12 Sep, 2024
1 min read

പത്ര മുതലാളിയായി അജു വർഗ്ഗീസ്; ‘പടക്കുതിര’യുടെ ചിത്രീകരണം തുടങ്ങി

അജു വ‍ര്‍ഗ്ഗീസ് നായക വേഷത്തിലെത്തുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജയും സ്വിച്ചോൺ ക‍ർമ്മവും മൂവാറ്റുപുഴ വാളകത്ത് വെച്ച് ഞായറാഴ്ച നടന്നു. നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്‍റെ മകനായ നന്ദകുമാര്‍ തന്‍റെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കര്‍ എന്ന റിപ്പോർട്ടർ എത്തുന്നതോടെയുള്ള ചില തുടര്‍ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി ആക്ഷൻ ഡ്രാമ ജോണറിലുള്ളതാണ് […]