09 Jan, 2025
1 min read

”മോഹൻലാലിന്റെ അവാർഡ് ഷാരൂഖ് ഖാന് നൽകാൻ തീരുമാനിച്ചു”; ദേശീയ അവാർഡ് ജൂറിയെക്കുറിച്ച് വെളിപ്പെടുത്തി സിബി മലയിൽ

ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനിടയിലുണ്ടായ ചില സംഭവങ്ങൾ തുറന്ന് പറയുകയാണ് സംവിധായകൻ സിബി മലയിൽ. പി.ടി.കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘പരദേശി’ എന്ന സിനിമ 2009 ലെ ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിൽനിന്നു മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പി.ടി.കുഞ്ഞുമുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് ‘പി.ടി കലയും കാലവും’ എന്ന പേരിൽ സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാംസ്കാരിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനയത്തിനു മോഹൻലാൽ, സംവിധാനത്തിനു പി.ടി.കുഞ്ഞുമുഹമ്മദ്, ഗാനരചനയ്ക്കു റഫീക്ക് അഹമ്മദ്, ഗാനാലാപനത്തിനു സുജാത എന്നിങ്ങനെ പുരസ്കാരങ്ങൾ ലഭിക്കാമായിരുന്നിട്ടും […]