Megastar
‘തിരോന്തോരം മുതൽ കാസ്രോഡ് വരെ’; വ്യത്യസ്ത ഭാഷാശൈലികളെ അമ്മാനമാടി മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങൾ
മലയാളഭാഷയിലെ വൈവിധ്യങ്ങളെ അതേപടി ഒപ്പിയെടുത്ത് കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന മഹാനടനാണ് മമ്മൂട്ടി. മലയാളം ഒന്നേയുള്ളൂ. എന്നാൽ മലയാള ഭാഷയുടെ മൊഴികളിൽ ഒട്ടനവധി വൈവിധ്യങ്ങളുണ്ട്. ഓരോ ദേശത്തിനും അതിന്റേതായ ഭാഷ ശൈലികളും രീതികളുമുണ്ട്. ഇവയെല്ലാം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഓരോ കഥാപാത്രവും മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി എന്ന വ്യക്തിയിൽ നിന്നും ഒരു കഥാപാത്രമായി മാറുമ്പോൾ ആ കഥാപാത്രത്തിന് ഉണ്ടാകുന്ന ഭാഷാ വ്യത്യാസങ്ങൾ പോലും വളരെ ശ്രമകരമായയാണ് ഇദ്ദേഹം ചെയ്യുന്നത്. ഓരോ ഭാഷയെയും ഓരോ ദേശത്തെയും അവിടുത്തെ ജീവിത രീതികളെയും അതേപടി […]
‘എനിക്ക് വാപ്പച്ചിയുടെ ഇഷ്ടപ്പെട്ട അഞ്ചു ചിത്രങ്ങൾ’; ദുൽഖർ സൽമാൻ വെളിപ്പെടുത്തുന്നു
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി സ്റ്റൈലു കൊണ്ടും അഭിനയം കൊണ്ടും ഇന്ത്യ ഒട്ടാകെ ഒരുപാട് ആരാധകരെ സമ്പാദിച്ച യുവനടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന താരപുത്ര ജാഡയില്ലാത്ത നടൻ കൂടിയാണ് ഇദ്ദേഹം. അതിനാൽ തന്നെ സ്വന്തമായി ഒരു പാത വെട്ടിപ്പിടിക്കാൻ യുവനടന്ന് സാധിച്ചു. ദുൽഖറിന്റെ സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ് മുതൽ ഇതുവരെ മമ്മൂട്ടി പിന്നിൽ നിന്ന് സപ്പോർട്ട് കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. മകന്റെ സിനിമകൾക്ക് പ്രമോഷൻ കൊടുക്കാനോ മകനുവേണ്ടി സംസാരിക്കാനോ മമ്മൂട്ടി ഇതുവരെ ശ്രമിച്ചിട്ടില്ല. ദുൽഖർ […]
‘ മലയാളത്തിലെ ഏറ്റവും സുന്ദരനായ നടന്റെ സൗന്ദര്യം കൂട്ടുന്നതിന് പിന്നിലെ ജോർജ് ടച്ച് ‘; ജോർജ് തന്നെ വ്യക്തമാക്കുന്നു
മലയാള സിനിമയിലെ മേക്കപ്പാർട്ടിസ്റ്റും നിർമ്മാതാവുമാണ് ജോർജ്. മമ്മൂട്ടിയുടെ മേക്കപ്പ്മാൻ ആയി സിനിമ രംഗത്ത് ചുവട് വെച്ച വ്യക്തിയാണ് ഇദ്ദേഹം. ജോർജിന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും മമ്മൂട്ടി കൊടുത്തതാണ്. അതിനാൽ തന്നെ ഒരു മേക്കപ്പ്മാൻ എന്നതിലുപരി മമ്മൂട്ടിയുടെ നിഴലായാണ് ജോർജ് കൂടെയുള്ളത്. നടനും മേക്കപ്പ്മാനും തമ്മിലുള്ള ബന്ധത്തിൽ നിന്നും തുടങ്ങി ജീവിതത്തിന്റെ ഭാഗമായി മാറിയ മമ്മൂട്ടി എന്ന മഹാനടനെ കുറിച്ചാണ് ജോർജ് പറയുന്നത്.1991 ഓഗസ്റ്റ് 15 – ന് ഊട്ടിയിൽ ‘നീലഗിരി’ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ജോർജ് മമ്മൂട്ടിയെ […]
പോലീസ് ഓഫീസറായി മമ്മൂട്ടിയുടെ പരകായ പ്രവേശം കണ്ട് ആവേശഭരിതരായി അണിയറ പ്രവർത്തകർ; വീഡിയോ വൈറൽ
ഈ വർഷം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ അനവധിയാണ്. അവയുടെ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. അത്തരത്തിൽ പ്രേക്ഷ ശ്രദ്ധ നേടിയ ഒന്നാണ് ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ജൂലൈ 10 – ന് എറണാകുളത്ത് വെച്ചായിരുന്നു നടത്തിയത്. ഇതൊരു ത്രില്ലർ ചിത്രമാണ്. ഒരു പോലീസ് ഓഫീസറുടെ കഥാപാത്രമാണ് മെഗാസ്റ്റാർ അവതരിപ്പിക്കുന്നത്. എറണാകുളത്ത് ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് പിന്നീട് […]