22 Jan, 2025
1 min read

താരരാജാക്കന്മാര്‍ ഒരുമിച്ചെത്തുന്നു! ക്രിസ്റ്റഫറും സ്ഫടികവും ഒരേ ദിവസം തിയേറ്ററുകളിലേക്ക്…

മലയാള സിനിമയുടെ താരരാജാക്കന്മാരാണ് നടന്‍ മോഹന്‍ലാലും, മമ്മൂട്ടിയും. ഇരുവരുടേയും ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകള്‍ ഒരേ ദിവസം ഭരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന ക്രിസ്റ്റഫര്‍, ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ സ്ഫടികം 4കെ എന്നിവയാണ് ഒരേ ദിവസം തിയേറ്ററുകളില്‍ എത്തുന്നത്. ഫെബ്രുവരി ഒമ്പതിനെത്തുന്ന ഇരു ചിത്രങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 1995-ല്‍ തിയേറ്ററുകളെ ഇളക്കിമറിച്ച സ്ഫടികം വീണ്ടും എത്തുന്നത് 4കെ ദൃശ്യ മികവോടുകൂടിയാണ്. പ്രേക്ഷകര്‍ എന്നും മനസ്സില്‍ ഓര്‍ത്തു വയ്ക്കുന്ന […]

1 min read

മമ്മൂട്ടിയുടെ കഥാപാത്രം കുറച്ച് വെള്ളം കുടിക്കും; ക്രിസ്റ്റഫറിലെ വില്ലന്‍ ആരാണെന്ന് അറിയുമോ? പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. തെന്നിന്ത്യന്‍ താരം വിനയ് റായ് അവതരിപ്പിക്കുന്ന ‘സീതാറാം ത്രിമൂര്‍ത്തി’ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. ‘ദി ആന്റഗോണിസ്റ്റ് ‘ എന്ന ടാഗ് ലൈനില്‍ ഉള്ള വില്ലന്റെ മുഖം വെളിപ്പെടുത്താതെയുള്ള കഥാപത്രത്തെ പോസ്റ്ററില്‍ കാണാം. മമ്മൂട്ടിയുടെ പ്രതിനായക വേഷത്തിലാണ് വിനയ് റായ് ഈ ചിത്രത്തില്‍ എത്തുന്നത്. വിനയ് റായി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. അതേസമയം, […]

1 min read

വീണ്ടും മെഗാസ്റ്റാര്‍ പോലീസ് കുപ്പായമണിയുന്നു! ഇത്തവണ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ത്രില്ലര്‍ ചിത്രത്തിന് വേണ്ടി

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തില്‍ മമ്മൂട്ടി എത്തുക പോലീസ് വേഷത്തിലാണ്. ” For Him, Justice is an Obsession…’ എന്ന് എഴുതിയ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അതില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലുള്ള മമ്മൂട്ടിയെ ആണ് കാണാന്‍ സാധിക്കുക. ക്രിസ്റ്റഫര്‍ ഒരു ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത് ആര്‍ ഡി ഇല്യൂമിനേഷന്‍സ് […]

1 min read

പൊലീസ് ഓഫീസറുടെ വേഷത്തില്‍ തോക്കുമായി ഷൈന്‍ ടോം ; മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ക്യാരക്ടര്‍ പോസ്റ്റര്‍

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. ചിത്രവുമായി പുറത്തുവരുന്ന അപ്ഡേറ്റുകളെല്ലാം തന്നെ നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തില്‍ തോക്കുമായി നില്‍ക്കുന്ന ഷൈന്‍ കഥാപത്രത്തെ പോസ്റ്ററില്‍ കാണാം. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാകും […]

1 min read

‘എല്ലാം അഭ്യൂഹം മാത്രം’; മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ റിലീസ് വാര്‍ത്തകളെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മലയാളത്തിലെ അടുത്ത റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണ ടീമിന്റെ ക്രിസ്റ്റഫര്‍. ഒരു പൊലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. ടൈറ്റില്‍ കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പ്രഖ്യാപനസമയം മുതല്‍ ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡികളില്‍ ചര്‍ച്ചയാവാറുണ്ട്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ചിത്രം അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് […]