Mohanlal
“അങ്ങനെ എത്രയെത്രയോ കാമുക ഭാവങ്ങൾ ആ മുഖത്ത് മിന്നി മറഞ്ഞിട്ടുണ്ട് …”; മോഹൻലാലിനെ കുറിച്ച് കുറിപ്പ്
മലയാളികളുടെ സൂപ്പര്‍ സ്റ്റാറായ മോഹന്‍ലാല്‍ ഇന്നും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ് നില്‍ക്കുകയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലനായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടന്‍ ഒരു കാലത്ത് മലയാള സിനിമയുടെ നട്ടെല്ല് എന്ന് പറയാവുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടനുമാണ്. മാസ് ആക്ഷന്‍ ഹീറോയായും വളരെ വള്‍നറബിള്‍ ആയ കഥാപാത്രങ്ങളും മോഹന്‍ലാല്‍ ചെയ്തു.തന്മാത്ര, ചിത്രം, താളവട്ടം, പ്രണയം തുടങ്ങിയ ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. കോമഡിയും അസമാന്യമായി ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച നടന്‍ […]
ഫൈറ്റ് സീനുകളിലെ മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസം പങ്കിട്ട് സ്റ്റണ്ട് മാസ്റ്റര്‍ ബസന്ത് രവി
സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പലപ്പോഴും സെപ്പറേറ്റ് ഫാന്‍ ബേസ് ഉണ്ടാവാറുണ്ട്. ആക്ഷന്‍ ജോണറില്‍ പെട്ട ചിത്രങ്ങള്‍ അല്ലെങ്കില്‍പ്പോലും മുഖ്യധാരാ ഇന്ത്യന്‍ സിനിമയില്‍ നിന്ന് ആക്ഷന്‍ രംഗങ്ങള്‍ ഒഴിവാക്കാനാവില്ല. ഇപ്പോഴിതാ മലയാളം സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ആക്ഷന്‍ രംഗങ്ങള്‍ ചെയ്ത അനുഭവം പങ്കുവെക്കുകയാണ് നടനും ആക്ഷന്‍ കൊറിയോഗ്രഫറുമായ ബസന്ത് രവി. ടൂറിംഗ് ടാക്കീസ് എന്ന തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബസന്ത് മലയാളത്തിലെ തന്‍റെ അനുഭവം പറയുന്നത്. മമ്മൂട്ടിയോ മോഹന്‍ലാലോ ആരാണ് ഫൈറ്റ് സീനുകള്‍ മനോഹരമായി ചെയ്യുന്നത് […]
വാലിബന്റെ ലൈഫ് ടൈം കളക്ഷൻ തൂക്കി ടൊവിനോ ചിത്രം …!!! ഓണച്ചിത്രങ്ങളിൽ ഒന്നാമൻ ‘എആർഎം ‘
ലോകമെമ്പാടുള്ള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന അജയന്റെ രണ്ടാം മോഷണത്തിന് തിയറ്ററുകളിൽ വൻ വരവേൽപ്പ്. ഏറെ നാളുകൾക്ക് ശേഷം ഇറങ്ങുന്ന മലയാള ത്രീഡി ചിത്രമെന്ന നിലയ്ക്ക് ഗംഭീര തിയറ്റർ അനുഭവമാണ് എആർഎം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പ്രേക്ഷക, ബോക്സ് ഓഫീസ് പ്രതികരണങ്ങളിൽ നിന്നും അക്കാര്യം വ്യക്തമാണ്. “ഇത് ലോകോത്തര നിലവാരമുള്ള 3ഡി അനുഭവമെന്നാണ്” ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. സെപ്റ്റംബർ 12ന് ആണ് അജയന്റെ രണ്ടാം മോഷണം തിയറ്ററുകളിൽ എത്തിയത്. നാല് ദിവസം കൊണ്ട് 35 കോടിക്ക് മേലെ […]
10 വര്‍ഷങ്ങള്‍ക്കിപ്പുറം ആ കോമ്പോ വീണ്ടും ഒന്നിക്കുന്നു…!!! പ്രഖ്യാപനം കാത്ത് ആരാധകർ
സിനിമ ഭാഷാപരമായ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകരെ കണ്ടെത്തുന്ന കാലമാണിത്. അതിനാല്‍ത്തന്നെ കാസ്റ്റിംഗില്‍ മറുഭാഷാ താരങ്ങളെ ഉള്‍പ്പെടുത്തുന്നത് ഒരു ട്രെന്‍ഡ് പോലുമാണ്. എന്നാല്‍ തമിഴ് സിനിമയെ അപേക്ഷിച്ച് മലയാളം താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പതിവ് എക്കാലവും ഉണ്ടായിരുന്നു. ഇപ്പോഴും അത് തുടരുന്നു. അത്തരത്തില്‍ ഒരു വന്‍ കോമ്പിനേഷന്‍ വീണ്ടും വരുന്നതായ സൂചനകളാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങളില്‍. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‍യുടെ അവസാന ചിത്രം ആയേക്കുമെന്ന് കരുതപ്പെടുന്ന ദളപതി 69 ല്‍ മോഹന്‍ലാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. […]
എത്ര കണ്ടാലും മതിവരാത്ത ഒരുപാട് ലാലേട്ടൻ പടങ്ങളിൽ ഒന്ന് ” കമലദളം “
മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിന്റെ കമലദളം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന്. ലോഹിതദാസ് – സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം റിലീസായിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. കലാമണ്ഡലം നന്ദഗോപന്റെ കഥ പറഞ്ഞ ചിത്രത്തില്‍ മോനിഷയും പാര്‍വ്വതിയുമാണ് നായികാ നിരയിലെത്തിയത്. വിനീച് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വന്‍ വിജയവുമായി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം എത്ര കണ്ടാലും മതിവരാത്ത ഒരുപാട് ലാലേട്ടൻ പടങ്ങളിൽ […]
‘എആര്‍എമ്മില്‍’ മോഹന്‍ലാലിന്‍റെ സാന്നിധ്യം…!! സര്‍പ്രൈസ് പ്രഖ്യാപിച്ച് നായകന്‍ ടൊവിനോ
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം . ചിത്രം സെപ്റ്റംബർ 12ന് ഓണം റിസീലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ വീണ്ടുമൊരു ത്രീ ഡി ചിത്രമെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലെത്തിയ ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ എആര്‍എം റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്‍റെ ശബ്ദ സാന്നിധ്യം എന്ന സര്‍പ്രൈസ് പ്രഖ്യാപിച്ചിരിക്കുകയാണ് നായകന് ടൊവിനോ. എആര്‍എം സിനിമയില്‍ കോസ്മിക് ക്രിയേറ്റര്‍ എന്ന നിലയിൽ പ്രിയപ്പെട്ട മോഹൻലാൽ സാര്‍ […]
സംവിധായകൻ സത്യൻ അന്തിക്കാടിന്റെ നായകനായി മോഹൻലാല്‍..!! വമ്പൻ അപ്ഡേറ്റ് പുറത്ത്
മലയാള സിനിമയിലെ ഹിറ്റ് കോമ്പോയാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം ലഭിച്ചിട്ടുള്ളത് എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമകളാണ്. ചിരിക്കാനും കരയിപ്പിക്കാനും ആ കോമ്പോയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് സത്യൻ അന്തിക്കാടിന്റേതായി. മോഹൻലാലാലാണ് നായകനായി എത്തുന്നതെങ്കില്‍ ആ ചിത്രത്തിനായുള്ള ആകാംക്ഷയും വര്‍ദ്ധിക്കും. സംവിധായകൻ സത്യൻ അന്തിക്കാടിന്റെതായി വരാനിരിക്കുന്ന ചിത്രത്തില്‍ നായകനാകുന്നതും മോഹൻലാലാണെന്ന പ്രഖ്യാപനം ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഹൃദയപൂര്‍വം എന്നാണ് സത്യൻ അന്തിക്കാട് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡിസംബറിലായിരിക്കും മോഹൻലാല്‍ നായകനായ ചിത്രം […]
ഇന്ത്യൻ സിനിമയില്‍ മറ്റൊരു നാഴിക്കക്കല്ലുമായി നടൻ മോഹൻലാല്‍..!! ‘ദേവദൂതൻ’ ആ ചരിത്ര നേട്ടത്തിലേക്ക്
ഒരു കാലത്ത് പരാജയം നേരിട്ട സിനിമയായിരുന്നു ദേവദൂതൻ. എന്നാല്‍ വീണ്ടുമെത്തിയപ്പോള്‍ ചരിത്രം തിരുത്തിയ സിനിമയായിരിക്കുകയാണ് ദേവദൂതൻ. റീ റീലിസ് ചെയ്‍തിട്ട് അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റീ റിലീസായിട്ട് ദേവദൂതൻ ആറാം ആഴ്‍ച പിന്നിടുമ്പോഴും കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തിയറ്ററുകളിലായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. മറ് ഭാഷകളിലെയടക്കം റി റീലീസ് കളക്ഷൻ കണക്കുകള്‍ മറികടന്നിട്ടുമുണ്ട് ദേവദൂതനെന്നതാണ് പ്രത്യേകത. സംവിധാനം സിബി മലയില്‍ നിര്‍വഹിച്ചപ്പോള്‍ തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയാണ്. ഛായാഗ്രാഹണം സന്തോഷ് തുണ്ടിയിലാണ്. സംഗീതം വിദ്യാ സാഗര്‍ നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ […]
മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും..! വരുന്നത് പ്രിയദർശൻ്റെ 100-ാം സിനിമയില്‍
മലയാള സിനിമയിലെ എവര്‍ഗ്രീന്‍ സംവിധായകനാണ് പ്രിയദര്‍ശന്‍. ഒരേസമയം എന്റര്‍ടെയ്‌നറുകളും കലാമൂല്യമുള്ള സിനിമകളും പ്രിയദര്‍ശന്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കാനും പൊട്ടിക്കരയാനും ഹൃദയം തൊട്ട് സ്‌നേഹിക്കാനുമൊക്കെ പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് സാധിക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഒട്ടനവധി ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.മോഹന്‍ലാലിനെ നായകനാക്കി ഏകദേശം നാല്‍പത് ചിത്രങ്ങള്‍ വരെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തു. പ്രിയദര്‍ശന്‍ ഒരു സിനിമയ്ക്ക് വേണ്ടി വിളിയ്ക്കുമ്പോള്‍ മോഹന്‍ലാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ചോദിക്കറില്ല. പലപ്പോഴും തിരക്കഥ പോലും പൂര്‍ത്തിയായിട്ടുണ്ടാവില്ല. ഷൂട്ടിങിന് ഇടയിലാണ് പല സിനിമയും പൂര്‍ണ്ണതയിലെത്തിയത്.1984 ല്‍ പുറത്തിറങ്ങിയ […]
എമ്പുരാനിലെ മോഹൻലാലിന്റെ ഗോഡ്‍ഫാദറോ മമ്മൂട്ടി? അപ്‌ഡേറ്റ് പുറത്ത്
മലയാളം സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘എമ്പുരാൻ’. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് ഏറെ ആവേശം പകരുന്നൊരു വാർത്തകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മമ്മൂട്ടിയും എമ്പുരാനില്‍ മോഹൻലാലിനൊപ്പമുണ്ടാകുമെന്നതായിരുന്നു ആ വാര്‍ത്ത. എന്നാല്‍ ഇതില്‍ സത്യവസ്ഥയില്ലെന്നാണ് ഒടിടിപ്ലേയുടെ വാര്‍ത്തയില്‍ വിശദീകരിച്ചിരിക്കുന്നത്. എമ്പുരാനില്‍ നായകൻ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പ്രധാനമായും ഖുറേഷി അബ്രാം ആണ്. ഖുറേഷി അബ്രാമിന്റെ ഗോഡ്‍ഫാദറായി മമ്മൂട്ടി ചിത്രത്തില്‍ എത്തും […]