മമ്മൂട്ടിയുടെ കഥാപാത്രം കുറച്ച് വെള്ളം കുടിക്കും;  ക്രിസ്റ്റഫറിലെ വില്ലന്‍ ആരാണെന്ന് അറിയുമോ? പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
1 min read

മമ്മൂട്ടിയുടെ കഥാപാത്രം കുറച്ച് വെള്ളം കുടിക്കും; ക്രിസ്റ്റഫറിലെ വില്ലന്‍ ആരാണെന്ന് അറിയുമോ? പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. തെന്നിന്ത്യന്‍ താരം വിനയ് റായ് അവതരിപ്പിക്കുന്ന ‘സീതാറാം ത്രിമൂര്‍ത്തി’ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. ‘ദി ആന്റഗോണിസ്റ്റ് ‘ എന്ന ടാഗ് ലൈനില്‍ ഉള്ള വില്ലന്റെ മുഖം വെളിപ്പെടുത്താതെയുള്ള കഥാപത്രത്തെ പോസ്റ്ററില്‍ കാണാം. മമ്മൂട്ടിയുടെ പ്രതിനായക വേഷത്തിലാണ് വിനയ് റായ് ഈ ചിത്രത്തില്‍ എത്തുന്നത്. വിനയ് റായി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍.

അതേസമയം, ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത് പോലീസ് ഉദ്യോഗസ്ഥനായാണ്. മാത്രമല്ല, ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ കൂടിയാണ് ചിത്രം. ആര്‍.ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍.

Mammootty - B Unnikrishnan's thriller titled 'Christopher' | Malayalam Movie News - Times of India

ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആര്‍ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍.

Mammootty is a 'vigilante cop' in Christopher, see first look poster | Entertainment News,The Indian Express

ആറാട്ട് എന്ന സിനിമയ്ക്ക് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ച് പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ബി ഉണ്ണികൃഷ്ണന്‍- മമ്മൂട്ടി കൂട്ടില്‍ കെട്ടില്‍ എത്തുന്ന ത്രില്ലര്‍ ചിത്രമായതു കൊണ്ടു തന്നെ ഏറെ ആകാംഷയിലാണ് പ്രേക്ഷകര്‍.