22 Dec, 2024
1 min read

”പതിമൂന്ന് വർഷം മുൻപാണ് ഞങ്ങൾ അവസാനമായി ഒന്നിച്ചത്, എന്നെ വിളിക്കാത്തതിൽ വിഷമമില്ല”; മണിയൻ പിള്ള രാജു

1976ലാണ് സുധീർ എന്ന മണിയൻപിള്ള രാജു സിനിമാലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ‘മോഹിനിയാട്ടം’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ. പിന്നീട് 1981-ൽ ബാലചന്ദ്ര മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് മണിയൻപിള്ള രാജു എന്ന പേരിൽ മലയാളത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളിൽ മണിയൻപിള്ള രാജു ഭാഗമായിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ അയ്യർ ഇൻ അറേബ്യ എന്ന ചിത്രമായിരുന്നു മണിയൻപിള്ള രാജുവിന്റെ അവസാനം പുറത്തിറങ്ങിയ […]

1 min read

ബാലതാരം ദേവനന്ദയ്ക്കെതിരെ കടുത്ത സൈബർ ആക്രമണം; പരാതി നൽകി കുടുംബം

ബാലതാരം ദേവനന്ദയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ തിരിച്ചടിച്ച് കുടുംബം. സംഭവത്തിൽ എറണാകുളം സൈബർ പൊലീസിൽ ദേവനന്ദയുടെ അച്ഛൻ പരാതി നൽകിയിരിക്കുകയാണ്. മേയ് 17ന് തിയേറ്ററുകളിലെത്തിയ ​ഗു എന്ന സിനിമയുടെ ഭാഗമായി ദേവനന്ദ നടത്തിയ അഭിമുഖത്തിൽ നിന്നുള്ളൊരു ഭാഗം മാത്രം കട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട് ചിലർ മോശം പരാമർശം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ‘‘എല്ലാവർക്കും നമസ്കാരം, പുതിയ സിനിമ ‘ഗു’വിന്റെ ഭാഗമായി ഞങ്ങളുടെ വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രം ആയി […]

1 min read

ദേവനന്ദ ആദ്യമായി പിന്നണി ​ഗായികയാകുന്നു; ​’ഗു’വിലെ പുതിയ ​ഗാനം പുറത്ത്

നവാ​ഗതനായ മനു രാധാകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ​’ഗു’. ഹൊറർ ജോണറിൽ ഇറങ്ങിയ ഈ സിനിമയിൽ ബാലതാരം ദേവനന്ദയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹൊററിൽ തന്നെ അൽപം വ്യത്യസ്തത പിടിച്ച് ഇറങ്ങിയ ഈ ചിത്രത്തിലെ പുതിയൊരു ​ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ദേവനന്ദയാണ് ​ഗാനം ആലപിക്കുന്നത് എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. ദേവനന്ദ ഒരു സിനിമയ്ക്ക് വേണ്ടി ആദ്യമായി പാടുന്ന ​ഗാനമായിരിക്കും ഇത്. ‘ചിങ്കാരിക്കാറ്റേ മടിച്ചിക്കാറ്റേ’ എന്ന് തുടങ്ങുന്ന ​ഗാനം കമ്പോസ് ചെയ്തിരിക്കുന്നത് സം​ഗീത സംവിധായകൻ ജോനാഥൻ […]

1 min read

പള്ളിയിലെ കീബോർഡ് വായനക്കാരനിൽ നിന്ന് ഗുളികൻറെ അത്ഭുതലോകത്തേക്ക്!; ‘ഗു’ സിനിമയിൽ പ്രേക്ഷകരെ ഞെട്ടിച്ച ആ ശബ്‍ദങ്ങൾക്കും പാട്ടുകൾക്കും പിന്നിൽ ജോനാഥൻ ബ്രൂസ്

മലയാള സിനിമാ ലോകത്ത് വ്യത്യസ്തതയുടെ പാറ്റേൺ പിടിച്ചെത്തിയ സിനിമകളുടെ തുടർച്ചയായിരിക്കുകയാണ് മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ​’ഗു’. മലയാളത്തിൽ ഈ വർഷത്തെ രണ്ടാമത്തെ ഹൊറർ ചിത്രമെന്ന് വേണം ഇതിനെ പറയാൻ. ഹൊറർ ജോണറിലിറങ്ങിയ ഈ വർഷത്തെ ആദ്യത്തെ സിനിമ ‘ഭ്രമയു​ഗ’മായിരുന്നു. ഇപ്പോഴിതാ മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻറെ ബാനറിൽ ​’ഗു’ എന്ന ചിത്രവും റിലീസ് ചെയ്തിരിക്കുകയാണ്. ഭയപ്പെടുത്തുന്നതും ഒപ്പം കൗതുകം ഉണർത്തുന്നതുമായ ഒട്ടേറെ ഘടകങ്ങൾ ചിത്രത്തിലുണ്ടെന്നാണ് തിയേറ്റർ ടോക്ക്. സിനിമയിലെ പശ്ചാത്തല സംഗീതവും പാട്ടുകളുമൊക്കെ പുതുമയുള്ളൊരു […]

1 min read

അരിമണ്ണ തറവാട്ടിലെ പ്രേതാനുഭവങ്ങൾ; വെള്ളിത്തിരയെ വിറപ്പിച്ച് ‘ഗു’, റിവ്യൂ വായിക്കാം

ഓരോ നാടുകളിലും അതീന്ദ്രിയ ശക്തിയായി ആളുകള്‍ കരുതിപ്പോരുന്ന ചില കാര്യങ്ങളുണ്ട്. പലയിടത്തും പല പേരുകളിൽ അത്തരത്തിലുള്ള അരൂപികളുടെ ലോകം അറിയപ്പെടാറുണ്ട്. മലയാളത്തിൽ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള പ്രേത പടങ്ങളിലൊക്കെ പല രൂപത്തിൽ പല ഭാവത്തിൽ അതൊക്കെ നാം കണ്ടറിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള കഥകളുറങ്ങുന്ന അരിമണ്ണ തറവാട്ടിലെ പ്രേതാനുഭവങ്ങളുമായി ഇപ്പോൾ തിയേറ്ററുകളെ വിറപ്പിച്ചിരിക്കുകയാണ് ‘ഗു’ എന്ന ചിത്രം. മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് അരിമണ്ണ തറവാട്. ദൂരെ ജോലി ചെയ്യുന്ന ബന്ധുക്കളെല്ലാവരും ഒരവധിക്കാലത്ത് തറവാട്ടിലേക്ക് ഒന്നിച്ചുകൂടുകയാണ്. തറവാടിന് കൈവന്ന ചില ദോഷങ്ങൾക്ക് […]

1 min read

‘പവി കെയർ ടേക്കറി’ന് ശേഷം ഹൊറർ ഫാന്‍റസി ചിത്രമായ ‘ഗു’ വിതരണം ചെയ്യാൻ ഫിയോക്ക്; ചിത്രം 17ന് തിയേറ്ററുകളിൽ

തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ രണ്ടാമത്തെ വിതരണ സംരംഭമായ ‘ഗു’ ഈ മാസം 17ന് തിയേറ്ററുകളിലെത്തും. ദിലീപ് നായകനായി എത്തിയ ‘പവി കെയർ ടേക്കറി’ന് ശേഷം ഫിയോക്ക് (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള ) വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഗു’ എന്ന പ്രത്യേകതയുമുണ്ട്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസാണ് ഈ ഹൊറർ ഫാന്‍റസി ചിത്രം നിർമ്മിക്കുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന് കീഴിൽ പന്ത്രണ്ടോളം സിനിമകള്‍ ഇതിനകം നിർമ്മിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ‘വെള്ളാനകളുടെ നാട്’, ‘ഏയ് […]

1 min read

*ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണർത്തി ‘ഗു’ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ

പട്ടുപാവാടയും കുഞ്ഞു ജിമിക്കിയും നെറ്റിയിൽ ചന്ദനക്കുറിയുമായി അവള്‍ മിന്ന. മുമ്പിൽ നിൽക്കുന്ന ഗുളികൻ തെയ്യത്തെ കണ്ട് ഭയന്ന് അച്ഛനെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുകയാണ് അവള്‍. ആ കരങ്ങളിലാണ് അവള്‍ക്ക് എന്നും സുരക്ഷിതത്വം…. കൗതുകമുണർത്തുന്നതും ഒപ്പം ദുരൂഹവുമായ ‘ഗു’ സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ഫാന്‍റസി ഹൊറർ ചിത്രമായ ‘ഗു’ മെയ് 17നാണ് ലോകമെമ്പാടുമുള്ള തീയേറ്റുകളിലെത്തുന്നത്. സിനിമയുടേതായിറങ്ങിയ ടൈറ്റിൽ ലുക്ക് പോസ്റ്ററും ഫസ്റ്റ് […]

1 min read

ദുരൂഹത നിറച്ച് ‘ഗു’ ; ഹൊറർ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

കണ്ണുകളിൽ നിഴലിക്കുന്ന പേടിയുടെ ഇരുണ്ട മുഖം, ചുറ്റും പരന്ന ഇരുട്ടിൽ പാടവരമ്പിലൂടെ നടന്നടുക്കുന്ന മന്ത്രമൂർത്തികളിൽ പ്രധാനിയും സർവ്വവ്യാപിയുമായ ഗുളികൻ തെയ്യം…മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ‘ഗു’ എന്ന ഫാന്‍റസി ഹൊറർ ചിത്രത്തിന്‍റേതായെത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക് ലുക്ക് സോഷ്യൽമീഡിയയിൽ ദുരൂഹത ജനിപ്പിച്ചിരിക്കുകയാണ്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ പ്രധാന വേഷത്തിലെത്തുന്നത്. നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ ടൈറ്റിൽ […]