Malayalam Movie
പത്ര മുതലാളിയായി അജു വർഗ്ഗീസ്; ‘പടക്കുതിര’യുടെ ചിത്രീകരണം തുടങ്ങി
അജു വര്‍ഗ്ഗീസ് നായക വേഷത്തിലെത്തുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും മൂവാറ്റുപുഴ വാളകത്ത് വെച്ച് ഞായറാഴ്ച നടന്നു. നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്‍റെ മകനായ നന്ദകുമാര്‍ തന്‍റെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കര്‍ എന്ന റിപ്പോർട്ടർ എത്തുന്നതോടെയുള്ള ചില തുടര്‍ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി ആക്ഷൻ ഡ്രാമ ജോണറിലുള്ളതാണ് […]
ഓണം ‘പിടിക്കാനു’ള്ള വരവോ ? ബസൂക്ക വൻ അപ്ഡേറ്റുമായി മമ്മൂട്ടി
അടുത്തിടെയാണ് മലയാളത്തിന്റെ മമ്മൂട്ടി വേറിട്ട കഥാപാത്രങ്ങളാല്‍ ഞെട്ടിക്കുകയാണ്. അങ്ങനെ മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു സിനിമയായിരിക്കും ബസൂക്കയെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബസൂക്ക അപ്ഡേറ്റുമായി നടൻ മമ്മൂട്ടി. ചിത്രത്തിന്റെ ടീസർ സംബന്ധിച്ച വിവരമാണ് നടൻ പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ബസൂക്ക ടീസർ പ്രേക്ഷകർക്ക് മുന്നിലെത്തും. അന്നേദിവസം രാവിലെ പത്ത് മണിക്കാകും ടീസർ റിലീസ് ചെയ്യുക. അപ്ഡേറ്റ് പങ്കുവച്ച് പുതിയ […]
ഓണം റീലീസായി ടോവിനോയുടെ ‘അജയന്റെ രണ്ടാം മോഷണം’ എത്തുന്നു
ടോവിനോ തോമസ് ട്രിപിൾ റോളിൽ എത്തുന്ന എആര്‍എം ഓണം റീലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെതായി ഇന്ന് പുറത്തു വന്ന മോഷൻ പോസ്റ്ററിലൂടെയാണ് ഓണം റിലീസായി എആര്‍എം എത്തും എന്ന അപ്ഡേറ്റ് അണിയറക്കാർ പുറത്തു വിട്ടത്. 3 ഡി യിലും 2 ഡിയിലുമായി എആര്‍എം പ്രദർശനത്തിനെത്തും,മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന […]
ഓണത്തിന് ബറോസ് എത്തില്ലേ..?? സ്ക്രീനിൽ ‘സംവിധാനം മോഹൻലാൽ’ തെളിയാൻ വൈകുമെന്ന് റിപ്പോർട്ട്
സംവിധാനം മോഹൻലാൽ’, ബിഗ് സ്ക്രീനിൽ ഈ എഴുത്ത് കാണാൻ കാത്തിരിക്കുന്നവരാണ് ഓരോ മോഹൻലാൽ ആരാധകരും സിനിമാസ്വാദകരും. ബറോസ് എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയാൻ ഒരുങ്ങുന്നത്. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ നിന്നും ഉൾകൊണ്ട പാഠങ്ങളുമായാണ് മോഹൻലാൽ തന്റെ സിനിമ ഒരുക്കിയത്. മുണ്ടും മടക്കി കുത്തി, മീശ പിരിച്ച് മാസ് ആക്ഷനുമായി ബിഗ് സ്ക്രീനിൽ തിളങ്ങിയ അദ്ദേഹം സംവിധായകനാകുമ്പോൾ എങ്ങനെയുണ്ടാകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഒട്ടനവധിപേർ. സെപ്റ്റംബർ 12നാണ് ബറോസ് റിലീസിന് ഒരുങ്ങുന്നത്. എന്നാൽ […]
മാറുന്ന മലയാള സിനിമയുടെ പുതിയ മുഖം! അനൂപ് മേനോൻ നായകനാകുന്ന ‘ചെക്ക് മേറ്റ്’ നാളെ മുതൽ
മുത്തച്ഛൻ, മുത്തശ്ശി, അച്ഛൻ, അമ്മ, മകൻ, മകൾ, മരുമകൻ, മരുമകൾ, അയൽക്കാർ, ബന്ധുക്കൾ, കാമുകൻ, കാമുകി…തുടങ്ങിയ കഥാപാത്രങ്ങൾ ഉൾപ്പെട്ട നാട്ടിൻ പുറത്തുള്ള കുടുംബങ്ങളിലും മറ്റുമുള്ള കഥകളായിരുന്നു ഒരിക്കൽ മലയാളികൾക്ക് പ്രിയം. നാട്ടിലെ മാറ്റങ്ങൾ സിനിമയിലും പ്രതിഫലിച്ചപ്പോൾ പതിയെ പതിയെ മെട്രോ കൾച്ചർ സിനിമകളിലെ കഥാപാത്രങ്ങളിലും വന്ന് തുടങ്ങി. മാറിയ മലയാള സിനിമയുടെ ചുവടുപിടിച്ചുകൊണ്ട് മലയാളികൾക്ക് ഇതുവരെ കാണാത്തതും കേൾക്കാത്തതും അനുഭവിക്കാത്തതുമായ ഒരു പുതിയ ലോകം പരിചയപ്പെടുത്തുന്ന സിനിമയായി നാളെ മുതൽ തിയേറ്ററുകളിലെത്തുകയാണ് അനൂപ് മേനോൻ നായകനായെത്തുന്ന ‘ചെക്ക് […]
ന്യൂയോർക്കിൽ പിറന്നൊരു മലയാള സിനിമ! ‘ചെക്ക് മേറ്റ്’ ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ
മലയാള സിനിമയാണ് പക്ഷേ ഒരു സീൻ പോലും കേരളത്തിൽ ഷൂട്ട് ചെയ്യാത്തൊരു മലയാള സിനിമ. അങ്ങനെ വിശേഷിപ്പിക്കാം ഓഗസ്റ്റ് 9ന് തിയേറ്ററുകളിലെത്തുന്ന ‘ചെക്ക് മേറ്റ്’ എന്ന ചിത്രത്തെ. പൂർണ്ണമായും ന്യൂയോർക്കിൽ ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോനാണ് നായകനായെത്തുന്നത്. പ്രതിനായക വേഷത്തിലെത്തുന്നത് ലാലാണ്. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രതീഷ് ശേഖറാണ്. അമേരിക്കയിലെ ഒരു ഫാർമ്മ കമ്പനി ഉടമയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒട്ടേറെ മനുഷ്യരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന […]
‘മരുന്ന് വിറ്റ് ജീവിക്കുന്നവനാണ് ഞാൻ’; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ അനൂപ് മേനോനും ലാലും, ചടുലവും തീവ്രവുമായ ദൃശ്യങ്ങളുമായി ‘ചെക്ക് മേറ്റ്’ ട്രെയിലർ
ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ചടുലവും തീവ്രവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ സംഭാഷണങ്ങളുമായി ശ്രദ്ധ നേടി ‘ചെക്ക് മേറ്റ്’ ട്രെയിലർ. ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളുമായെത്തിയിരിക്കുന്ന ട്രെയിലർ നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുകയാണ്. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖരാണ് നിർവ്വഹിച്ചിരിക്കുന്നത്. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഞെട്ടിപ്പിക്കുന്ന […]
‘ലക്കി ഭാസ്‌കർ’ ടൈറ്റിൽ ട്രാക്ക് ദുൽഖറിൻ്റെ ജന്മദിനത്തിൽ
ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്‌കർ’ൻ്റെ ടൈറ്റിൽ ട്രാക്ക് ജൂലൈ 28 ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ പുറത്തുവിടും. സിതാര എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. തെലുഗു, മലയാളം, തമിഴ്, ഹിന്ദി 4 എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം 2024 സെപ്റ്റംബർ 7ന് തീയേറ്ററുകളിലെത്തും. നാഷണൽ […]
അപൂർവ്വങ്ങളിൽ അപൂർവ്വം ഈ രണ്ടാം വരവ്; റീ റിലീസിൽ ഹിറ്റടിച്ച് ‘ഗു’
നാളുകള്‍ക്ക് മുമ്പിറങ്ങിയ സിനിമകൾ തിയേറ്ററുകളിൽ റീ റിലീസ് ചെയ്യുന്നത് ഇപ്പോൾ സാധാരണമായി വരുന്നൊരു പ്രവണതയാണ്. ഒട്ടേറെ ഹിന്ദി, തമിഴ്, മലയാളം സിനിമകൾ അത്തരത്തിൽ അടുത്തിടെ തിയേറ്ററുകളിൽ എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു റീ റിലീസിന് കേരളത്തിലെ തിയേറ്ററുകള്‍ സാക്ഷ്യം വഹിച്ചിരിക്കുകയാണ്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മെയ് 17ന് തിയേറ്ററുകളിലെത്തിയ ഹൊറർ ചിത്രം ‘ഗു’ രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിരിക്കുകയാണ്. വളരെ അപൂർവ്വമായി മാത്രം മലയാള സിനിമയിൽ സംഭവിക്കുന്ന കാര്യമാണ് ‘ഗു’വിന്‍റെ […]
പ്രിയദർശൻ എന്ന സംവിധായകന്റെ ക്രാഫ്റ്റ് കണ്ട സിനിമകളിൽ ഒന്ന് …!! അദ്വൈതം സിനിമയെകുറിച്ച് കുറിപ്പ്
മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ കരിയറില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിയാണ് പ്രിയദര്‍ശന്‍. സിനിമയ്ക്ക് പുറത്തും ശക്തമായ ബന്ധം തുടരുന്ന പ്രിയന്‍ സിനിമകളിലൂടെയാരുന്നു ലാല്‍ മലയാളി പ്രേക്ഷക മനസ് കീഴടക്കിയത്. മോഹന്‍ലാലിന്റെ പ്രേക്ഷക പ്രീതി നേടിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളെടുത്താല്‍ അതില്‍ അധികവും മോഹന്‍ലാല്‍ ചിത്രങ്ങളായിരിക്കും.പൂച്ചയ്‌ക്കൊരു മൂക്കുത്തി മുതല്‍ ഒപ്പം വരെയുള്ള ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ഒരിക്കലും മറക്കാത്ത ഒരു ചിത്രമുണ്ട്. ലാലിന്റെ ഓര്‍മയില്‍ ഞെട്ടലും സങ്കടവും സമ്മാനിക്കുന്ന സിനിമ. പാട്ടും സിനിമയും ഒരു പോലെ ഹിറ്റയായ അദ്വൈതമാണ് ആ […]