30 Dec, 2024
1 min read

‘കണ്ണൂര്‍ സ്‌ക്വാഡ്’ ടീം വയനാട്ടിലേക്ക്; മമ്മൂട്ടി ചിത്രം പുരോഗമിക്കുന്നു

മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ഫെബ്രുവരി 15ന് തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സിനിമയുടെ പൂനെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ കണ്ണൂര്‍ സ്‌ക്വാഡ് ടീം ഷൂട്ടിങിനായി വയനാട്ടിലേക്ക് തിരിച്ചുവന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വയനാട്ടില്‍ 10 ദിവസത്തെ ഷെഡ്യൂളാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഇതിന് ശേഷം എറണാകുളത്തും ചില രംഗങ്ങള്‍ ചിത്രീകരിക്കും. ഈ രംഗങ്ങള്‍ക്ക് ശേഷമായിരിക്കും സിനിമ പാക്കപ്പ് ചെയ്യുക എന്നാണ് സൂചന. അതേസമയം, ചിത്രത്തിന്റെ […]

1 min read

മഹാരാജാസിന്റെ ഓര്‍മ്മകളില്‍ വികാരഭരിതനായി മമ്മൂട്ടി; ഇന്‍സ്റ്റഗ്രാം വീഡിയോ വൈറലാകുന്നു

താന്‍ പഠിച്ച മഹാരാജാസ് കോളേജിലേക്കുള്ള മടക്കം മനോഹരമായ ഒരു വീഡിയോയായി അവതരിപ്പിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മമ്മൂട്ടി വീഡിയോ പങ്കുവെച്ചത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ ചിത്രീകരണത്തിനായി മഹാരാജാസ് കോളേജിലെത്തിയപ്പോള്‍ എടുത്തതാണ് വീഡിയോ. ‘എന്നെങ്കിലും ഒരിക്കല്‍ സിനിമ ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ലെന്നും, വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചവെന്നും മമ്മൂട്ടി വീഡിയോയില്‍ പറയുന്നു. മഹാരാജസിന്റെ മുന്നില്‍ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ‘ലൈബ്രറിയില്‍ നിന്നത് മലയാളിയുടെ മഹാ നടനല്ല, […]

1 min read

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി മമ്മൂട്ടി; ‘കണ്ണൂര്‍ സ്‌ക്വാഡ്’ ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വേറിട്ട ഗെറ്റപ്പിലുള്ള പോലീസ് കഥാപാത്രമാകും മമ്മൂട്ടിയുടേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിക്കുകയാണ്. പൂനെയാണ് നിലവിലെ ലൊക്കേഷന്‍. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗം, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷന്‍. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം […]

1 min read

പോലീസായി വീണ്ടും ഹിറ്റടിക്കാന്‍ മമ്മൂട്ടി; ‘കണ്ണൂര്‍ സ്‌ക്വാഡ്’ പൂനെയില്‍ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്’കണ്ണൂര്‍ സ്‌ക്വാഡ്’. ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂനെയിലാണ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനായി മുംബൈയില്‍ നിന്ന് പൂനെയിലേയ്ക്ക് സ്വയം വാഹനമോടിച്ച് പോകുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂനെയില്‍ ആരംഭിച്ചിരിക്കുകയാണ്. മമ്മൂട്ടിയും ഈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടി ലൊക്കേഷനില്‍ എത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍ പങ്കുവച്ച […]

1 min read

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ പൂനെയില്‍ ആരംഭിച്ചു ; ലൊക്കേഷന്‍ വീഡിയോ

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ക്രിസ്റ്റഫറിനു ശേഷം മമ്മൂട്ടിയുടേതായി രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ജിയോ ബേബിയുടെ കാതല്‍: ദി കോറും നെറ്റ്ഫ്‌ലിക്‌സിന്റെ എംടി ആന്തോളജിയിലെ കടുഗണ്ണാവ: ഒരു യാത്ര എന്ന ലഘുചിത്രവും. ഇപ്പോഴിതാ മൂന്നാമത്തെ സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും മമ്മൂട്ടി തന്നെ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് കണ്ണൂര്‍ സ്‌ക്വാഡ് എന്ന് […]

1 min read

പൂനെയിലേയ്ക്ക് സ്വയം വാഹനമോടിച്ച് മമ്മൂട്ടി; ‘കണ്ണൂര്‍ സ്‌ക്വാഡ്’ പുതിയ ഷെഡ്യൂള്‍ ആരംഭിച്ചു

മമ്മൂട്ടി നായകനായി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ പുതിയ ഷെഡ്യൂള്‍ ഇന്ന് ആരംഭിക്കും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂനെയലാണ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനായി മുംബൈയില്‍ നിന്ന് പൂനെയിലേയ്ക്ക് സ്വയം വാഹനമോടിച്ച് പോകുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം പാലയില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നടന്നത്. പൂനെ കൂടാതെ പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, […]