25 Dec, 2024
1 min read

‘അച്ഛനെ ഭയമായിരുന്നു, അടുത്തുവന്നപ്പോഴേക്കും അദ്ദേഹം പോയി’: ദിലീപ്

ചെറുപ്പത്തിൽ അച്ഛൻ തന്നോട് ഒട്ടും സൗഹൃദത്തോടെ പെരുമാറാത്ത രീതിയിലുള്ള ആളായിരുന്നുവെന്ന് നടൻ ദിലീപ്. അടുത്തിടപഴകി വന്നപ്പോഴേക്കും അദ്ദേഹം തന്നെ വിട്ടുപോകുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞു. കോഴിക്കോട് ഗോകുലം പബ്ലിക്ക് സ്കൂളിന്‍റെ വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുമ്പോഴാണ് അച്ഛനെക്കുറിച്ച് ദിലീപ് മനസ്സുതുറന്ന് സംസാരിച്ചത്. തന്‍റെ അടുത്ത സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനാണെന്നും അദ്ദേഹത്തോടൊപ്പം ഏറെ നാളായുള്ള സൗഹൃദമുണ്ടെന്നും അതുകൊണ്ടാണ് എല്ലാ തിരക്കുകളും മാറ്റിവച്ച് താൻ വന്നതെന്നും ദിലീപ് പറഞ്ഞു. ‘‘കുട്ടിക്കാലം ശരിക്കും ആസ്വദിച്ചില്ലല്ലോ എന്ന സങ്കടം ആണ് ഇവിടെ വന്നപ്പോൾ. […]

1 min read

“ടിനി ടോം അങ്ങനെ പറഞ്ഞിട്ടില്ല.. അത് തലക്കെട്ട് എഴുതിയ എന്റെ അറിവില്ലായ്മയാണ്.. പഴശ്ശിരാജ മലയാളസിനിമയ്ക്ക് പേരും പുകഴും നേടികൊടുത്ത് സാമ്പത്തികപരമായി വിജയിച്ച സിനിമ” ; ടിനി ടോമിനോട് ക്ഷമാപണം നടത്തി യാഥാർത്ഥ്യം തുറന്നുപറഞ്ഞ് ഓൺലൈൻ പീപ്സ് ലേഖകൻ

കഴിഞ്ഞദിവസം ഓൺലൈൻ പീപ്സ് മീഡിയയിൽ ടിനി ടോം എന്ന നടന്റെ ചിത്രവും പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ വിശേഷങ്ങളുടെ ഭാഗമായി അദ്ദേഹം ഗോകുലം ഗോപാലനെന്ന നിർമ്മാതാവിനെ കുറിച്ച് നന്ദിയോടെ പറഞ്ഞ വാക്കുകളും ഉൾപ്പെടുത്തി ഷെയർ ചെയ്യപ്പെട്ട ഒരു വാർത്തയിൽ, ടിനി ടോം പറയാത്തതായ ആ ഒരു കാര്യം തലക്കെട്ടായി പരാമർശിച്ച് പോയത് അതെഴുതിയ എന്റെ അറിവില്ലായ്മ നിമിത്തമാണ്. അതും മമ്മൂട്ടി നായകനായ പഴശ്ശിരാജ സിനിമയെക്കുറിച്ച് എന്നോട് കുറേക്കാലങ്ങളായി മറ്റുള്ളവർ പറഞ്ഞ് അറിയാവുന്ന ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് അങ്ങനെ സംഭവിച്ചുപോയത്.  […]