21 Jan, 2025
1 min read

പ്രിയദർശൻ – മോഹൻലാൽ മാസ്റ്റർപീസ് ‘കാലാപാനി’ റിലീസ് ചെയ്തിട്ട് 26 വർഷം തികയുന്നു

മലയാള സിനിമയില്‍ ചരിത്രം പറഞ്ഞ സിനിമകള്‍ നിരവധിയാണ്. അതിലൊന്നാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി. മലയാള സിനിമയ്ക്ക് മികച്ച ഫ്രെയിമുകള്‍ സമ്മാനിച്ച ചിത്രമായിരുന്നു കാലാപാനി. മലയാളത്തില്‍ അത് വരെയുണ്ടായ ബിഗ്ബജ്റ്റ് സിനിമ കൂടിയായിരുന്നു കാലാപാനി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ പ്രഭു, അംരീഷ് പുരി, തബു എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഗോവര്‍ദ്ദന മേനോന്‍. ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ ഏറ്റവും ഭീകരമായ ഒരു മുഖം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു കാലാപാനി. […]

1 min read

ത്രില്ലര്‍ സിനിമകളുടെ തമ്പുരാൻ ജീത്തു ജോസഫിനെ ത്രില്ലടിപ്പിച്ച് 21 ഗ്രാംസ് മികച്ച വിജയത്തിലേയ്ക്ക്

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്.  തൻ്റെ സിനിമകളിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തത കൊണ്ടു വരുന്നതിൽ അദ്ദേഹം ശ്രദ്ധ ചെലുത്താറുണ്ട്. ജയരാജ് സംവിധാനം ചെയ്ത ബീഭത്സം എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. അതിനുശേഷം ജീത്തു ജോസഫ് തിരക്കഥ രചിച്ച് സ്വതന്ത്രമായി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ സിനിമ ഡിക്ടറ്റീവ് 2007ൽ റിലീസ് ചെയ്തു. ഡിക്ടറ്റീവ് മികച്ച അഭിപ്രായം നേടി. തുടർന്ന് നിരവധി മികച്ച ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 2013 – […]

1 min read

‘പാലക്കാട് ഓഫീസിന് മുന്നിൽ ഒടിയൻ ഇപ്പോഴുമുണ്ട്, ഒടിയനെ കാണാനും, പടമെടുക്കാനും വരുന്നവർ നിരവധി’; നന്ദി പറഞ്ഞു ശ്രീകുമാർ മേനോൻ

മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി 2018 ൽ പുറത്തിറങ്ങിയ മലയാള ചിത്രമായിരുന്നു ഒടിയൻ. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. വി.എ. ശ്രീകുമാർ മേനോൻ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. വടക്കൻ ജില്ലകളിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കൽപ്പത്തെ ആധാരമാക്കിയാണ് ചിത്രം നിർമ്മിച്ചിരുന്നത്. മോഹൻലാൽ പ്രധാന വേഷം കൈകാര്യം ചെയ്‌ത ചിത്രത്തിൽ മഞ്ജു വാര്യരായിരുന്നു നായികയായി എത്തിയത്. പ്രകാശ് രാജ് മുഖ്യ റോളിൽ എത്തിയ ചിത്രം കൂടിയായിരുന്നു ഒടിയൻ. ഒടിയനായും , മാണിക്യനായും മോഹൻലാൽ ഒരേ സമയം […]

1 min read

‘ഭീഷ്മ ഒരു ഒന്നൊന്നര പടമാണ്, എല്ലാം അമൽ നീരദ് എന്ന ഒരൊറ്റ ആളുടെ വിജയം’: സൂരജ് റഹ്മാന്റെ കുറിപ്പ് വൈറൽ

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വം ഇതുവരെ ഉണ്ടായിരുന്ന ബോക്‌സ്ഓഫീസ് ഹിറ്റുകളെ ഭേദിച്ച് മുന്നേറുകയാണ്. നാല് ദിവസംകൊണ്ട് നേടിയത് എട്ട് കോടിയ്ക്ക് മുകളിലാണ്. ‘ബിഗ് ബി’ക്കു ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രം വലിയ തരംഗമാണ് സിനിമ മേഖലയിലാകെ സൃഷ്ടിച്ചത്. മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍ നേടിയ റെക്കോര്‍ഡുകള്‍ ആണ് ഭീഷ്മപര്‍വ്വം മറികടന്നിരിക്കുന്നതെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ‘ഭീഷ്മ പര്‍വ’ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ […]