Divya Prabha
“ന്യൂസ് ഫീഡ് മൊത്തം ദിവ്യ പ്രഭയാണ് , അക്ക കിടുക്കാച്ചി സാനം ഇറക്കിയിട്ടുണ്ട് ” ; അനു ചന്ദ്രയുടെ കുറിപ്പ് വൈറൽ
77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നവംബർ 22നാണ് റിലീസിനെത്തിയത്. ചിത്രം പുറത്തെത്തിയതിന് പിന്നാലെ ചിത്രത്തിലെ നടി ദിവ്യപ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ട്വിറ്ററിൽ ദിവ്യപ്രഭ എന്ന ടാഗ് ട്രെന്റിംഗ് ആവുകയും ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പൈറസി ലംഘിച്ച് തിയറ്റർ പ്രിന്റുകൾ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തു. […]
കാനിൽ തിളങ്ങിയ മലയാളി താരങ്ങൾക്ക് മുഖ്യമന്ത്രിയുടെ ആദരം, ഉപഹാരം സമ്മാനിച്ചു
കാൻ ചലച്ചിത്ര മേളയിൽ പുരസ്കാരത്തിനർഹരായ മലയാളി താരങ്ങൾ മലയാള സിനിമയുടെ മൊത്തം അഭിമാനമായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഇവരെ കേരള സർക്കാർ ആദരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കാനിൽ പിയർ ആഞ്ജിനോ എക്സലെൻസ് ഇൻ സിനിമാറ്റോഗ്രഫി ബഹുമതി ലഭിച്ച സന്തോഷ് ശിവൻ, ഗ്രാന്റ് പ്രി പുരസ്കാരം നേടിയ പായൽ കപാഡിയയുടെ ‘ആൾ വി ഇമാജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ […]
കനിയെയും ദിവ്യ പ്രഭയേയും പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും; കാനിലെ ഗ്രാൻഡ് പ്രീ നേട്ടത്തിൽ സന്തോഷമറിയിച്ച് താരങ്ങൾ
കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ഇന്ത്യക്ക് അഭിമാനമായ ‘ആൾ വി ഇമാജിൻസ് ആസ് എ ലൈറ്റ്’ ചിത്രത്തെ അഭിനന്ദിച്ച് മലയാള സിനിമയിലെ നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സംവിധായികയെയും നടിമാരെയും അഭിനന്ദിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. സംവിധായിക പായൽ കപാഡിയയെയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നാണ് മമ്മൂട്ടിയും മോഹൻലാലും പറഞ്ഞത്. സോഷ്യൽമീഡിയയിലൂടെയാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ അത്ഭുത നേട്ടമാണിതെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ‘ആൾ വി […]
കാൻ റെഡ് കാർപ്പറ്റിൽ വസ്ത്രത്തിലൂടെ സാന്നിധ്യമറിയിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്; ദിവ്യ പ്രഭ ധരിച്ചത് പ്രാണയിലെ 45 വർഷം പഴക്കമുളള ബനാറസ് !
ഇത്തവണത്തെ കാൻ ചലച്ചിത്രമേള മലയാളികളുടേത് കൂടിയാണ്. 30 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ മത്സരവിഭാഗത്തിലെത്തുന്നു, അതിൽ അഭിനേതാക്കളായി രണ്ട് മലയാളി നടികളും. ഇരുവരും ലോകസിനിമയുടെ ഈ ആഘോഷമേളയിൽ മലയാളികളുടെ അഭിമാനമായി മാറി. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെയാണ് ദിവ്യ പ്രഭയും കനി കുസൃതിയും അവതരിപ്പിച്ചത്. സംവിധായിക പായൽ കപാഡിയയ്ക്കും മറ്റ് അഭിനേതാക്കൾക്കുമൊപ്പമാണ് ഇവർ റെഡ് കാർപ്പെറ്റിൽ എത്തിയത്. മലയാളി നടിമാരുടെ റെഡ് കാർപ്പെറ്റിലെ നൃത്തച്ചുവടുകൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ […]