22 Dec, 2024
1 min read

2024ൽ പുതിയ തുടക്കവുമായി ഷൈൻ ടോം ചാക്കോ; വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വിട്ട് താരം

നടൻ ഷൈൻ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പുതുവർഷത്തിൽ ഷൈൻ തന്നെയാണ് പ്രണയിനി തനൂജയ്‌ക്കൊപ്പമുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനെയും തനൂജയെയും അഭിനന്ദിച്ച് എത്തുന്നത്. ഈ വർഷം തന്നെ വിവാഹവും ഉണ്ടായേക്കും. നടന്റെ രണ്ടാം വിവാഹമാണിത്. ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലാണ്. സിനിമാ പ്രമോഷനും മറ്റു ചടങ്ങുകൾക്കും കുടുംബത്തോടൊപ്പം തനൂജയെയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. […]

1 min read

മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; കൈപിടിച്ച് കൊടുത്ത് കണ്ണൻ, കണ്ണുനിറഞ്ഞ് ചക്കി

ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് വിവാഹനിശ്ചയ വിഡിയോ. ഏകദേശം ഒരു മാസം മുമ്പാണ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കാളിദാസ്–താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി വെളിപ്പെടുത്തിയിരുന്നു. ക്രീം ലെഹങ്കയിൽ അതിസുന്ദരിയായാണ് മാളവികയെ കാണുന്നത്. സഹോദരൻ കാളിദാസും താരിണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിരം മാറ്റത്തിനിടെ സന്തോഷം കൊണ്ട് […]

1 min read

ഹൃദയത്തിന്റെ വലിയ വിജയത്തിന് ശേഷം ഹൃദയം നിറഞ്ഞ വിവാഹവിശേഷവുമായി നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം

മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായിരുന്ന മെറിലാന്‍ഡ് ഫിലിംസ്റ്റുഡിയോയുടെ സ്ഥാപകനായ പി സുബ്രമണ്യത്തിന്റെ കൊച്ചുമകനും സിനിമ നിര്‍മ്മാണ രംഗത്തെ സജീവ സാന്നിധ്യവുമായ വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാകുന്നു. യുവസംരംഭകയായ അദ്വൈത ശ്രീകാന്താണ് വധു. ഞായറാഴ്ചയായിരുന്നു വിശാഖിന്റെ വിവാഹനിശ്ചയം. വിശാഖിനും അദ്വൈതയ്ക്കും നിരവധി പേരാണ് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. വിശാഖിന്റെ നിര്‍മ്മാണത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം ഹൃദയത്തിന്റെ അണിയറക്കാരില്‍ മിക്കവരും കുടുംബസമേതമാണ് ചടങ്ങിന് എത്തിയത്. വിവാഹനിശ്ചയ ചടങ്ങില്‍ സുചിത്ര മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍, മേനക സുരേഷ്, മണിയന്‍പിള്ള രാജു, […]