22 Nov, 2024
1 min read

”മലയാളം വലിയ ഇൻഡസ്ട്രിയാണ്, കാലാപാനി പോലൊരു സിനിമയെക്കുറിച്ച് നമ്മൾ ചിന്തിക്കും മുൻപ് തന്നെ മലയാളം ഇൻഡസ്ട്രി അത് ചെയ്തു”: പ്രഭാസ്

1996ൽ ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപാണ് പ്രിയദർശൻ കാലാപാനി എന്ന എക്കാലത്തേയും ക്ലാസിക് ചിത്രം ഇറക്കിയത്. മോഹൻലാൽ, പ്രഭു, തബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‌എടുത്ത ഈ സിനിമ ഇപ്പോഴും പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്നു. ഈപ്പോൾ കാലാപാനിയെ പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് രംഗത്തെത്തിയിരിക്കുകയാണ്. സലാർ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാപാനി എന്ന ചിത്രത്തെ കുറിച്ച് തങ്ങൾ ചിന്തിക്കുന്നതിന് മുൻപ് തന്നെ മലയാളത്തിൽ അങ്ങനെയൊരു സിനിമ നീർമ്മിക്കപ്പെട്ടു എന്നാണ് പ്രഭാസ് പറയുന്നത്. […]

1 min read

പാന്‍ ഇന്ത്യ ലക്ഷ്യമിട്ട് “കാലാപാനി” 4 കെ ഡോള്‍ബി അറ്റ്‌മോസില്‍ എത്തുന്നു ?

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാലാപാനി. സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം 1996ലെ വിഷുക്കാലത്താണ് പുറത്തിറങ്ങിയത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാര്‍ ജയിലില്‍ നടക്കുന്ന കഥയാണ് ഈ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രിയദര്‍ശന്റെ കഥയില്‍ തിരക്കഥ ഒറുക്കിയത് ടി ദാമോദരനാണ്. മലയാളം തമിഴ് ഭാഷകളിലായി ഇറങ്ങിയ ചിത്രത്തില്‍ രാജ്യത്തെ മുന്‍നിര സിനിമാ പ്രവര്‍ത്തകരാണ് അണിനിരന്നത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ സ്ഫടികം വീണ്ടും പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ പ്രതീക്ഷയില്‍ കവിഞ്ഞ […]

1 min read

പ്രിയദർശൻ – മോഹൻലാൽ മാസ്റ്റർപീസ് ‘കാലാപാനി’ റിലീസ് ചെയ്തിട്ട് 26 വർഷം തികയുന്നു

മലയാള സിനിമയില്‍ ചരിത്രം പറഞ്ഞ സിനിമകള്‍ നിരവധിയാണ്. അതിലൊന്നാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി. മലയാള സിനിമയ്ക്ക് മികച്ച ഫ്രെയിമുകള്‍ സമ്മാനിച്ച ചിത്രമായിരുന്നു കാലാപാനി. മലയാളത്തില്‍ അത് വരെയുണ്ടായ ബിഗ്ബജ്റ്റ് സിനിമ കൂടിയായിരുന്നു കാലാപാനി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ പ്രഭു, അംരീഷ് പുരി, തബു എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഗോവര്‍ദ്ദന മേനോന്‍. ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ ഏറ്റവും ഭീകരമായ ഒരു മുഖം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു കാലാപാനി. […]