Mohanlal
മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം ഓണം ക്ലാഷിന് ആ യുവതാരചിത്രവും
മലയാള സിനിമയുടെ പ്രധാന സീസണുകളിലൊന്നാണ് ഓണം. ഒന്നിലധികം പ്രധാന ചിത്രങ്ങള്‍ ഒരേപോലെ എത്തുന്ന സീസണ്‍ ആണെങ്കിലും ആഘോഷകാലത്ത് നല്ല ചിത്രമാണെങ്കില്‍ മലയാളി തിയറ്ററുകളില്‍ എത്താറുണ്ട്. തിയറ്ററുകാര്‍ അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പില്‍ നില്‍ക്കവെ ഓണം ബോക്സ് ഓഫീസ് പോരാട്ടത്തില്‍ ഏതൊക്കെ ചിത്രങ്ങള്‍ ഉണ്ടാവുമെന്നത് പ്രേക്ഷകര്‍ക്കും കൗതുകമുള്ള കാര്യമാണ്. നിരവധി ചിത്രങ്ങളുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നതില്‍ മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസ് മാത്രമാണ് ഇതിനകം ഔദ്യോഗികമായി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടുള്ളത്. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന് ചിത്രം […]
31 വർഷങ്ങൾക്ക് ശേഷം വീണ്ടും വരുന്നു…!!! മണിച്ചിത്രത്താഴ് റീ റിലീസ് തീയതി പ്രഖ്യാപിച്ച് ശോഭന
സിനിമാ മേഖലയെ സംബന്ധിച്ച് റീ റിലീസ് എന്നത് ഇന്ന് ഒരു ആശ്ചര്യം അല്ലാതെയായിരിക്കുന്നു. സമീപകാലത്ത് തമിഴ് സിനിമയില്‍ നിന്നാണ് ഏറ്റവുമധികം റീ റിലീസുകള്‍ സംഭവിച്ചിരിക്കുന്നത്. മലയാളത്തിലെ എടുത്തു പറയാവുന്ന ഒരു റീ റിലീസ് സ്ഫടികത്തിന്‍റേത് ആയിരുന്നു. ചിത്രം നന്നായി സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. മലയാളത്തില്‍ നിന്ന് രണ്ട് ശ്രദ്ധേയ ചിത്രങ്ങളാണ് റീ റിലീസിന് ഒരുങ്ങുന്നത്. അത് രണ്ടും മോഹന്‍ലാല്‍ നായകനാവുന്ന ചിത്രങ്ങളാണ് എന്നതാണ് ശ്രദ്ധേയം. സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതനും ഫാസിലിന്‍റെ മണിച്ചിത്രത്താഴുമാണ് ആ ചിത്രങ്ങള്‍. ഇതില്‍ […]
ലാലേട്ടനെ സൂപ്പർസ്റ്റാർ മോഹൻലാൽ ആക്കിയ പടത്തിന് ഇന്ന് 38 വയസ്സ്…!
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിൽ ഒന്നാണ് രാജാവിന്റെ മകൻ. നടന്റെ കരിയറിൽ വൻ വഴിത്തിരിവായ സിനിമയാണ് ഇത്. രാജാവിന്റെ മകനിലൂടെയാണ് മോഹൻലാൽ സൂപ്പർ താരപദവിയിലേക്ക് ഉയരുന്നത്. 1986 ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തതും നിർമ്മിച്ചതും തമ്പി കണ്ണന്താനം ആയിരുന്നു. ഡെന്നിസ് ജോസഫിന്റേതായിരുന്നു തിരക്കഥ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച വിൻസെന്റ് ഗോമസ് എന്ന നായകൻ ചെറുതല്ലാത്ത ഓളം തന്നെയാണ് കേരളക്കരയിൽ ഉണ്ടാക്കിയത്. ബോക്‌സ് ഓഫിസ് ചരിത്രത്തിലെ തന്നെ പുതിയ ഒരു അധ്യായമായിരുന്നു.. ‘രാജാവിന്‍റെ മകൻ…’ചിത്രം […]
“അന്നൊക്കെ ഒരു ഷർട്ട് തുന്നിക്കിട്ടുക എന്നത് വലിയൊരു കാര്യം, ഇന്നും അത് ഞാന്‍ അമൂല്യമായി സൂക്ഷിക്കുന്നു” ; മോഹൻലാൽ
തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. പലപ്പോഴും മോഹൻലാൽ പറയുന്ന പഴയ കാല ഓർമകളും അനുഭവങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. അത് സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവയായിരിക്കും. അത്തരത്തിൽ ഇന്നും അമൂല്യമായി […]
ബിഗ് സ്ക്രീനില്‍ വീണ്ടും ആ ക്ലാസിക് പ്രകടനം…!! ‘ദേവദൂതന്‍’ റീ റിലീസ് ട്രെയ്‍ലര്‍
മോഹന്‍ലാലിന്റെ കരിയറിലെ വേറിട്ട സിനിമയായിരുന്നു ദേവദൂതന്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലേക്ക് എത്തിയപ്പോള്‍ കാര്യമായ വിജയം നേടാതെ പോയി. ചിത്രത്തിന് കഥയൊരുക്കിയത് നടനും എഴുത്തുകാരനുമായ രഘുനാഥ് പാലേരിയായിരുന്നു. എന്നാല്‍ പിന്നീട് സിനിമ കണ്ടവരൊക്കെ ഗംഭീര അഭിപ്രായം പറഞ്ഞതോടെ വര്‍ഷങ്ങള്‍ക്കിപ്പുറം റിറിലീസിനൊരുങ്ങുകയാണ് സിനിമ. 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് ശബ്ദവും ദൃശ്യവും പുതുക്കപ്പെട്ട ചിത്രത്തിന്‍റെ ട്രയ്‍ലര്‍ പുറത്തിറങ്ങി. മോഹന്‍ലാലും സിബി മലയിലുമടക്കം പങ്കെടുത്ത, കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ട്രെയ്‍ലര്‍ ലോഞ്ച് ചെയ്തത്. രഘുനാഥ് പലേരി തിരക്കഥയൊരുക്കിയ ചിത്രം […]
‘ലൂസിഫറി’ലെ മോഹൻലാലിൻ്റെ കണ്ണുകളുടെ രഹസ്യം പറഞ്ഞ് മുരളി ഗോപി
മോഹൻലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ വൻ ഹൈപ്പാണ് ചിത്രത്തിനുള്ളത്. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷങ്ങളില്‍ ഒന്ന്. എമ്പുരാന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ലൂസിഫറിനെ കുറിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ലൂസിഫറിലെ കണ്ണുകൾ ഇലുമിനാറ്റിയുടെ ഒക്കെ റിഫ്ലക്ഷൻ ആണെന്നാണ് മുരളി ഗോപി പറഞ്ഞത്. ഫിൽമി ബീറ്റിനോട് ആയിരുന്നു നടന്റെ പ്രതികരണം. “യഥാർത്ഥ അഭിനയം […]
മോഹൻലാൽ ചിത്രം ‘എല്‍ 360’ നെക്കുറിച്ച് സംവിധായകൻ തരുൺ മൂർത്തി
മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എല്‍ 360. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ തരുണ്‍ മൂര്‍ത്തിയാണ് മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രം ഒരുക്കുന്നത്. ചിത്രം ഷെഡ്യൂള്‍ ബ്രേക്ക് ആയെന്ന് അറിയിച്ചുകൊണ്ട് തരുണ്‍ മൂര്‍ത്തി ഇന്നലെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. അതിന് താഴെയുള്ള ആരാധകരുടെ കമന്‍റുകളും അതിനോടുള്ള സംവിധായകന്‍റെ പ്രതികരണവും ശ്രദ്ധ നേടുകയാണ് ഇപ്പോള്‍. ചിത്രത്തിന്‍റെ പേര് ഇനിയും പ്രഖ്യാപിക്കാത്തതിലുള്ള പരിഭവമാണ് ആരാധകര്‍ പങ്കുവെക്കുന്നത്. അത്തരത്തിലുള്ള ഒരു കമന്‍റിന് തരുണ്‍ മൂര്‍ത്തിയുടെ മറുപടി ഇങ്ങനെ- “എല്ലാം […]
“മോഹൻലാലിൻറെ ആലാപന ഭംഗിയിൽ കാണികൾ ലയിച്ചു കേട്ടിരിക്കുന്നു എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം”
മലയാള സിനിമയ്ക്ക് എന്നും അഭിമാനമായി മാറിയ താരമാണ് മോഹന്‍ലാല്‍. ഇന്നും താരരാജാവായി വാഴുകയാണ് താരം.വിവരണങ്ങൾക്കും വിശേഷങ്ങൾക്കും അതീതമായി ഓരോ തലമുറയുടെയും ഇഷ്ടം നേടിയാണ് ഒരേ സമയം നടനും താരവുമായി മോഹൻലാൽ ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. ഒരു നാല് വയസുകാരന്റെ മനസിൽ പതിച്ച പുലിമുരുകൻ മുതൽ ഓരോ പ്രേക്ഷകനും ആ നടനതികവിനെ കുറിച്ച് പറയാൻ ഏറെയുണ്ടാകും.ഏത് കാലഘട്ടത്തിലും മോഹൻലാൽ കഴിഞ്ഞെ മലയാളിക്ക് മറ്റൊരു താരമുള്ളു. ഇപ്പോഴിതാ മോഹൻലാൽ വനിതാ ഫിലിം അവാർഡിൽ പാട്ട് പാടിയതിനെ കുറിച്ച് ഒരു […]
സാധാരണക്കാരനായി മോഹൻലാല്‍ ; എല്‍ 360ന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു
മോഹൻലാല്‍ നായകനായി വേഷമിടുന്നതില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ പ്രമേയം പുറത്തുവിട്ടിട്ടില്ല. തികച്ചും സാധാരണക്കാരനായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്‍ 360ന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയാണ് മോഹൻലാലിന്റേതായി പ്രചരിക്കുന്നത്. മോഹൻലാലിനൊപ്പം യുവനിരയില്‍ ചര്‍ച്ചയായ സംഗീത സംവിധായകൻ ജേക്സ് ബിജോയിയാണുള്ളത്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് […]
എമ്പുരാന്‍’ അഭ്യൂഹങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പ് ഇട്ട് പൃഥ്വിരാജ് ; ആരാധകരെ ആവേശത്തിലാക്കി പുതിയ അപ്ഡേഷൻ
പൃഥ്വിരാജും മോഹന്‍ലാലും ഒരുമിച്ചപ്പോള്‍ ആരാധകരും അതാഘോഷമാക്കി മാറ്റിയിരുന്നു. മലയാള സിനിമാ ചരിത്രം തന്നെ തിരുത്തിക്കുറിച്ച വിജയമായിരുന്നു ലൂസിഫര്‍ സ്വന്തമാക്കിയത്. ലൂസിഫര്‍ ഒരുഭാഗത്തില്‍ ഒതുങ്ങുന്ന ചിത്രമല്ലെന്ന് അന്ന് തന്നെ മനസ്സിലാക്കിയിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവിലാണ് പൃഥ്വിരാജ് എമ്പുരാനെക്കുറിച്ച് പ്രഖ്യാപിച്ചത്. ആന്റണി പെരുമ്പാവൂരൂം മോഹന്‍ലാലുമുള്‍പ്പടെയുള്ളവരെ സാക്ഷിയാക്കിയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. കഴിഞ്ഞ കുറച്ച് കാലമായി കാത്തിരിക്കുന്നൊരു സിനിമയാണ് എമ്പുരാൻ. എമ്പുരാനുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ എമ്പുരാന്‍റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തിന്‍റെ […]