വീണ്ടും മെഗാസ്റ്റാര്‍ പോലീസ് കുപ്പായമണിയുന്നു! ഇത്തവണ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ത്രില്ലര്‍ ചിത്രത്തിന് വേണ്ടി
1 min read

വീണ്ടും മെഗാസ്റ്റാര്‍ പോലീസ് കുപ്പായമണിയുന്നു! ഇത്തവണ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ത്രില്ലര്‍ ചിത്രത്തിന് വേണ്ടി

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തില്‍ മമ്മൂട്ടി എത്തുക പോലീസ് വേഷത്തിലാണ്. ” For Him, Justice is an Obsession…’ എന്ന് എഴുതിയ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അതില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലുള്ള മമ്മൂട്ടിയെ ആണ് കാണാന്‍ സാധിക്കുക.

Christopher Movie Release Date, Star Cast, Trailer, Plot, Makers & More - JanBharat Times

ക്രിസ്റ്റഫര്‍ ഒരു ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത് ആര്‍ ഡി ഇല്യൂമിനേഷന്‍സ് എല്‍എല്‍പി ആണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോളിനെ കൂടാതെ സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി ആര്‍ ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

B Unnikrishnan's next with Mammootty is titled 'Christopher' | Entertainment News | English Manorama