
ബ്ലെസിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമയാണ് ആടുജീവിതം. മലയാളികൾ ഒന്നടങ്കം വായിച്ച് മനഃപാഠമാക്കിയ ബെന്യാമിന്റെ ആടുജീവിതം നോവൽ അതേ പേരിൽ സിനിമ ആകുമ്പോൾ അതെങ്ങനെ ഉണ്ടാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിൽ ആയിരുന്നു സിനിമാസ്വാദകർ. ഒപ്പം പൃഥ്വിരാജിന്റെ നജീബ് ആയുള്ള പകർന്നാട്ടവും. ഒടുവിൽ സിനിമ തിയറ്ററിൽ എത്തിയപ്പോൾ പതിനാറ് വർഷം ബ്ലെസി കാത്തിരുന്നത് വെറുതെ ആയില്ലെന്ന് ഉറപ്പാകുകയും ചെയ്തു. 2024 മാർച്ച് 28ന് ആയിരുന്നു ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ആടുജീവിതം റിലീസ് ചെയ്തത്. ഫസ്റ്റ് ഷോ മുതൽ മികച്ച പ്രശംസയ്ക്ക് […]
14 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്നു…
2010ൽ പോക്കിരിരാജ എന്ന സിനിമയിലാണ് മമ്മൂട്ടിയും പൃഥ്വിരാജും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. പുലിമുരുകന്‍ അടക്കം എടുത്ത സംവിധായകന്‍ വൈശാഖിന്‍റെ ആദ്യത്തെ ചിത്രമായിരുന്നു അത്. ചിത്രം ബോക്സോഫീസില്‍ വന്‍ വിജയമാണ് നേടിയത്. ചിത്രം ആ വര്‍ഷത്തെ ടോപ്പ് ഗ്രോസ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ പുതിയ ചില റൂമറുകള്‍ അനുസരിച്ച് മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ഒരു പുതിയ ചിത്രത്തിനായി ഒന്നിക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഒരു നവാഗത സംവിധായകന്‍റെ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് എത്തുക എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് […]
ഒന്നാം സ്ഥാനം മമ്മൂട്ടിക്ക് തന്നെ, രണ്ടാം സ്ഥാനത്ത് മോഹൻലാൽ
തങ്ങളുടെ പ്രിയ താരങ്ങൾ ജനപ്രീതിയിൽ എത്രാം സ്ഥാനത്ത് ആണെന്ന് അറിയാൻ ആരാധകർക്ക് കൗതുകം വളരെ കൂടുതലായിരിക്കുo. ഏറ്റവും കൂടുതൽ മമ്മൂട്ടി ആരാധകരും മോഹൻലാൽ ആരാധകരുമായിരിക്കും ഈ കൗതുകത്തിന് കൂടുതൽ കാത്തിരിക്കുന്നത്. മോളിവുഡിൽ മുൻനിരയിൽ ഒത്തിരി താരങ്ങൾ ഉണ്ടെങ്കിലും അവരിൽ ആരാകും ഒന്നാമത് എന്നറിയാൻ ചെറുതല്ലാത്ത ആകാംക്ഷ മറ്റ് ആരാധകർക്ക് ഉണ്ടാകും. അത്തരത്തിൽ മലയാളത്തിലെ ജനപ്രീയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ ആണ് മോളിവുഡിലെ ജനപ്രീയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. 2024 മാർച്ച് […]
‘സലാറി’നേക്കാൾ പ്രതിഫലം വാങ്ങി പൃഥ്വിരാജ്
പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ അപൂര്‍വ്വം മലയാളി താരങ്ങളുടെ കൂട്ടത്തില്‍ മുന്‍നിരയിലുണ്ട് പൃഥ്വിരാജ്. തെലുങ്കില്‍ പ്രഭാസിനൊപ്പമെത്തിയ സലാറിന് ശേഷം ഒരു ബോളിവുഡ് ചിത്രത്തിലും പൃഥ്വി അഭിനയിച്ചിട്ടുണ്ട്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ 2017 ല്‍ പുറത്തെത്തിയ നാം ഷബാനയ്ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ഹിന്ദി ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിരാജ് അടക്കമുള്ള താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്. ഡോ. കബീര്‍ […]
ആ ഖ്യാതിയും പൃഥ്വിരാജിന് സ്വന്തം…!! ഇത് മറികടക്കാൻ മോഹൻലാലിൻ്റെ ബറോസിന് സാധിക്കുമോ
2002ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി വേഷപ്പകർച്ചയിൽ അദ്ദേഹം തിളങ്ങി. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന നിർമ്മാതാവും സംവിധായകനും കൂടിയാണ് പൃഥ്വിരാജ്. തന്റെ കരിയറിലെ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രവും നടന്‍ തന്റെ കൈക്കുള്ളിൽ ആക്കിക്കഴിഞ്ഞു. മാർച്ച് 28നാണ് ആടുജീവിതം എന്ന സിനിമ റിലീസ് ചെയ്തത്. ബ്ലെസിയുടെ ഈ ചിത്രത്തിനായി പൃഥ്വി നടത്തിയത് ചെറുതല്ലാത്ത ഡെഡിക്കേഷൻ ആണ്. ഒരു പക്ഷേ മറ്റൊരു […]
“സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം, അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീർത്ത വിസ്മയമാണ്..”
ആടുജീവിതം എന്ന പൃഥ്വിരാജ് ചിത്രം വിജയഗാഥ രചിച്ച് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 100 കോടി ക്ലബ്ബ് എന്ന നേട്ടമടക്കം നേടിയ സിനിമ സംവിധാനം ചെയ്തത് ബ്ലെസി ആയിരുന്നു. പതിനാറ് വർഷത്തോളം ഈ സിനിമയുടെ പുറകെ ആയിരുന്നു അദ്ദേഹമെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ആ കഷ്ടപ്പാടിന് ലഭിച്ച പ്രതിഫലം ആണ് തിയറ്ററുകളിൽ മുഴങ്ങി കേൾക്കുന്ന കയ്യടികൾ. ഇപ്പോഴിതാ ആടുജീവിതം സിനിമയെയും പൃഥ്വിരാജിനെയും പുകഴ്ത്തി നടി നവ്യാ നായർ രംഗത്തെത്തിയിരിക്കുകയാണ്. പുസ്തകം വായിച്ചപ്പോൾ തന്നെ ഹൃദയംപിടഞ്ഞിരുന്നുവെന്നും സിനിമ കണ്ട ശേഷം […]
ആ ചരിത്ര നേട്ടം ഇനി ‘ആടുജീവിത’ത്തിനും…!! പൃഥ്വിക്ക് മുന്നിൽ വീണ് മമ്മൂട്ടി, മോഹൻലാല്‍ പടങ്ങള്‍
2024 തുടക്കം മുതൽ മലയാള സിനിമയുടെ തലവര മാറുന്ന കാഴ്ചയാണ് ഓരോരുത്തരും കണ്ടുകൊണ്ടിരിക്കുന്നത്. ഓസ്ലർ ആയിരുന്നു ഈ വർഷത്തെ ആദ്യ ഹിറ്റ്. പിന്നീട് വന്ന ചില സിനിമകൾക്ക് വേണ്ടത്ര പ്രകടം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും പ്രേക്ഷക ശ്രദ്ധനേടാനായിരുന്നു. ശേഷം പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകൾ സമ്മാനിച്ചത് സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്ററുകളാണ്. അവയിലെ ഏറ്റവും ഒടുവിലെ ഉദാഹരണം ആയിരിക്കുകയാണ് ഇപ്പോൾ ആടുജീവിതവും. മാർച്ച് 28ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ തന്നെ പ്രേക്ഷകർ ഒന്നടങ്കം […]
സര്‍വകാല കളക്ഷൻ റെക്കോർഡ്, യുകെയിലും കുതിച്ച് ആടുജീവിതം
മലയാള സിനിമാപ്രേമികള്‍ക്ക് വര്‍ഷങ്ങളുടെ കാത്തിരിപ്പ് നല്‍കിയ മറ്റൊരു ചിത്രമില്ല, ആടുജീവിതം പോലെ. വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട അതേപേരിലുള്ള ബെന്യാമിന്‍റെ നോവല്‍ ബ്ലെസി ചലച്ചിത്രമാക്കുന്നു, കഥാനായകന്‍ നജീബ് ആവുന്നത് പൃഥ്വിരാജ്, മരുഭൂമിയിലെ കൊവിഡ് കാലവും കഥാപാത്രത്തിനായുള്ള പൃഥ്വിരാജിന്‍റെ ശരീരമൊരുക്കലും തുടങ്ങി പ്രേക്ഷകരുടെ കാത്തിരിപ്പിന് കാരണങ്ങള്‍ പലതായിരുന്നു. ഇപ്പോഴിതാ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. യുകെയില്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച കളക്ഷൻ ആടുജീവിതത്തിന്റെ പേരിലായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ ബോയ്‍സിനെയാണ് ആടുജീവിതം […]
“നജീബില് നിന്നെ കണ്ടതേയില്ല. പകരം നിന്നിലെ നടനെയാണ് കണ്ടത്” ; ആടുജീവിതത്തെക്കുറിച്ച് ഇന്ദ്രജിത്ത്
ആടുജീവിതം മലയാളത്തിന്റെ എക്കാലത്തെയും വിജയ ചിത്രമാകാനുള്ള കുതിപ്പിലാണ്. ആടുജീവിതം ആഗോളതലത്തില്‍ ആകെ 82 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ഇത്തരം ഒരു നേട്ടം ആറ് ദിവസത്തിനുള്ളിലാണ് എന്നതും പ്രസക്തമാണ്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന കൈയടി നേടിക്കൊടുക്കുകയാണ് ആടുജീവിതം. ബെന്യാമിന്‍റെ വിഖ്യാത നോവല്‍ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകള്‍ നിറയ്ക്കുമ്പോള്‍ ചിത്രത്തെക്കുറിച്ച് തനിക്കുള്ള അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിയുടെ സഹോദരനും നടനുമായ ഇന്ദ്രജിത്ത്. ചിത്രത്തില്‍ പൃഥ്വിരാജിനെ […]