‘എല്ലാം അഭ്യൂഹം മാത്രം’; മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ റിലീസ് വാര്‍ത്തകളെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍
1 min read

‘എല്ലാം അഭ്യൂഹം മാത്രം’; മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ റിലീസ് വാര്‍ത്തകളെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മലയാളത്തിലെ അടുത്ത റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണ ടീമിന്റെ ക്രിസ്റ്റഫര്‍. ഒരു പൊലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. ടൈറ്റില്‍ കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പ്രഖ്യാപനസമയം മുതല്‍ ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡികളില്‍ ചര്‍ച്ചയാവാറുണ്ട്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ചിത്രം അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച വാര്‍ത്ത. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ തള്ളികളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

‘ക്രിസ്റ്റഫറി’ന്റെ റിലീസ് തിയ്യതി സംബന്ധിച്ച് നിരവധി ഊഹോപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എല്ലാം അഭ്യൂഹം മാത്രം. സിനിമയുടെ ബന്ധപ്പെട്ട ഏത് ഔദ്യോഗിക ആശയവിനിമയവും മമ്മൂട്ടിയുടെയും ക്രിസ്റ്റഫറിന്റെയും സോഷ്യല്‍ മീഡിയ ഹാന്‍ഡുകളിലൂടെയായിരിക്കും എന്നും ‘ക്രിസ്റ്റഫറി’ന്റെ പ്രവര്‍ത്തകര്‍ അറിയിച്ചു. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നീ മൂന്ന് നായികമാരാണ് ചിത്രത്തില്‍ എത്തുന്നത്. തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. വിനയ് റായ് മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍.

ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. 2010ല്‍ പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം.

എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, കലാ സംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, പിആര്‍ഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FChristopherMovie%2Fposts%2F133757996117481&show_text=true&width=500″ width=”500″ height=”219″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>