ലോകമെമ്പാടും വിശാലിന്റെ ‘ലാത്തി’അടി നാളെ മുതല്‍! ഗംഭീര ഹിറ്റായി ട്രെയ്‌ലര്‍
1 min read

ലോകമെമ്പാടും വിശാലിന്റെ ‘ലാത്തി’അടി നാളെ മുതല്‍! ഗംഭീര ഹിറ്റായി ട്രെയ്‌ലര്‍

വിനോദ് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലാത്തി. ചിത്രത്തില്‍ നായകനായി എത്തുന്നത് ആക്ഷന്‍ ഹീറോ വിശാല്‍ ആണ്. ചിത്രം ഡിസംബര്‍ 22ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുകയാണ് തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ്. മുരുകന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് വിശാല്‍ ചിത്രത്തില്‍ എത്തുന്നത്. മാസും ഫൈറ്റും കലര്‍ന്ന ട്രെയിലര്‍ പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പു നല്‍കുന്നുണ്ട്. ലാത്തിയില്‍ ഒരു സാധാരണ കോണ്‍സ്റ്റബിളായിട്ടാണ് വിശാല്‍ എത്തുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക.

Laththi Charge Official First Look-Teaser-Trailer | Vishal | Sunaina | Vinoth Kumar | Lathi - YouTube

‘ലാത്തി’യില്‍ വിശാലിനൊപ്പം സുനൈനയാണ് നായികയായി എത്തുന്നത്. ഒരു പോലീസ് ആക്ഷന്‍ ഡ്രാമയായാണ് ലാത്തി എത്തുന്നത്. രമണയും നന്ദയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ബാലസുബ്രഹ്മണ്യന്‍ ആണ്. എന്‍ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ബാല ഗോപി ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പിആര്‍ഒ ജോണ്‍സണ്‍ ആണ്.

Laththi Movie OTT Release Date - Digital Rights | Watch Online - OTT Raja

അതേസമയം, ആക്ഷന്‍ ഹീറോയായ വിശാലിന്റെ മുപ്പത്തിരണ്ടാമത്തെ ചിത്രമാണ് ലാത്തി. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ീസര്‍ ദശ ലക്ഷം കാഴ്ചക്കാരെ നേടിയിരുന്നു. സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗുകളും കോര്‍ത്തിണക്കിയ ടീസര്‍ റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കകം ആരാധകര്‍ ഏറ്റെടുത്തു. ഈ ചിത്രത്തില്‍ വിശാല്‍ എത്തുക ഒരു സാധാരണ കോണ്‍സ്റ്റബിളായിട്ടാണ്.

ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് എത്തുന്നത്. മലയാളി നടന്‍ പി. എന്‍.സണ്ണി ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നടന്‍ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതുവരെ ഇല്ലാത്ത രീതിയിലാണ് സിനിമയുടെ പ്രമോഷന്‍ വര്‍ക്കുകള്‍ നടന്നത്. തമിഴ്നാട്ടിലും, തെലുങ്കാനയിലും, ആന്ധ്രയിലും, കര്‍ണാടകയിലും യുവാക്കളെ ആകര്‍ഷിക്കുവാന്‍ വേണ്ടി ഊണും ഉറക്കവുമില്ലാതെ അവിടങ്ങളിലെ കോളേജുകള്‍ തോറും സന്ദര്‍ശനം നടത്തി പടയോട്ടം തുടരുകയാണ് വിശാല്‍. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന ആരാധകരും വലിയ പ്രതീക്ഷയിലാണ്.

Laththi (2022) - IMDb

അതേസമയം, ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്റെ ഒരു വിഹിതം പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് നടന്‍ വിശാല്‍ റിയിച്ചിരിക്കുന്നത്. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ നട്ടെല്ലാണ് കര്‍ഷകരെന്നും, അതുകൊണ്ടാണ് അവരെ സഹായിക്കാന്‍ തീരുമാനിച്ചതെന്നുമാണ് വിശാല്‍ പറയുന്നത്. ഇതാദ്യമായിട്ടല്ല നടന്‍ കര്‍ഷകരെ സഹായിക്കുന്നത്. 2018 ല്‍ പുറത്ത് ഇറങ്ങിയ സണ്ടക്കോഴി2 എന്ന ചിത്രത്തിന്റെ കളക്ഷന്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു.